ഇർഫാൻ ഖാന്റെ പേര് സ്വീകരിക്കാൻ തയാറായി ഒരു ഗ്രാമം; അതിനൊരു കാരണവുമുണ്ട്
അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ മാസ്മരിക ലോകം തീർത്ത അതുല്യ പ്രതിഭ ഇർഫാൻ ഖാൻ ഈ ലോകത്തോടു വിട പറഞ്ഞിട്ട് അധികനാളായിട്ടില്ല. എത്ര നൽകിയാലും മതിവരില്ല അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരിക്കുകയാണ് ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമം. ഇര്‍ഫാന്‍ ഖാനോടുള്ള

അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ മാസ്മരിക ലോകം തീർത്ത അതുല്യ പ്രതിഭ ഇർഫാൻ ഖാൻ ഈ ലോകത്തോടു വിട പറഞ്ഞിട്ട് അധികനാളായിട്ടില്ല. എത്ര നൽകിയാലും മതിവരില്ല അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരിക്കുകയാണ് ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമം.
ഇര്‍ഫാന്‍ ഖാനോടുള്ള ആദരസൂചകമായി തങ്ങളുടെ ഗ്രാമത്തിന് അദ്ദേഹത്തിന്റെ പേരു നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഇഗത്പുരി എന്ന ഗ്രാമം. ഇപ്പോഴത്തെ പേരുമാറ്റി ഇർഫാൻ ഖാന്റെ പേര് ഗ്രാമത്തിന് നൽകാനാണ് അവരുടെ തീരുമാനം. ഈ ഗ്രാമവും താരവും തമ്മിൽ ഒരു ആത്മബന്ധം കൂടിയുണ്ട്. ഗ്രാമത്തിന് ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുക ഇർഫാൻ ഖാൻ ആയിരുന്നു. വളരെയധികം സഹായങ്ങൾ അദ്ദേഹം ഇവിടുത്തെ ആളുകൾക്ക് ചെയ്തിട്ടുണ്ട്. നിർധനരായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യ കാര്യവും നോക്കി നടത്തുകയും ചെയ്തിരുന്നു.
ഒരിക്കല്‍ ഇഗത്പുരി ഗ്രാമം സന്ദര്‍ശിച്ച ഇര്‍ഫാന്‍ ഖാന്‍ ഗ്രാമീണരുടെ അവസ്ഥ കണ്ട് വിഷമിച്ച് അവരെ സഹായിക്കണമെന്ന തീരുമാനമെടുക്കുകയായിരുന്നെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ തുറന്നു പറയുന്നു. ആളുകളോട് അവരുടെ വിഷമങ്ങൾ ചോദിച്ചറിയാനും തന്നാലാവും വിധം അവർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കാനും ഇർഫാൻ ശ്രമിച്ചിരുന്നു.
ഗ്രാമത്തിലെ വിദ്യാർഥികള്‍ക്ക് പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, റെയിന്‍ കോട്ടുകള്‍, തുടങ്ങിയ നിരവധി അവശ്യ സാധനങ്ങള്‍ ഇര്‍ഫാന്‍ സംഭാവന ചെയ്തു. ഈ മേഖലയിലെ ഗോത്രവര്‍ഗ്ഗ കുടുംബങ്ങളെയാണ് കൂടുതലും അദ്ദേഹം സഹായിച്ചത്.
കൂടാതെ ഗ്രാമത്തിലെ എല്ലാ പ്രധാനപ്പെട്ട ആഘോഷ പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകുമായിരുന്നു. പലപ്പോഴും തങ്ങളിൽ ഒരാളാണ് ഇർഫാൻ ഖാൻ എന്ന് തോന്നിപ്പോയിട്ടുണ്ടെന്ന് ഗ്രാമവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഇർഫാൻ ഖാൻ എന്ന മനുഷ്യസ്നേഹിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ആദരം ആയിരിക്കും ഇത്.
English Summery: irrfan khan tribute maharashtra villagers igatpuri