'മെയ്ഡ് ഇന്‍ ചൈന' അല്ല; ഇന്ത്യയിലെ ഉയരം കൂടിയ 10 വെള്ളച്ചാട്ടങ്ങൾ
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമെന്നു ചൈന അവകാശപ്പെട്ടിരുന്ന യുന്തായ് വെള്ളച്ചാട്ടത്തിന്റെ കള്ളി വെളിച്ചത്തായത് അടുത്തിടെയാണ്. ഈ വെള്ളച്ചാട്ടത്തിലേക്ക് പൈപ്പ് വഴി വെള്ളമെത്തിക്കുന്നുവെന്ന വാർത്ത പുറംലോകത്തെ അറിയിച്ചത് ഒരു വിനോദ സഞ്ചാരിയാണ്. കഴിഞ്ഞ വര്‍ഷം എഴുപതു ലക്ഷത്തോളം പേരാണ് വേനലിലും
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമെന്നു ചൈന അവകാശപ്പെട്ടിരുന്ന യുന്തായ് വെള്ളച്ചാട്ടത്തിന്റെ കള്ളി വെളിച്ചത്തായത് അടുത്തിടെയാണ്. ഈ വെള്ളച്ചാട്ടത്തിലേക്ക് പൈപ്പ് വഴി വെള്ളമെത്തിക്കുന്നുവെന്ന വാർത്ത പുറംലോകത്തെ അറിയിച്ചത് ഒരു വിനോദ സഞ്ചാരിയാണ്. കഴിഞ്ഞ വര്‍ഷം എഴുപതു ലക്ഷത്തോളം പേരാണ് വേനലിലും
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമെന്നു ചൈന അവകാശപ്പെട്ടിരുന്ന യുന്തായ് വെള്ളച്ചാട്ടത്തിന്റെ കള്ളി വെളിച്ചത്തായത് അടുത്തിടെയാണ്. ഈ വെള്ളച്ചാട്ടത്തിലേക്ക് പൈപ്പ് വഴി വെള്ളമെത്തിക്കുന്നുവെന്ന വാർത്ത പുറംലോകത്തെ അറിയിച്ചത് ഒരു വിനോദ സഞ്ചാരിയാണ്. കഴിഞ്ഞ വര്‍ഷം എഴുപതു ലക്ഷത്തോളം പേരാണ് വേനലിലും
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമെന്നു ചൈന അവകാശപ്പെട്ടിരുന്ന യുൻതായ് വെള്ളച്ചാട്ടത്തിന്റെ കള്ളി വെളിച്ചത്തായത് അടുത്തിടെയാണ്. ഈ വെള്ളച്ചാട്ടത്തിലേക്കു പൈപ്പ് വഴി വെള്ളമെത്തിക്കുന്നുവെന്ന വാർത്ത പുറംലോകത്തെ അറിയിച്ചത് ഒരു വിനോദ സഞ്ചാരിയാണ്. കഴിഞ്ഞ വര്‍ഷം എഴുപതു ലക്ഷത്തോളം പേരാണ് വേനലിലും നിറഞ്ഞൊഴുകിയിരുന്ന ഈ ചൈനീസ് പൈപ്പു വെള്ളച്ചാട്ടം കാണാനെത്തിയത്! 'മെയ്ഡ് ഇന്‍ ചൈന'യല്ലാത്ത അടിപൊളി വെള്ളച്ചാട്ടങ്ങളുള്ള നാടാണ് ഇന്ത്യ. മണ്‍സൂണ്‍ എത്തിയതോടെ നിറഞ്ഞൊഴുകുന്ന ഇന്ത്യയിലെ 10 ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളെ അറിയാം.
1. കുഞ്ചിക്കല്‍ വെള്ളച്ചാട്ടം, കര്‍ണാടക
കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ കുഞ്ചിക്കല്‍ വെള്ളച്ചാട്ടമാണ് പട്ടികയില്‍ ഒന്നാമത്. ഉയരം 455 മീറ്റര്‍(1,493 അടി). ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള വെള്ളച്ചാട്ടമാണിത്. മറ്റൊരു പടുകൂറ്റന്‍ വെള്ളച്ചാട്ടമായ ജോഗിന്റെ അടുത്താണ് കുഞ്ചിക്കല്‍ വെള്ളച്ചാട്ടം.
2. ബരെഹിപാനി വെള്ളച്ചാട്ടം
ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയിലാണ് ബരെഹിപാനി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 399 മീറ്റര്‍(1,309 അടി) ഉയരത്തില്‍ നിന്നും താഴേക്കു പതിക്കുന്ന ഈ വെള്ളച്ചാട്ടം ഉയരത്തില്‍ രണ്ടാമതാണ്. ബരെഹിപാനിയുടെ വിദൂരകാഴ്ച്ച തന്നെ പ്രകൃതിയുടെ പ്രൗഢഗംഭീര സൗന്ദര്യം പകരും.
3. നോഹ്കലികായ് വെള്ളച്ചാട്ടം
മേഘാലയയിലാണ് 340 മീറ്റര്‍(1,115 അടി) ഉയരമുള്ള നോഹ്കലികായ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്തന്. ചിറാപുഞ്ചിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറയുന്നു. വെള്ളച്ചാട്ടത്തിനു താഴെയുള്ള അതി മനോഹരമായ തെളിഞ്ഞ വെള്ളം നിറഞ്ഞ ഭാഗവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
4. നോഹ്‌സ്ഗിതിയാങ് വെള്ളച്ചാട്ടം
സെവന്‍സിസ്‌റ്റേഴ്‌സ് വാട്ടര്‍ഫാള്‍ എന്നും മൗസ്‌മൈ വെള്ളച്ചാട്ടമെന്നും പൊതുവേ അറിയപ്പെടുന്നു. 315 മീറ്റര്‍(1,033 അടി) ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിനു 70 മീറ്റര്‍ വീതിയുമുണ്ട്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലാണ് ഈ വെള്ളച്ചാട്ടം. മൗസ്‌മൈ ഗ്രാമത്തിനോടു ചേര്‍ന്നുള്ള ഖാസി കുന്നുകള്‍ക്കു മുകളില്‍ നിന്നും താഴേക്കു പതിക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്താണു പൂര്‍ണ രൂപത്തിലേക്കെത്തുക.
5. ദൂത് സാഗര്‍ വെള്ളച്ചാട്ടം, ഗോവ
ട്രെയിനിന്റെ പശ്ചാത്തലത്തില്‍ പച്ചപ്പു നിറഞ്ഞ കാടിനും പാറകള്‍ക്കുമിടയിലൂടെ വിരിഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടം കണ്ടാല്‍ ഉറപ്പിച്ചോളൂ അത് ദൂത് സാഗര്‍ വെള്ളച്ചാട്ടമാണ്. കൊങ്കണ്‍ പാതയില്‍ നിരവധി സുന്ദരമായ വെള്ളച്ചാട്ടങ്ങളുണ്ടെങ്കിലും ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ തന്നെ ഇത്രമേല്‍ ഫോട്ടോജെനിക്കായ അധികം വെള്ളച്ചാട്ടങ്ങളില്ല. പാലുപോലെ നുരഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ നിറമാണ് ഈ വെള്ളച്ചാട്ടത്തിന് ദൂത് സാഗര്‍ എന്ന പേരു നല്‍കിയത്. ഉയരം 310 മീറ്റര്‍(1,020 അടി). മണ്‍സൂണില്‍ മുടിയഴിച്ച് സംഹാരസുന്ദര ഭാവത്തിലേക്ക് ദൂത് സാഗര്‍ മാറും.
6. കിന്റം വെള്ളച്ചാട്ടം, മേഘാലയ
മേഘങ്ങളുടേയും മലകളുടേയും നാടായ മേഘാലയ വെള്ളച്ചാട്ടങ്ങളുടെ കൂടി നാടാണ്. മേഘാലയയിലെ മറ്റൊരു മനോഹര വെള്ളച്ചാട്ടമാണ് കിന്റം വെള്ളച്ചാട്ടം. നമ്മുടെ അതിരപ്പള്ളി വെള്ളച്ചാട്ടം പോലെ റോഡില്‍ നിന്നും സുരക്ഷിതമായി സഞ്ചാരികള്‍ക്കു സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്ന വെള്ളച്ചാട്ടം കൂടിയാണിത്. ഏതാണ്ട് 305 മീറ്റര്‍(1,001 അടി) ഉയരമുണ്ട് കിന്റം വെള്ളച്ചാട്ടത്തിന്. പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയും മഞ്ഞു നിറഞ്ഞ കാലാവസ്ഥയുമെല്ലാം ചേര്‍ന്നു കിന്റമിലേക്കുള്ള യാത്രകള്‍ സ്വര്‍ഗീയമാക്കാറുണ്ട്.
7. മീന്മുട്ടി വെള്ളച്ചാട്ടം, കേരളം
നമ്മുടെ വയനാട്ടിലെ മീന്‍മുട്ടി വെള്ളച്ചാട്ടവും ഉയരത്തിന്റെ കാര്യത്തില്‍ പിന്നിലല്ല. 300 മീറ്റര്‍(ഏകദേശം 984 അടി) ആണ് മീന്‍മുട്ടിയുടെ ഉയരം. വയനാടിന്റെ കേന്ദ്രമായ കല്‍പറ്റയില്‍ നിന്നും 29 കിമി ദൂരമുള്ള മീന്മുട്ടി സാഹസിക മലകയറ്റക്കാരുടെ ഇഷ്ട കേന്ദ്രമാണ്. മൂന്നു തട്ടുകളിലായിട്ടാണ് മീന്‍മുട്ടി വെള്ളച്ചാട്ടമുള്ളത്. ഈ മൂന്നു തട്ടുകളിലേക്കും വെവ്വേറെ പാതകളിലൂടെ വേണം കയറാന്‍.
8. തലയാര്‍ വെള്ളച്ചാട്ടം
തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് തലയാര്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഉയരം 297 മീറ്റര്‍(975 അടി). തമിഴ്‌നാട്ടിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം. മൂടല്‍ മഞ്ഞൊഴിഞ്ഞ ദിവസങ്ങളില്‍ ബറ്റാലുഗുഡു-കൊടൈക്കനാല്‍ ഘട്ട് റോഡിലെ ഡം ഡെ റോക്ക് വ്യൂ പോയിന്റില്‍ നിന്നും ഈ വെള്ളച്ചാട്ടം കാണാനാവും. എലിയുടെ വാല്‍ പോലുള്ള ആകൃതിയുള്ളതിനാല്‍ റാറ്റ് ടെയില്‍ ഫാള്‍സ് എന്നും പേരുണ്ട്.
9. ഹൊഗെനക്കല്‍ വെള്ളച്ചാട്ടം
ദക്ഷിണേന്ത്യയിലെ ജനപ്രിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാവേരി നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വട്ടവഞ്ചിയാത്ര കേരളത്തില്‍ നിന്നുള്ള വിനോദയാത്രകളിലെ പ്രധാന ഇനങ്ങളിലൊന്നാണ്. ഉയരം 259 മീറ്റര്‍(850 അടി).
10. ജോഗ് വെള്ളച്ചാട്ടം, കര്‍ണാടക
ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ മറ്റൊരു മനോഹര വെള്ളച്ചാട്ടമായ ജോഗ് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഉയരം 253 മീറ്റര്‍(829 അടി). ശാരാവതി നദിയിലെ ലിങ്കന്‍ മക്കി ഡാമുമായി ജോഗ് വെള്ളച്ചാട്ടം ബന്ധപ്പെട്ടിരിക്കുന്നു. ലിങ്കന്‍മക്കി ഡാമില്‍ വേനലില്‍ വെള്ളം കുറയുമ്പോള്‍ ജോഗ് വെള്ളച്ചാട്ടവും മെലിഞ്ഞുണങ്ങും. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയാണ് ജോഗ് കാണാന്‍ പോവാന്‍ ഏറ്റവും നല്ല സമയം.