ആർഷയുടെ ബെംഗളൂരു ഡയറീസ്, യാത്രാ പ്രേമികൾക്ക് വഴികാട്ടി
യാത്രകൾ പോകാൻ ഏറ്റവുമടുത്ത ഡെസ്റ്റിനേഷനുകൾ തിരയുന്നവരുടെ മനസിൽ ആദ്യമോടിയെത്തുന്നയിടമാണ് ബെംഗളൂരു. നഗരത്തിരക്കുകളും നൈറ്റ് ലൈഫും അതിനൊപ്പം തന്നെ കാണാനായി ധാരാളം കാഴ്ചകളും ഒരുക്കി വെച്ചിട്ടുള്ള നഗരമാണിത്. ബാംഗ്ലൂർ പാലസും ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനും കബ്ബൺ പാർക്കും അൾസൂർ തടാകവും ഇസ്കോൺ ക്ഷേത്രവും

യാത്രകൾ പോകാൻ ഏറ്റവുമടുത്ത ഡെസ്റ്റിനേഷനുകൾ തിരയുന്നവരുടെ മനസ്സിൽ ആദ്യമോടിയെത്തുന്നയിടമാണ് ബെംഗളൂരു. നഗരത്തിരക്കുകളും നൈറ്റ് ലൈഫും അതിനൊപ്പം തന്നെ ധാരാളം കാഴ്ചകളും ഒരുക്കി വച്ചിട്ടുള്ള നഗരമാണിത്. ബാംഗ്ലൂർ പാലസും ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനും കബ്ബൺ പാർക്കും അൾസൂർ തടാകവും ഇസ്കോൺ ക്ഷേത്രവും തുടങ്ങി വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഈ നഗരം അതിഥികൾക്കായി കരുതി വച്ചിട്ടുണ്ട്. ഇതെല്ലാം ആസ്വദിക്കാനായി തനി നാടൻ പെൺകൊടിയായി ബെംഗളൂരുവിൽ എത്തിയിരിക്കുകയാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ നായികയായിരുന്ന ആർഷ ബൈജു. ദാവണി ചുറ്റി, നാടൻ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ താരം ബെംഗളൂരു നാട്കൾ എന്ന കുറിപ്പോടെ നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ബെംഗളൂരുവിന്റെ സൗന്ദര്യവും പ്രൗഢിയും വിളിച്ചോതുന്ന ഒരു കാഴ്ചയാണ് ബെംഗളൂരു പാലസ്. 450 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന കൊട്ടാരം ഇംഗ്ലണ്ടിലെ വിൻഡ്സർ കാസിലിനു സമാനമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. 45,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ ഒരു ഏക്കറിൽ മുഴുവനായുമിതു സ്ഥിതി ചെയ്യുന്നു. ആഡംബരം നിറഞ്ഞ അകത്തളങ്ങൾ, അലങ്കാരങ്ങൾ, വാച്ച് ടവർ എന്നിവ കൂടാതെ 34 കിടപ്പു മുറികളും കൊട്ടാരത്തിനുള്ളിലുണ്ട്. 1862 ൽ കൊട്ടാരത്തിന്റെ പണി പൂർത്തിയായി. 1884 ൽ മൈസൂർ രാജാവായിരുന്ന ചാമരാജ് വൊഡയാർ കൊട്ടാരം വിലയ്ക്ക് വാങ്ങി. ഇന്നുമിതു മൈസൂർ രാജകുടുംബത്തിന്റെ നിയന്ത്രണത്തിൽ തന്നെയാണ്.
ബെംഗളൂരു സന്ദർശനത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരിടമാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ. വളരെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാമെന്നതിനപ്പുറം മനോഹരമായ പുഷ്പങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തതുൾപ്പെടെയുള്ള സസ്യങ്ങളും ഈ കാഴ്ചകളെല്ലാം ആസ്വദിച്ചു കൊണ്ട് വിശ്രമിക്കാനുള്ള സൗകര്യവും ഈ ഉദ്യാനത്തിലേക്കു ഏവരെയും ആകർഷിക്കുന്ന കാര്യങ്ങളാണ്. ലാൽബാഗിലെ മറ്റൊരു കാഴ്ചയാണ് ലണ്ടനിലെ ക്രിസ്റ്റൽ പാലസിനോട് സാമ്യം തോന്നുന്ന തരത്തിൽ നിർമിച്ചെടുത്ത ഗ്ലാസ്ഹൗസ്. മനോഹരമായ ഒരു തടാകവും ഉദ്യാനത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നുണ്ട്. 240 ഏക്കറിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരാലിയാണ് ഈ ഉദ്യാനത്തിന്റെ നിർമാണം ആരംഭിച്ചതെങ്കിലും പൂർത്തീകരിച്ചത് മകൻ ടിപ്പു സുൽത്താനാണ്.
തിരക്കേറെയുള്ള ബെംഗളൂരു നഗരത്തിന്റെ ശ്വാസകോശമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഒരിടമാണ് കബ്ബൺ പാർക്. പച്ചപ്പിന്റെ മനോഹാരിതയും പേറി നിൽക്കുന്ന ഇവിടം ശാന്തമായി സമയം ചെലവിടാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്. ചാമരാജേന്ദ്ര പാർക് എന്നാണ് ഇതിന്റെ യഥാർഥ നാമം. ബെംഗളൂരു നഗരത്തിനു നടുവിൽ 300 ഏക്കറിലായാണ് ഈ പാർക്ക് വ്യാപിച്ചു കിടക്കുന്നത്. പ്രവേശനം സൗജന്യമാണ്. ആഴ്ചാവസാനങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടും. 1870 ൽ അന്നത്തെ മൈസൂർ സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന റിച്ചാർഡ് സാൻകി കബ്ബൺ ആണ് പാർക്ക് നിർമിച്ചത്.
ധാരാളം തടാകങ്ങളാൽ സമ്പന്നമാണ് ബെംഗളൂരു നഗരം. അതിലേറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഒന്നാണ് അൾസൂർ. ഹലാസുരു എന്നൊരു പേര് കൂടി ഈ തടാകത്തിനുണ്ട്. 123.6 ഏക്കറിൽ നഗരത്തിനു നടുവിലായാണിത് സ്ഥിതി ചെയ്യുന്നത്. തടാകത്തിനു മധ്യത്തിലായി ചെറുദ്വീപുകളും കാണുവാൻ കഴിയും. തിരക്കുകളിൽ നിന്നുമൊഴിഞ്ഞു സമയം ചെലവഴിക്കാനായി ധാരാളം ആളുകൾ വൈകുന്നേരങ്ങളിൽ ഈ തടാകത്തിനു സമീപമെത്താറുണ്ട്.
ബെംഗളൂരു നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇസ്കോൺ. വടക്കൻ ബെംഗളൂരുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാധ സമേതനായ കൃഷ്ണനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ലോകത്തിലെ വലിയ ക്ഷേത്രങ്ങളിൽ ഒന്നാണിത്.