'ഇത് ഞങ്ങൾക്ക് ലഭിച്ച ഭാഗ്യം'; മോഹൻലാലിന് നന്ദി പറഞ്ഞ് ശ്രീലങ്കൻ എയർലൈൻസ്
‘‘ആളെ വേണ്ടത്ര പരിചയമില്ല എന്ന് തോന്നുന്നു...ഇതാണ് ലാലേട്ടൻ. മലയാളത്തിന്റെ മോഹൻലാൽ... പിന്നെ വേറെ ഒരാൾ കൂടി അവിടെ വന്നിട്ടുണ്ട്...മമ്മൂക്ക...മലയാളത്തിന്റെ മമ്മൂട്ടി...രണ്ടും തനി രാവണൻമാരാണ്.... ഒന്നു അറിഞ്ഞു ഇരുന്നാൽ കൊള്ളാം.’’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

മലയാളികളുടെ പ്രിയനടനാണ് മോഹൻലാൽ. എന്നാൽ, മലയാളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും അദ്ദേഹത്തിന് ആരാധകരുണ്ട്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ ശ്രീലങ്കയിലേക്ക് എത്തിയത്. ശ്രീലങ്കൻ എയർലൈൻസിൽ യാത്ര ചെയ്തതിൽ അഭിമാനവും നന്ദിയും അറിയിച്ച് ശ്രീലങ്കൻ എയർലൈൻസ് പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. മോഹൻലാലിന് ബൊക്കെ നൽകി ജീവനക്കാർ സ്വീകരിക്കുന്നതിന്റെ ചിത്രം പങ്കുവച്ചാണ് ശ്രീലങ്കൻ എയർലൈൻസ് തങ്ങളുടെ സന്തോഷം പങ്കുവച്ചത്.
'ഇന്ത്യയിൽ നിന്നുള്ള നടനും സിനിമ നിർമ്മാതാവും പിന്നണിഗായകനും സിനിമ വിതരണക്കാരനും സംവിധായകനുമായ ശ്രീ മോഹൻലാൽ വിശ്വനാഥനെ സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. യാത്രയ്ക്കായി ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി. ശ്രീലങ്കൻ എയർലൈൻസിൽ താങ്കൾ യാത്ര ചെയ്തതത് ഞങ്ങൾക്ക് അഭിമാനമാണ്' - മോഹൻലാലിനെ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ട് ശ്രീലങ്കൻ എയർലൈൻസ് കുറിച്ചു.
മോഹൻലാലിന്റെ ഒഫിഷൽ പേരൊടു കൂടിയ പോസ്റ്റ് വൈറലാണ്.
നിരവധിപ്പേരാണ് ഇതിനു കമന്റുമായി എത്തിയിരിക്കുന്നത്.
മലയാളസിനിമയിൽ പുതിയ ചരിത്രമാകാൻ ഒരുങ്ങുന്ന ഒരു മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി,അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
മോഹൻലാൽ നേരത്തെ തന്നെ ശ്രീലങ്കയിൽ എത്തിയിരുന്നു. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും കഴിഞ്ഞ ദിവസം എത്തിയതോടെ മലയാള സിനിമയിലെ വമ്പൻ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി,അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.