കുറഞ്ഞ ചെലവില്‍ ഹണിമൂണ്‍ യാത്ര ആഘോഷമാക്കാം! റെയില്‍വേയുടെ ആൻഡമാൻ പാക്കേജ്
ഹണിമൂണ്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് രൂപ ചെലവാകുമെന്ന പേടി ഇനി വേണ്ട. ഇപ്പോഴിതാ, വെറും 50,000 രൂപയ്ക്ക് അടിപൊളി മധുവിധു യാത്ര ഒരുക്കുകയാണ് ഐആർസിടിസി. അതും സഞ്ചാരികളുടെ സ്വപ്ന ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ആന്‍ഡമാനിലേക്ക്! റൊമാന്‍റിക് ആൻഡമാൻ ഹോളിഡേയ്സ്-ഗോൾഡ് എന്നാണ് ഈ ടൂർ

ഹണിമൂണ്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് രൂപ ചെലവാകുമെന്ന പേടി ഇനി വേണ്ട. ഇപ്പോഴിതാ, വെറും 50,000 രൂപയ്ക്ക് അടിപൊളി മധുവിധു യാത്ര ഒരുക്കുകയാണ് ഐആർസിടിസി. അതും സഞ്ചാരികളുടെ സ്വപ്ന ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ആന്‍ഡമാനിലേക്ക്!
റൊമാന്‍റിക് ആൻഡമാൻ ഹോളിഡേയ്സ്-ഗോൾഡ് എന്നാണ് ഈ ടൂർ പാക്കേജിന്‍റെ പേര്. വിവാഹിതരായ ജോഡികള്‍ക്ക് ഈ പാക്കേജ് തിരഞ്ഞെടുത്ത് ആന്‍ഡമാനിലേക്ക് അവിസ്മരണീയമായ യാത്ര നടത്താം. ഡിസംബര്‍ നാലിന് ബുക്കിങ് ആരംഭിക്കുന്ന പാക്കേജില്‍, ഡിസംബര്‍ ആദ്യവാരം വരെ വിവാഹിതരാകുന്ന ആളുകള്‍ക്കും തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം പങ്കുചേരാം.
പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ നിന്നാണ് പാക്കേജ് ആരംഭിക്കുന്നത്. 6 രാത്രിയും 7 പകലും നീളുന്ന യാത്രയില്‍, ആൻഡമാനിലെ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളും വിനോദങ്ങളുമെല്ലാം ആസ്വദിക്കാന്‍ അവസരമുണ്ടാകും. ആദ്യദിനം ടൂറിസ്റ്റുകളെ നേരെ പോർട്ട് ബ്ലെയർ ഹോട്ടലിലേക്ക് കൊണ്ടുപോകും. ഉച്ചഭക്ഷണത്തിന് ശേഷം ബീച്ചിലേക്ക് യാത്ര. തുടർന്ന്, പണ്ടു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ തടവിലാക്കിയ സെല്ലുലാർ ജയില്‍ സന്ദര്‍ശനമാണ്.
അടുത്ത ദിവസം, ആദ്യംതന്നെ നോർത്ത് ബേ ഐലൻഡിലേക്ക് പോകും. അവിടെ ആളുകൾക്ക് സ്വന്തം ചെലവിൽ വാട്ടർ സ്പോർട്സ് ആസ്വദിക്കാം. കടൽത്തീരത്തിനടുത്തുള്ള മാർക്കറ്റുകളില്‍ കറങ്ങാം. മൂന്നാം ദിവസം ഫെറിയിൽ ഹാവ്‌ലോക്ക് ദ്വീപിലെത്തി പ്രശസ്തമായ രാധാ നഗർ ബീച്ചും കാലാ പത്തർ ബീച്ചും സന്ദർശിക്കാം, അടുത്ത ദിവസം എലിഫന്‍റ ബീച്ചും സന്ദർശിക്കാം.
അടുത്ത ദിനം, നീൽ ദ്വീപ് സന്ദർശിക്കാം. നാച്ചുറല്‍ ബ്രിഡ്ജ്, ലക്ഷ്മൺപൂർ ബീച്ച് എന്നിവിടങ്ങളിൽ സൂര്യാസ്തമയം കാണുകയും ചെയ്യാം. അഞ്ചാം ദിവസം ഭരത്പൂർ ബീച്ച് സന്ദർശിച്ച ശേഷം, സഞ്ചാരികളെ വൈകുന്നേരത്തോടെ പോർട്ട് ബ്ലെയറിലേക്ക് തിരിച്ചു കൊണ്ടുപോകും.ഒക്യുപൻസി അനുസരിച്ച് ഈ ടൂർ പാക്കേജിനുള്ള നിരക്ക് വ്യത്യാസമുണ്ട്. രണ്ടുപേര്‍ മുറി പങ്കിടുന്ന ഡബിള്‍ ഒക്യുപൻസിയ്ക്ക് ഒരാള്‍ക്ക് 31,925 രൂപയാണ് നിരക്ക്. സിംഗിൾ ഒക്യുപൻസിക്ക് 47890 രൂപയും ട്രിപ്പിൾ ഒക്യുപൻസിയ്ക്ക് 28825 രൂപയും നല്‍കണം.
നവദമ്പതികള്‍ക്ക് മാത്രമല്ല, കുട്ടികളുള്ള ആളുകൾക്കും അധിക ചെലവിൽ പാക്കേജ് ബുക്ക് ചെയ്യാം. 5 വയസ്സിന് മുകളിലുള്ള കുട്ടികളെ കൂടെ കൊണ്ടുപോകുമ്പോള്‍ ഒരാൾക്ക് 18,170 രൂപ അധികം വരും. നികുതി ഉള്‍പ്പെടെയാണ് ഇത്. കൂടാതെ, 4 പേര്‍ അടങ്ങുന്ന ടീം ആണെങ്കില്‍, ഒരാള്‍ക്ക് 31770 രൂപയും, 6 പേരുള്ള ടീമില്‍ ഓരോ ആള്‍ക്കും 30270 രൂപയുമാണ് നിരക്ക്.
എല്ലാ സ്ഥലങ്ങളിലും ഡബിൾ / ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ എയർകണ്ടീഷൻ ചെയ്ത താമസ സൗകര്യം, എൻട്രി പെർമിറ്റുകൾ, എൻട്രി ടിക്കറ്റുകൾ, ഫെറി ടിക്കറ്റുകൾ, ഫോറസ്റ്റ് ഏരിയ പെർമിറ്റുകൾ എന്നിവ, ഭക്ഷണം തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇൻഷുറൻസ്, മദ്യം, റൂം സർവീസ്, ക്യാമറ ചാർജ്, ഹെർബൽ മസാജ് തുടങ്ങിയ വ്യക്തിഗത ചെലവുകള്‍ക്ക് സ്വന്തമായി പണം നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.irctctourism.com/pacakage_description?packageCode=EHH98 എന്ന ലിങ്ക് സന്ദര്‍ശിക്കുക.
English Summary: IRCTC Honeymoon package for Andaman and Nicobar