ഈ ദ്വീപില്‍ ഒറ്റയ്ക്ക് താമസിക്കാം; കായല്‍യാത്രയും നാടന്‍രുചികളും ആസ്വദിക്കാം
കായലിനു നടുവില്‍ പച്ചപ്പു നിറഞ്ഞ ശാന്തമായ ഒരു ദ്വീപ്... അവിടെ ഒരു വീട്. ചുറ്റും പലതരത്തിലുള്ള പച്ചക്കറികള്‍ വിളയുന്ന തോട്ടം... കിളികളുടെ കളകളനാദം കേട്ടുണരുന്ന പുലരികള്‍... വൈകുന്നേരങ്ങളില്‍ ദൂരെ വഞ്ചിക്കാര്‍ തുഴഞ്ഞു പോകുന്നതും ആകാശം കുങ്കുമമണിയുന്നതും നോക്കി അലസമായി കായലരികില്‍ ചായ

കായലിനു നടുവില്‍ പച്ചപ്പു നിറഞ്ഞ ശാന്തമായ ഒരു ദ്വീപ്... അവിടെ ഒരു വീട്. ചുറ്റും പലതരത്തിലുള്ള പച്ചക്കറികള്‍ വിളയുന്ന തോട്ടം... കിളികളുടെ കളകളനാദം കേട്ടുണരുന്ന പുലരികള്‍... വൈകുന്നേരങ്ങളില്‍ ദൂരെ വഞ്ചിക്കാര്‍ തുഴഞ്ഞു പോകുന്നതും ആകാശം കുങ്കുമമണിയുന്നതും നോക്കി അലസമായി കായലരികില്‍ ചായ കുടിച്ചിരിക്കാം. നല്ല എരിവും പുളിയുമിട്ട മീന്‍ കഴിക്കാം...
കേള്‍ക്കുമ്പോഴേ കൊതി വരുന്നുണ്ടല്ലേ? എങ്കില്‍ പോയാലോ, കൊല്ലം ജില്ലയിലെ മൺറോ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന വിനീസ് ഫാമിലേക്ക്?
അഷ്ടമുടിക്കായലിന്‍റെയും കല്ലട നദിയുടെയും സംഗമസ്ഥാനത്താണ് മൺറോ ദ്വീപ്. യഥാർത്ഥത്തിൽ ഒരു ഭൂപ്രദേശമല്ല മൺറോ ദ്വീപ്, ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണ്. ദ്വീപുകളില്‍ നിറയെ തെങ്ങുകളും മറ്റു മരങ്ങളുമെല്ലാമാണ്. അതുകൊണ്ടുതന്നെ പക്ഷികള്‍ക്കും ഒരു കുറവുമില്ല. ഇങ്ങനെയുള്ള ദ്വീപുസമൂഹത്തിലെ ഒരു കൊച്ചുദ്വീപിലാണ് വിനീസ് ഫാം സ്ഥിതിചെയ്യുന്നത്.
രണ്ട് ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപിൽ രണ്ട് മുറികൾ അടങ്ങുന്ന ഒരു വീടാണ് ഉള്ളത്. ഹണിമൂണ്‍ ആഘോഷത്തിനായോ കുടുംബമായോ എത്തുന്നവർക്ക് ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കാം സഞ്ചാരികളെ ഏറ്റവുമാധികം ആകർഷിക്കുന്നതും ഇതുതന്നെയാണ്. പ്രകൃതിയുടെ സൗന്ദര്യം നുകർന്നുള്ള താമസം ആരെയും അതിശയിപ്പിക്കും. അറ്റാച്ച്ഡ് ബാത്ത്റൂമുകളുള്ള മുറികളാണ് ഇവിടെയുള്ളത്. ഇവ സ്റ്റില്‍ട്ടുകള്‍ക്ക് മുകളില്‍ നിര്‍മിച്ചിരിക്കുന്നു. കൂടാതെ ബോട്ടിങ് സൗകര്യങ്ങൾ, തനിനാടൻ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
അതിഥികള്‍ക്ക് വീടിനരികിലുള്ള ഫാമിലൂടെ നടക്കാം. പറമ്പില്‍ വിരുന്നെത്തുന്ന വിവിധ തരം പക്ഷികളെ കാണാം. കായലില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാം. ചൂണ്ടയിട്ട് പിടിക്കുന്ന മീനുകളെ അപ്പോൾ തന്നെ ഗ്രിൽ ചെയ്ത് നൽകും. കയാക്കിങ്ങും വൈകുന്നേരങ്ങളില്‍ കായലിലൂടെ വഞ്ചിയില്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ അടുത്തുള്ള ഗ്രാമങ്ങളുടെ പലവിധ കാഴ്ചകള്‍ കാണാം. ഇവിടെ താമസിക്കുന്ന ആളുകളുടെ ജീവിതത്തെക്കുറിച്ചും മത്സ്യകൃഷി, കയർ, വല തുടങ്ങിയവയെക്കുറിച്ചുമെല്ലാം അറിയാം.
ഉത്തരവാദിത്ത ടൂറിസത്തെ പ്രോത്സാഹിപ്പിക്കും
ഫാം ഗ്രാമീണ ഉത്തരവാദിത്ത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു. അടുത്തുള്ള ഗ്രാമങ്ങളിലെ ആളുകള്‍ക്ക് ഇവിടെ വീട്ടുജോലിയും അറ്റകുറ്റപ്പണികളും നടത്തുന്നതിലൂടെ വരുമാനം ലഭിക്കുന്നു. കൂടാതെ, ഇവരില്‍ നിന്നും, മത്സ്യം, പച്ചക്കറികൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവ വാങ്ങിക്കുകയും ചെയ്യുന്നു. ജൈവകൃഷിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുകയും യുവാക്കളെ അവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുന്നു. മണ്ണൊലിപ്പ് തടയാനായി ദ്വീപിന് ചുറ്റും കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇത്, കടൽ ജീവികള്‍ക്ക് പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ പ്രജനനം നടത്താനും സഹായിക്കുന്നു.
English Summary: Stay in Vinis Farm Best Holiday Experience Kerala