ഒറാക്കിൾ
Oracle

അമേരിക്കൻ മൾട്ടിനാഷണൽ കംപ്യൂട്ടർ ടെക്നോളജി കോർപ്പറേഷനാണ് ഒറാക്കിൾ കോർപ്പറേഷൻ. അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിതിചെയ്യുന്ന ടെക്സസിലെ ഓസ്റ്റിനാണ് ആസ്ഥാനം. കമ്പനിയുടെ ആസ്ഥാനം 2020 ഡിസംബർ വരെ കലിഫോർണിയയിലെ റെഡ്‌വുഡ് ഷോർസിലായിരുന്നു. കംപ്യൂട്ടർ ഹാർഡ്‌വെയറിന്റെയും എന്റർപ്രൈസ് സോഫ്റ്റ്‌വെയറിന്റെയും ഡിസൈനും നിർമാണവും വിതരണവുമാണ് ഒറാക്കിൾ കോർപ്പറേഷൻ ചെയ്യുന്നത്.