കാട്ടിനുള്ളില്‍ ക്യാംപടിച്ച് കൂടാം; ഇത് അടിപൊളി പാക്കേജുകള്‍!
മലകളും മാമരങ്ങളും കാട്ടാറുകളും അതിരിടുന്ന വനഭൂമികള്‍ കാഴ്ചകളുടെ പറുദീസയാണ്. കിളിനാദം കേട്ട്, മരങ്ങളുടെ കുളിരും അരുവികളുടെ കളനാദവുമെല്ലാം ആസ്വദിച്ച്, കാടിന്‍റെ മടിത്തട്ടിലേക്ക് ഉണര്‍ന്നെണീക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഒട്ടേറെ പാക്കേജുകള്‍ വനംവകുപ്പ് തന്നെ ഒരുക്കുന്നുണ്ട്. കേരളത്തിലെ അത്തരം ചില

മലകളും മാമരങ്ങളും കാട്ടാറുകളും അതിരിടുന്ന വനഭൂമികള്‍ കാഴ്ചകളുടെ പറുദീസയാണ്. കിളിനാദം കേട്ട്, മരങ്ങളുടെ കുളിരും അരുവികളുടെ കളനാദവുമെല്ലാം ആസ്വദിച്ച്, കാടിന്‍റെ മടിത്തട്ടിലേക്ക് ഉണര്‍ന്നെണീക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഒട്ടേറെ പാക്കേജുകള്‍ വനംവകുപ്പ് തന്നെ ഒരുക്കുന്നുണ്ട്. കേരളത്തിലെ അത്തരം ചില മനോഹരമായ ക്യാംപിങ് ഇടങ്ങള്‍ പരിചയപ്പെടാം...
പെട്ടിമുടി ഹില്‍സ്
തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉള്ളവർക്ക് ഒരു ദിവസം കൊണ്ട് കണ്ട് വരാവുന്ന ഒരു അടിപൊളി സ്ഥലമാണ് പെട്ടിമുടി.
അടിമാലി ടൗണിൽ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. ട്രെക്കിങ്ങും ക്യാംപിങ്ങുമൊക്കെയായി വെക്കേഷന്‍ കിടിലമായി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെട്ടിമുടിയിലേക്ക് പോരാം. വനംവകുപ്പിന്‍റെ ട്രെക്കിങ്, ക്യാംപിങ് പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്.
യെല്ലപ്പെട്ടി
തമിഴില്‍, ‘അവസാനത്തെ ഗ്രാമം’ എന്നാണ് യെല്ലപ്പെട്ടി എന്ന വാക്കിനര്‍ത്ഥം. കേരളത്തിനും തമിഴ്‌നാടിനും ഇടയിലായി, പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗ്രാമമാണിത്.
മൂന്നാറിന് കിഴക്കായി,കോടമഞ്ഞും സ്വര്‍ണവെയിലും താളമേളമൊരുക്കുന്ന ഈ ഹില്‍സ്റ്റേഷന്‍, അതിമനോഹരമായ സൂര്യോദയങ്ങള്‍ക്കും പ്രസിദ്ധമാണ്. ഇവിടെയും വനംവകുപ്പ് സഞ്ചാരികള്‍ക്കായി ക്യാംപിങ് സംഘടിപ്പിക്കുന്നുണ്ട്.
തട്ടേക്കാട് പക്ഷി സങ്കേതം
കേരളത്തിലെ ആദ്യത്തേതും, കഷ്ടിച്ച് 25 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ളതുമായ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ സഞ്ചാരികള്‍ക്കായി ബോട്ടിങ്, ട്രെക്കിങ് പോലെയുള്ള ഒട്ടേറെ വിനോദങ്ങളുണ്ട്. കാട്ടിനുള്ളില്‍ താമസിക്കാനായി ക്യാംപുകളും ഇവിടെ ഉണ്ടാകാറുണ്ട്. തട്ടേക്കാട് ഫ്രോഗ്മൗത്ത് വാച്ച് ടവറിലെ ഈ ജംഗിൾ നൈറ്റ് ക്യാംപിങ് തീര്‍ച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ്.
ശെന്തുരുണി
കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയായ ശെന്തുരുണിയില്‍ അതിമനോഹരമായ വനപ്രദേശവും സസ്യജന്തുജാലങ്ങളുടെ സമൃദ്ധിയുമെല്ലാമുണ്ട്. മഴയത്ത് കുട്ടവഞ്ചിയില്‍ തുഴഞ്ഞു പോകുന്നത് പോലെയുള്ള അടിപൊളി അനുഭവങ്ങളും ഇവിടെയുണ്ട്.
ബോട്ടിങ്, ട്രെക്കിങ്, ക്യാംപ് ഫയർ, അരുവികളില്‍ പ്രകൃതിദത്ത സ്പാ, സൗജന്യ ഭക്ഷണം തുടങ്ങിയവക്കൊപ്പം, ഇടിമുഴങ്ങൻ നൈറ്റ്സ്, ജീപ്പ് സഫാരി, ട്രെക്കിങ്, ക്യാംപ് ഫയർ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വുഡി റോക്ക്വഡ്, കുറുന്തോട്ടി ടോപ്പ് ഹട്ട് എന്നിങ്ങനെ വ്യത്യസ്തമായ ക്യാംപിങ് പാക്കേജുകള്‍ ഇവിടെ ഉണ്ട്.
മതികെട്ടാൻ ചോല
ഇടുക്കിയിലെ പൂപ്പാറ വില്ലേജിലെ ഉടുമ്പൻചോല താലൂക്കിലാണ് മതികെട്ടാൻ ചോല ദേശീയോദ്യാനം.
പച്ചപ്പും മലകളും താഴ്‍വാരങ്ങളും നിറഞ്ഞ ഈ സ്വര്‍ഗഭൂമിയിലേക്ക് നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്. ഇവിടെ സഞ്ചാരികള്‍ക്ക് രാത്രി തങ്ങാന്‍ ഒട്ടേറെ കെട്ടിടങ്ങളും മികച്ച സൗകര്യങ്ങളുമുണ്ട്.
English Summary: Top 5 Deep Forest Stays in Kerala