ടൂറിസം സൂപ്പറാക്കാൻ ഉത്തർപ്രദേശ്, ചരിത്രം നിറഞ്ഞു നിൽക്കുന്ന കോട്ടകളും കൊട്ടാരങ്ങളും ഹോട്ടലുകളാകും
വിനോദസഞ്ചാരത്തിന്റെ കൈ പിടിച്ച് സംസ്ഥാനത്തിന്റെ ഛായ തന്നെ മാറ്റിക്കളയാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർ പ്രദേശ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചരിത്രപരമായ കോട്ടകളും കൊട്ടാരങ്ങളും പൈതൃക ഹോട്ടലുകളാക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ വിനോദസഞ്ചാരികൾക്ക്

വിനോദസഞ്ചാരത്തിന്റെ കൈ പിടിച്ച് സംസ്ഥാനത്തിന്റെ ഛായ തന്നെ മാറ്റിക്കളയാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർ പ്രദേശ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചരിത്രപരമായ കോട്ടകളും കൊട്ടാരങ്ങളും പൈതൃക ഹോട്ടലുകളാക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ വിനോദസഞ്ചാരികൾക്ക് അതുല്യമായ സൗകര്യങ്ങൾ ഒരുക്കാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ നോക്കുകയാണെങ്കിൽ ഹോട്ടൽ മേഖലയിലെ അതികായൻമാരായ ലീല ഹോട്ടൽസ്, ഇന്ത്യൻ ഹോട്ടൽസ് കമ്പനി (താജ് ഗ്രൂപ്പ്), നീമ്രണ ഗ്രൂപ്പ്, മഹിന്ദ്ര ഹോട്ടൽസ് ആൻഡ് റിസോർട്സ്, ഒബ്റോയി ഹോട്ടൽസ്, ഹയാത്ത് റീജൻസി, ലളിത് ഹോട്ടൽസ് മുതലായ കമ്പനികൾ പൈതൃക കേന്ദ്രങ്ങൾ ഹോട്ടലുകളാക്കുന്നതിനുള്ള താൽപര്യം അറിയിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല സമീപകാലത്തായി മികച്ച വളർച്ചയാണ് കാഴ്ച വയ്ക്കുന്നതെന്ന് ഉത്തർപ്രദേശ് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മെഷാറം പറഞ്ഞു. സംസ്ഥാനത്തിനു പുറത്തു നിന്ന് വിനോദസഞ്ചാരികൾ എത്തുന്നതിലും ആഭ്യന്തര വിനോദസഞ്ചാരത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കി. എല്ലാ സാമ്പത്തികവിഭാഗങ്ങളിൽ നിന്നുമുള്ള സന്ദർശകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അതേസമയം, ആഡംബരം നിറഞ്ഞതും സമാനതകളില്ലാത്തതുമായ അനുഭവം ആഗ്രഹിക്കുന്ന യാത്രക്കാർക്കായി പൊതു സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികൾ. ഇതിനായി ചരിത്രപരമായ കൊട്ടാരങ്ങളും കോട്ടകളും പൈതൃക ഹോട്ടലുകളാക്കി മാറ്റുന്നത് സംബന്ധിച്ച് നിരവധി ഹോട്ടൽ ഉടമകളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
പൈതൃക സ്വത്തുക്കളെ ഹോട്ടലുകളാക്കി മാറ്റുന്നതിന് കുറഞ്ഞത് 30 കോടി മുതൽ 100 കോടി വരെ മുതൽ മുടക്കണമെന്നാണ് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര നയം വ്യക്തമാക്കുന്നത്. നിക്ഷേപത്തിന്റെ തോത് അനുസരിച്ച് പൈതൃക കെട്ടിടങ്ങൾ തരം തിരിക്കും. നിക്ഷേപകർക്ക് വിവിധ തരത്തിലുള്ള ഇൻസെന്റീവുകളും ഇളവുകളും ലഭിക്കും.
നിരവധി ചരിത്രപ്രാധാന്യമുള്ള കോട്ടകളും കൊട്ടാരങ്ങളുമാണ് ഇത്തരത്തിൽ പൈതൃക ഹോട്ടലുകളാക്കി മാറ്റാൻ ഉത്തർ പ്രദേശ് സർക്കാർ ആലോചിക്കുന്നത്. മിർസാപുരിലെ ചുനാർ കോട്ട, ഝാൻസിയിലെ ബറുവ സാഗർ കോട്ട, ബർസാനയിലെ ജൽ മഹൽ, ഛറ്റർ മൻസിലും കോതി റോഷൻ-ഉദ്-ദ്വാലയും, കാൺപുരിലെ ഷുക്ല തലാബ് ഹവേലി എന്നിവയാണ് പൈതൃക ഹോട്ടലുകളാക്കി മാറ്റാൻ ഉദ്ദേശിക്കുന്നത്. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് അനുസരിച്ച് മഹോബയിലെ മസ്താനി മഹലും ലേക്ക് പാലസും ഝാൻസിയിലെ ടെഹ്റോളിയും ലളിത്പുരിലെ ടാൽബെഹത് കോട്ടയും ഹോട്ടലുകളാക്കി മാറ്റാൻ നടപടി സ്വീകരിക്കും.
കോട്ടകളും കൊട്ടാരങ്ങളും മാത്രമല്ല ഇത്തരം മാറ്റങ്ങൾക്ക് വിധേയമാകാൻ പോകുന്നത്. മറ്റ് ചരിത്രപരമായ സ്മാരകങ്ങളിലേക്കും ഈ പദ്ധതി നീളും. കിരാവാലിയിലെയും ആഗ്രയിലെയും അക്ബറിന്റെ മൈതാനവും ബിത്തൂരിലെ ബരാധാരിയും ഇതിൽ ഉൾപ്പെടുന്നു. ലഖ്നൌവിലെ കോതി ഗുലിസ്ത-ഇ-ഇറാം, കോതി ദർശൻ വിലാസ്, വസീർഗഞ്ചിലെയും ഗോണ്ടയിലെയും ബരാധാരികൾ എന്നിവയും ഹോട്ടലുകളാക്കി മാറ്റിയേക്കും.
ആഡംബരപൂർണമായ താമസം മാത്രമായിരിക്കില്ല സഞ്ചാരികൾക്ക് ഇത്തരം പൈതൃക ഹോട്ടലുകൾ വാഗ്ദാനം ചെയ്യുന്നത്. വെൽനെസ് കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, പൈതൃക റസ്റ്റോറന്റുകൾ, തീമാറ്റിക് പാർക്കുകൾ തുടങ്ങി സഞ്ചാരികൾക്ക് ഒരു സാംസ്കാരിക വൈവിധ്യം തന്നെ നൽകും. ഏതായാലും പുതിയ പദ്ധതി സംസ്ഥാനത്ത് നിരവധി തൊഴിൽ സാധ്യതകൾ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.