കോടമഞ്ഞിൽ പൊതിഞ്ഞ മലനിരകളും, മലഞ്ചെരിവിലൂടെ ഊര്‍ന്നിറങ്ങുന്ന പഞ്ഞിമേഘങ്ങളും മനോഹരമായ തടാകങ്ങളും താഴ്‌വരകളുമെല്ലാമുള്ള കൊടൈക്കനാൽ എന്നും മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ്. വർഷം മുഴുവനും തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. മഴക്കാലമാകുമ്പോള്‍ കൊടൈക്കനാല്‍ ഒന്നുകൂടി സുന്ദരമാകും. ഈ മണ്‍സൂണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടമഞ്ഞിൽ പൊതിഞ്ഞ മലനിരകളും, മലഞ്ചെരിവിലൂടെ ഊര്‍ന്നിറങ്ങുന്ന പഞ്ഞിമേഘങ്ങളും മനോഹരമായ തടാകങ്ങളും താഴ്‌വരകളുമെല്ലാമുള്ള കൊടൈക്കനാൽ എന്നും മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ്. വർഷം മുഴുവനും തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. മഴക്കാലമാകുമ്പോള്‍ കൊടൈക്കനാല്‍ ഒന്നുകൂടി സുന്ദരമാകും. ഈ മണ്‍സൂണ്‍ കാലത്ത് കൊടൈക്കനാല്‍ യാത്ര പോയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി നൂറിന്‍ ഷെരീഫ്.

കൊടൈക്കനാലിലെ ജനപ്രിയ റിസോര്‍ട്ടായ ഹോബിറ്റോണ്‍ കൊടൈ റിസോര്‍ട്ടില്‍ നിന്നാണ് നൂറിന്‍ ഈ വിഡിയോ പങ്കുവച്ചത്.  

Image Credit: noorin_shereef/instagram
ADVERTISEMENT

കൊടൈക്കനാലില്‍ പൂണ്ടി മലനിരകളിലാണ് ഈ റിസോര്‍ട്ട്. കൊടൈക്കനാലിലെ മനോഹരമായ ഗ്രാമങ്ങളില്‍ ഒന്നായ പൂണ്ടി ശാന്തമായ യാത്രകള്‍ക്കു പറ്റിയ ഇടമാണ്. ചുറ്റും പച്ചപ്പ്‌ നിറഞ്ഞ താഴ്​വാരവും തടാകവുമെല്ലാമുള്ള ഹോബിറ്റോണ്‍ ചെറിയ ഹോബിറ്റ് ഹൗസുകള്‍ക്ക് പ്രസിദ്ധമാണ്. താമസക്കാര്‍ക്ക് ട്രെക്കിങ്, ക്യാംപ്ഫയര്‍ പോലുള്ള വിനോദങ്ങള്‍ക്കുള്ള സൗകര്യവുമുണ്ട്.

Image Credit: noorin_shereef/instagram

പൂണ്ടിയിലെ വെള്ളച്ചാട്ടം പ്രസിദ്ധമാണ്. കൂടാതെ ട്രെക്കിങ് ഇഷ്ടമുള്ളവര്‍ക്കു പോകാന്‍ പറ്റിയ ഒട്ടേറെ വനപാതകളും ഇവിടെയുണ്ട്. മഴക്കാലമാണ് പൂണ്ടി സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.

ADVERTISEMENT

പളനി മലഞ്ചെരുവുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കൊടൈക്കനാൽ സമുദ്രനിരപ്പിൽ നിന്ന് 7,200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നായ ഈ മനോഹര പട്ടണം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ പിന്നീട് വീണ്ടും വീണ്ടും പോകാന്‍ തോന്നും. കൊടൈക്കനാൽ എന്നാൽ 'വനങ്ങളുടെ സമ്മാനം' എന്നാണ് അർഥം, പേരുപോലെ തന്നെ നിറയെ ഇടതൂര്‍ന്ന വനപ്രദേശങ്ങളും കൊടൈക്കനാലിന്‍റെ പ്രത്യേകതയാണ്.

Image Credit: noorin_shereef/instagram

നഗരമധ്യത്തിൽ നിന്ന് 1 കി.മീ അകലത്തിലുള്ള കൊടൈക്കനാൽ തടാകം നക്ഷത്രാകൃതിയിലുള്ള മനുഷ്യനിർമിത തടാകമാണ്. ബോട്ടിങ്, കുതിര സവാരി, സൈക്ലിങ്, ആംഗ്ലിങ് തുടങ്ങി ധാരാളം വിനോദങ്ങള്‍ തടാകപരിസരത്ത് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ADVERTISEMENT

മൂടൽമഞ്ഞ് നിറഞ്ഞ വനപ്രദേശങ്ങളിലൂടെയും കാഠിന്യമേറിയ നടപ്പാതകളിലൂടെയും നടന്നെത്തുന്ന, ഗ്രീൻ വാലി വ്യൂ പോയിന്‍റ് അഥവാ സൂയിസൈഡ് പോയിന്‍റ് വളരെ പ്രശസ്തമാണ്. കൊടൈക്കനാൽ തടാകത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ബിയർ ഷോല വെള്ളച്ചാട്ടത്തിനരികില്‍ പിക്നിക് നടത്താം.

ഏകദേശം 6,600 അടി ഉയരത്തിൽ, ഒരു ഡോൾഫിന്‍റെ മൂക്കിന്‍റെ ആകൃതിയില്‍ കാണുന്ന പാറക്കെട്ടായ ഡോള്‍ഫിന്‍സ് നോസ് ആണ് മറ്റൊരു പ്രസിദ്ധമായ ആകര്‍ഷണം. ഇവിടെ നിന്ന് നോക്കിയാല്‍ കൊടൈക്കനാല്‍ പട്ടണത്തിന്‍റെ മനോഹരമായ ആകാശക്കാഴ്ച കാണാം.

കൊടൈക്കനാലില്‍ ഏകദേശം 17 ഓളം പ്രശസ്തമായ ട്രെക്കിങ് പാതകളുണ്ട്. അവയിലൊന്നാണ് കൊടൈ-പളനി ട്രെക്കിങ് റൂട്ട്. കുക്കൽ ഗുഹകൾക്ക് സമീപമാണ് ട്രെക്കിങ് ആരംഭിക്കുന്നത്. അതിമനോഹരമായ ഷോല വനത്തിലൂടെ കടന്നുപോകുന്ന പാത, കുതിരയാരു അണക്കെട്ടിൽ അവസാനിക്കുന്നു.

ഇവ കൂടാതെ, പില്ലേഴ്‌സ് റോക്ക്‌സ്, തമിഴ്‌നാട്ടിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ തലയാർ വെള്ളച്ചാട്ടം, കര്‍ഷക ഗ്രാമമായ മന്നവനൂർ, മലഞ്ചെരിവില്‍ നിര്‍മിച്ച, ഒരു കിലോമീറ്റർ നീളമുള്ള മനോഹരമായ വാക്കിങ് പ്ലാസയായ കോക്കേഴ്സ് വാക്ക്, മീൻപിടിത്തം, സഫാരി ടൂറുകൾ, പക്ഷി നിരീക്ഷണം തുടങ്ങിയവക്കു പ്രശസ്തമായ ബെരിജാം തടാകം എന്നിവയും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

നിവിന്‍ പോളിയുടെ പ്രേമം സിനിമയിലെ 'മലരേ' ഗാനം ചിത്രീകരിച്ച വട്ടക്കനാല്‍, 'മഞ്ഞുമ്മല്‍ ബോയ്സി'ല്‍ കാണിക്കുന്ന 'ഡെവിൾസ് കിച്ചൺ' എന്നും അറിയപ്പെടുന്ന ഗുണ ഗുഹകൾ എന്നിവയെല്ലാം കൊടൈക്കനാലിലെ ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

English Summary:

Escape to Kodaikanal's Misty Paradise with Noorin Shareef's Monsoon Adventure.