കൊച്ചിയിലെ തനി തനിനാട്ടിൻപുറം, ഇത് മധുരരാജയുടെ ലൊക്കേഷൻ
കൊച്ചിക്കു വല്ലാത്തൊരു വശീകരണമാണ്, വിദേശ സഞ്ചാരികള്‍ ഉൾപടെ നിരവധിപേരുടെ ഇഷ്ടയിടമായ കൊച്ചിയിലെ സുന്ദരകാഴ്ചകളിലൊന്നാണ് നെടുങ്ങാട്. ഇൗ കൊച്ചു ദ്വീപിലെത്തിയാൽ കാണാനുള്ളത് കായൽക്കാഴ്ചയാണ്. കാറ്റേറ്റ് സായാഹ്നം ചിലവഴിക്കാനായി നിരവധിപേരാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. കൊച്ചിയിൽ വൈപ്പിനോട് ചേർന്ന്
കൊച്ചിക്കു വല്ലാത്തൊരു വശീകരണമാണ്, വിദേശ സഞ്ചാരികള്‍ ഉൾപടെ നിരവധിപേരുടെ ഇഷ്ടയിടമായ കൊച്ചിയിലെ സുന്ദരകാഴ്ചകളിലൊന്നാണ് നെടുങ്ങാട്. ഇൗ കൊച്ചു ദ്വീപിലെത്തിയാൽ കാണാനുള്ളത് കായൽക്കാഴ്ചയാണ്. കാറ്റേറ്റ് സായാഹ്നം ചിലവഴിക്കാനായി നിരവധിപേരാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. കൊച്ചിയിൽ വൈപ്പിനോട് ചേർന്ന്
കൊച്ചിക്കു വല്ലാത്തൊരു വശീകരണമാണ്, വിദേശ സഞ്ചാരികള്‍ ഉൾപടെ നിരവധിപേരുടെ ഇഷ്ടയിടമായ കൊച്ചിയിലെ സുന്ദരകാഴ്ചകളിലൊന്നാണ് നെടുങ്ങാട്. ഇൗ കൊച്ചു ദ്വീപിലെത്തിയാൽ കാണാനുള്ളത് കായൽക്കാഴ്ചയാണ്. കാറ്റേറ്റ് സായാഹ്നം ചിലവഴിക്കാനായി നിരവധിപേരാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. കൊച്ചിയിൽ വൈപ്പിനോട് ചേർന്ന്
കൊച്ചിക്കു വല്ലാത്തൊരു വശീകരണമാണ്, വിദേശ സഞ്ചാരികള്‍ ഉൾപ്പെടെ നിരവധി പേരുടെ ഇഷ്ടയിടമായ കൊച്ചിയിലെ സുന്ദരകാഴ്ചകളിലൊന്നാണ് നെടുങ്ങാട്. ഇൗ കൊച്ചു ദ്വീപിലെത്തിയാൽ കാണാനുള്ളത് കായൽക്കാഴ്ചയാണ്. കാറ്റേറ്റ് സായാഹ്നം ചിലവഴിക്കാനായി നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്.
കൊച്ചിയിൽ വൈപ്പിനോട് ചേർന്ന് നായരമ്പലത്തിനടുത്ത് എട്ടു കിലോമീറ്റർ ചുറ്റളവുള്ള ഒരു കൊച്ചു ദ്വീപാണ് നെടുങ്ങാട്. സൂപ്പർസ്റ്റാർ മമ്മൂട്ടി സിനിമയായ മധുരരാജെയുടെ ലൊക്കേഷനായിട്ടുണ്ട് ഇവിടം.
ആറോളം ചെറു പാലങ്ങളിലൂടെയും കടത്തുകളിലൂടെയും കടന്നാണ് ഇവിടെ എത്തിച്ചേരുന്നത്. വേമ്പനാട്ടുകായലിന്റെ സുന്ദരമായ ദൃശ്യങ്ങളും തനി ഗ്രാമീണ ജീവിതവും ശാന്തമായ അന്തരീക്ഷവുമാണ് ഇവിടുത്തെ ആകർഷണം. ധാരാളം ചെമ്മീൻ കെട്ടുകളും മൽസ്യബന്ധനങ്ങളുമൊക്കെയായി കായലിനോട് ഇഴ ചേർന്നു കിടക്കുന്ന ഗ്രാമമാണിത്. സഞ്ചാരികളെ ആകർഷിച്ചിട്ടുള്ള കടമകുടിയുടെ നേരെ എതിർവശത്തുള്ള ഈ കൊച്ചു ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഇനിയും വലിയ തോതിൽ ആരംഭിച്ചിട്ടില്ല. വന്നെത്തുന്നവരിൽ ഏറെയും മധുരരാജയുടെ ലൊക്കേഷൻ തേടിയാണ്.
നെടുങ്ങാടേക്ക് എത്തിച്ചേരുവാൻ കുറെയധികം വഴികളുണ്ട്. പറവൂർ നായരമ്പലം വഴി ബൈക്ക് യാത്രയാണ് ഞാനും സുഹൃത്തും തെരഞ്ഞെടുത്തത്. ഒരു ചെറു വൺവേ പാലത്തിലൂടെ മുന്നോട്ട് കടക്കുമ്പോൾ പരന്നു കിടക്കുന്ന പാടശേഖരങ്ങൾ നെടുങ്ങാട്ടേക്കു സ്വാഗതം ചെയ്യും.
വൈകുന്നേരങ്ങളില്‍ ചെറു കവലകളിൽ സൊറ പറഞ്ഞിരിക്കുന്ന മധ്യവയസ്കരും ഫുട്ബോൾ തട്ടിക്കളിക്കുന്ന കുട്ടിപട്ടാളങ്ങളും ചെറുപ്പക്കാരുടെ കൂട്ടങ്ങളുമെല്ലാം വഴി നീളെ കാണാം. തൊട്ടടുത്തുള്ള കൊച്ചിയെന്ന മഹാനഗരത്തിന്റെ ഒച്ചപ്പാടുകളും തിരക്കും ഇവിടുത്തുകാർ അറിയുന്നതേയില്ല. സ്വസ്ഥമായുള്ള യാത്രയ്ക്ക് മികച്ചയിടമാണ് ഇൗ ദ്വീപ്.
നെടുങ്ങാട് ബോട്ട് ജെട്ടിയിലേക്ക് പ്രധാന റോഡിൽ നിന്നുമുള്ള ഏതാണ്ട് ഒരു കിലോമീറ്റർ നീളമുള്ള റോഡ് തന്നെയാണ് ഇവിടുത്തെ മുഖ്യ ആകർഷണം. കായലിലേക്ക് നീളുന്ന ഈ കറുത്ത ടാർ റോഡിന്റെ ഇരുവശവും നോക്കെത്താ ദൂരത്തോളം ചെമ്മീൻ കെട്ടുകളാണ്. പൂച്ചെടികൾ നട്ടുവളർത്തി ഭംഗിയാക്കിയ പാതയുടെ ഇരുവശവും ധാരാളം പനകളും തെങ്ങുമുണ്ട്.
ചെമ്മീൻ കെട്ടുകളുടെ ഓരത്ത് സൗമ്യതയോടെ തന്റെ ഭക്ഷണത്തിനായി കാത്തിരിക്കുന്ന കൊക്കുകളും നൂറുകണക്കിനു കിളികളുമാണ് മറ്റൊരു ആകർഷണം. കായലിലെ നിശ്ചല ജലത്തിന് ജീവൻ നൽകികൊണ്ട് തുഴഞ്ഞുപോകുന്ന തോണികളും കാഴ്ചയ്ക്ക് മിഴിവേകും.
തോണികളുടെ സഞ്ചാരപദം തീർക്കുന്ന കായലോളങ്ങളിൽ സായാഹ്‌ന സൂര്യന്റെ വെളിച്ചം ഒരു മനോഹരമായ ക്യാൻവാസ് സമ്മാനിക്കുന്നു.സുന്ദരകാഴ്ചകൾ ആസ്വദിക്കുവാൻ മാത്രമല്ല ചൂണ്ടയിട്ട് മീൻപിടിക്കുവാൻ എത്തുന്നവരുമുണ്ട്.
വർഷങ്ങൾക്കു മുൻപ് ധാരാളം യാത്ര ബോട്ടുകളും ചരക്കു ബോട്ടുകളും കടന്നു പോയിരുന്ന ഒരു ജലപാതയാണിത്. അന്നത്തെ കാലത്തു കൊച്ചി മഹാരാജാവ് പറവൂർ, ആലപ്പുഴ ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നതും ഇതേ വഴി തന്നെ ആണ്. വീരൻ പുഴ എന്ന വേമ്പനാട്ടുകായലിൽ ചേരുന്ന ഈ പുഴയുടെ ഒരു കരയിൽ നെടുങ്ങാടും മറുകരയിൽ അയൽ ഗ്രാമങ്ങളായ കടമകുടിയും ഏഴിക്കരയും വാരാപ്പുഴയുമാണ്. ആണ്.
ചെമ്മീൻ കെട്ടുകളിലെ വിശേഷം
ചെമ്മീൻ കെട്ടുകളിലെല്ലാം ചെമ്മീൻ കുഞ്ഞുങ്ങളെ ഓരോ വിളവെടുപ്പിനു ശേഷം വീണ്ടും കൊണ്ടുപോയി ഇടും അടുത്ത വിളവെടുപ്പിനായി. വളർത്തുവാനായി ഇടുന്ന ചെമ്മീൻ കുഞ്ഞുങ്ങളിൽ ഏറിയ പങ്കും പല രോഗങ്ങൾ കാരണവും പക്ഷികൾ പിടിച്ചുമെല്ലാം നശിച്ചു പോകും. അത്തരം നഷ്ടം കർഷകർ നികത്തുന്നത് കായലിലെ ചെമ്മീനും മറ്റു മീനുകളെയുമെല്ലാം തങ്ങളുടെ ചെമ്മീൻ കെട്ടിലേക്കു കയറ്റിയാണ്.
കടലിലെ വേലിയേറ്റ സമയത്തു കായലിലും ജലനിരപ്പ് ഉയരും ആ സമയം 'തൂമ്പ്' എന്ന ഈ ചെറു തടിയുടെ കവാടം തുറന്നു കായൽ വെള്ളം ചെമ്മീൻ കെട്ടിലേക്കു കയറ്റും, വെള്ളത്തിനൊപ്പം സ്വാഭാവികമായും മീനുകളും കയറും. പിന്നീട് വേലിയിറക്ക സമയത്തു തിരിച്ചു വെള്ളം തൂമ്പിൽ ഘടിപ്പിച്ചിരിക്കുന്ന വലയിലൂടെ ആണ് കായലിലേക്ക് ഇറങ്ങുന്നത് അതുകൊണ്ടു തന്നെ മീനുകൾ എല്ലാം ചെമ്മീൻ കെട്ടിൽ അകപ്പെടും.
ഓരോ വേലിയേറ്റ സമയത്തും തൂമ്പ് എന്ന ഈ പരമ്പരാഗത സംവിധാനം കർഷകർ ഉപയോഗിക്കുന്നു. കായലിലെ മീനുകളെ തൂമ്പിലൂടെ ഒഴുകുന്ന വെള്ളത്തിലേക്ക് ആകർഷിക്കാൻ കൂട് വിളക്ക് എന്ന വിളിപ്പേരുള്ള ഒരു വിളക്കും തൂമ്പിനരികിൽ തൂക്കിയിടും.
വർഷങ്ങൾ പഴക്കം ചെന്ന ഈ പരമ്പരാഗത രീതിയും സന്ധ്യമയങ്ങിയ സമയത്തെ കൂട് വിളക്കിലെ അരണ്ട വെളിച്ചവുമൊക്കെ കാണേണ്ട കാഴ്ച തന്നെയാണ്. തനി നാട്ടിൻപുറത്തിന്റെ കാഴ്ചകള്‍ തേടി ഇൗ ഗ്രാമത്തിലേയ്ക്ക് യാത്ര തിരിക്കാം.
English Summary: Travel to Nedungad Madhuraraja Film Location