കൊച്ചിയിൽ നിന്നു തുടങ്ങിയ ബൈക്ക് യാത്ര തമിഴ്നാടും കർണാടകവും ആന്ധ്രയും കടന്ന് നൽഗോണ്ട, കടുവണ്ടി, സൂര്യപേട്ട് തുടങ്ങി തെലങ്കാനയുടെ സമരഭൂമികൾ താണ്ടി ഛത്തീസ്ഗഡിൽ എത്തി. കേരളത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഈ സംസ്ഥാനത്തിന്റെ 40 ശതമാനവും വനപ്രദേശമാണ്. രാമായണത്തിലൂടെ പ്രശസ്തമായ ദണ്ഡകാരണ്യത്തിന്റെ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിൽ നിന്നു തുടങ്ങിയ ബൈക്ക് യാത്ര തമിഴ്നാടും കർണാടകവും ആന്ധ്രയും കടന്ന് നൽഗോണ്ട, കടുവണ്ടി, സൂര്യപേട്ട് തുടങ്ങി തെലങ്കാനയുടെ സമരഭൂമികൾ താണ്ടി ഛത്തീസ്ഗഡിൽ എത്തി. കേരളത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഈ സംസ്ഥാനത്തിന്റെ 40 ശതമാനവും വനപ്രദേശമാണ്. രാമായണത്തിലൂടെ പ്രശസ്തമായ ദണ്ഡകാരണ്യത്തിന്റെ പ്രധാന ഭാഗമാണ് ഇന്നത്തെ ദന്തേവാഡ വനം എന്നു വിശ്വസിക്കുന്നു ഛത്തിസ്ഗഡിലെ ബസ്തറിൽ എത്തിയപ്പോഴേക്ക് ദന്തേവാഡ വനത്തിലൂടെ 220 കിലോ മീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

ഇന്ദ്രാവതി നദിയുടെ കൈവഴികളായ ഒട്ടേറെ നീരൊഴുക്കുകൾ ദന്തേവാഡ വനത്തിന്റെ പല ഭാഗത്തും കണ്ടിരുന്നു. ഇന്ത്യയിൽ മാവോയിസ്റ്റ് സംഘടനകൾക്ക് ഇന്ന് ഏറ്റവുമധികം സ്വാധീനമുള്ള മേഖലയാണ് ഇത്. തണ്ടർ ബോൾട്ട് എന്നു വിളിക്കുന്ന പ്രത്യേക സേനാവിഭാഗവും മാവോയിസ്റ്റുകളും തമ്മിലുള്ള പോരാട്ടങ്ങൾ പതിവായി നടക്കുന്ന ഇടങ്ങളിലൂടെയായിരുന്നു സഞ്ചാരം. വഴിയിൽ പല സ്ഥലത്തും പാതയോരങ്ങളിൽ പട്ടാളത്തിന്റെയും മാവോയിസ്റ്റുകളുടെയും ബലികുടീരങ്ങൾ കണ്ടു. കേരളത്തിന്റെ പകുതി വലിപ്പമുള്ള കാട് സുന്ദരമായ പ്രകൃതി കാഴ്ചകളാണ് യാത്രയിലുടനീളം നൽകിയത്.

ADVERTISEMENT

ബസ്തർ ജില്ലാ കേന്ദ്രമായ ജഗദൽപുരിൽ നിന്ന് 37 കിലോ മീറ്റർ ദൂരെ വനത്തിനുള്ളിലുള്ള ഗംഭീര കാഴ്ചയാണ് ചിത്രകൂട് വെള്ളച്ചാട്ടം.. ബസ്തറിൽ നിന്ന് ഇന്ദ്രാവതി നദിക്കു സമാന്തരമായി നീങ്ങുന്ന ഒന്നാം ക്ലാസ് റോഡിലൂടെയായിരുന്നു ചിത്രകൂടിലേക്ക് സഞ്ചരിച്ചത്. വഴിയിലൂടനീളം വിശാലമായ പുൽമേടുകളും കരിമ്പച്ച നിറത്തിലുള്ള മുളങ്കാടുകളും. പുൽമൈതാനങ്ങളിലൂടെ ചാലു കീറിയതുപോലെ നടപ്പാതകൾ .... ഈ നടപ്പാതകൾ ചെന്നെത്തുന്നത് കാട്ടിനുള്ളിൽ ഏതെങ്കിലും ആദിവാസി കുടികളിലോ അവരുടെ കൃഷിയിടങ്ങളിലോ ആണത്രേ. കാടിന്റെ പുലർകാല സൗന്ദര്യം ആസ്വദിച്ചും ഇടയ്ക്കു വണ്ടി നിർത്തി ചിത്രങ്ങളെടുത്തുമുള്ള ആ യാത്ര ഉദ്ദേശം ഒരു മണിക്കൂർ എടുത്തു ചിത്രകൂട് എത്താൻ.

ഇന്ദ്രാവതി നദിയിലാണ് ചിത്രകൂട് വെള്ളച്ചാട്ടം. ഒഡിഷയിൽ വിന്ധ്യ പർവത നിരകളിൽ പെടുന്ന കാലഹണ്ടിയിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി ഛത്തിസ്ഗഡിൽ പ്രവേശിക്കുന്ന ഈ നദിയെ ബസ്തറിന്റെ പ്രാണവായു എന്നാണ് വിശേഷിപ്പിക്കുന്നത്. വർഷകാലത്തിനു ശേഷം ചിത്രകൂട് അതിന്റെ പ്രൗഢിയുടെ പാരമ്യത്തിൽ നിൽക്കുന്ന കാലത്താണ് ഞാൻ അവിടെത്തിയത്. 997 അടി വീതിയിൽ ഒഴുകി എത്തുന്ന വെള്ളം 96 അടി താഴ്ചയിലേക്കു വലിയ ശബ്ദത്തോടെ പതിക്കുന്നു. ജല സമൃദ്ധിയിൽ മദിച്ചെത്തുന്ന ഇന്ദ്രാവതിക്ക് ഇളം മഞ്ഞ നിറമായിരുന്നു അപ്പോൾ. ആകൃതിയിൽ ലോക പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തിനോടു സാമ്യമുള്ളതുകൊണ്ട് ഇന്ത്യയിലെ നയാഗ്ര എന്ന ചെല്ലപ്പേരിലും ചിത്രകൂട് അറിയപ്പെടുന്നു.

ADVERTISEMENT

പൂർണരൂപം വായിക്കാം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT