ചന്ദ്രഗിരിക്കോട്ട- പയസ്വിനിയുടെ പാറാവുകാരൻ
കാസർകോട് എന്തുണ്ട് പുതുതായി എന്നചോദ്യത്തിന് പഴമയിലേക്കൊന്നു മടങ്ങേണ്ടിവരും. ചന്ദ്രഗിരിക്കോട്ടയിലേക്ക്. തുളുനാടിനെയും മലയാളം സംസാരിക്കുന്ന ദേശങ്ങളെയും വേർതിരിച്ചാണ് പയസ്വനിപ്പുഴയൊഴുകുന്നത്. കാസർകോട് ജില്ലയിലെ ഏറ്റവും വലിയ പുഴയായ പയസ്വിനി ചന്ദ്രഗിരിപ്പുഴ എന്നും അറിയപ്പെടുന്നു. ചന്ദ്രഗിരിപ്പുഴ

കാസർകോട് എന്തുണ്ട് പുതുതായി എന്നചോദ്യത്തിന് പഴമയിലേക്കൊന്നു മടങ്ങേണ്ടിവരും. ചന്ദ്രഗിരിക്കോട്ടയിലേക്ക്. തുളുനാടിനെയും മലയാളം സംസാരിക്കുന്ന ദേശങ്ങളെയും വേർതിരിച്ചാണ് പയസ്വനിപ്പുഴയൊഴുകുന്നത്. കാസർകോട് ജില്ലയിലെ ഏറ്റവും വലിയ പുഴയായ പയസ്വിനി ചന്ദ്രഗിരിപ്പുഴ എന്നും അറിയപ്പെടുന്നു.
ചന്ദ്രഗിരിപ്പുഴ കരകളിലെ തെങ്ങിൻതോപ്പുകളുടെ ചങ്ങാത്തം കൈവിട്ട് അറബിക്കടലിനോടു ചേരുന്നിടത്തേക്കാണ്ഈ യാത്ര. പയസ്വിനിപ്പുഴയെ മുകളിൽനിന്നു കാണാനുള്ള ഇടമാണു ചന്ദ്രഗിരിക്കോട്ട. പതിനേഴാംനൂറ്റാണ്ടിൽ പണിതീർത്ത ചെറിയ കോട്ട. ചന്ദ്രഗിരി എന്ന സ്വതന്ത്രരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നിരിക്കാം ഈ ചെങ്കൽകോട്ട. അധികം സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടില്ല ഈ ചരിത്രസ്മാരകത്തിൽ. പുരാവസ്തുവകുപ്പിന്റെ കീഴിൽ സംരക്ഷിതസ്മാരകമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഇപ്പോൾ കോട്ട അത്ര നല്ല രീതിയിലല്ല പാലിക്കപ്പെടുന്നത് എന്നു കാണാം. അർധവൃത്തത്തിലുള്ള എടുപ്പുകൾക്കും ചതുരത്തിലുള്ള മതിലുകൾക്കും മുകളിലൂടെ വിശാലമായ ഭൂഭാഗം സഞ്ചാരികൾക്കു കാണാം. ചന്ദ്രഗിരിപ്പുഴ അഴിമുഖം തേടുന്നതും ചെറുവഞ്ചികൾ മീൻഭാഗ്യംതേടി അലയുന്നതും കോട്ടമുകളിൽനിന്നുള്ള അതുല്യ കാഴ്ചകളാണ്.
തീർച്ചയായും ചന്ദ്രഗിരിക്കോട്ട തന്ത്രപ്രധാനമായ സ്ഥലത്താണ്. കടലിലേക്കു കണ്ണുവയ്ക്കാവുന്ന ചെറുകുന്നിലാണ് കോട്ട. അന്നു കാലത്ത് ഗതാഗതം നടന്നിട്ടുണ്ടാകുമായിരുന്ന പുഴയെയും കാഴ്ചവട്ടത്തിലൊതുക്കും ഈ ചതുരക്കോട്ട.
വലിയ ചെങ്കൽപ്പാളികൾ കൊണ്ടാണ് ഭിത്തി നിർമിച്ചിരിക്കുന്നത്. ചെറിയ ചതുരപ്പാത കോട്ടയുടെ ഉള്ളിലേക്കു നയിക്കുന്നു. മുകളിലും താഴെയും ചെങ്കല്ലുകൾ തന്നെ. മേൽക്കൂര ഇല്ലെന്നു പറയേണ്ടതില്ലല്ലോ… ചതുരത്തിലുള്ള ഭീത്തികളിലൂടെ നമുക്കു നടക്കാം. അർധവൃത്താകൃതിയിലുള്ള എടുപ്പുകളിൽനിന്നാൽ സൂര്യാസ്തമയം കാണാം.
ഏകദേശം ഏഴ് ഏക്കർ വിസ്തൃതിയുണ്ട് കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് എന്ന് അനൗദ്യോഗികരേഖകൾ. കാസർകോട് നിന്ന് അഞ്ചുകിലോമീറ്റർ ദൂരമേയുള്ളൂ. കാസർകോട് പട്ടണക്കാഴ്ചകൾ കണ്ടുതീർക്കുന്നതിനിടയിൽ ചന്ദ്രഗിരിക്കോട്ടയെയും ഒന്നോർക്കാൻ ഈ കൽസ്മാരകങ്ങൾ പറയാതെ പറയുന്നു. ചന്ദ്രഗിരിപ്പുഴയുടെ ഏറ്റവും മനോഹരമായ ദൃശ്യവും സായാഹ്നക്കാഴ്ചയും മറ്റെവിടെനിന്നാണു ഇതിലും ഭംഗിയായി ആസ്വദിക്കാൻ പറ്റുക..
കേളടി നായക രാജവംശത്തിലെ ശിവപ്പ നായക് നിർമിച്ച കോട്ട ഹൈദരാലിയുടെയും ബ്രിട്ടീഷുകാരുടെയും കൈകളിലൂടെ കടന്നാണ് ഇന്നത്തെ അവസ്ഥയിലെത്തുന്നത്. ബേക്കൽ കോട്ടയുടെ വിസ്തൃതിയോ എടുപ്പോ ഇല്ലെങ്കിലും ഈ കോട്ട സഞ്ചാരികളുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. വിദേശികളാണ് സന്ദർശകരിൽ കൂടുതൽ പേരും.
താമസം- കാസർകോട്
ശ്രദ്ധിക്കേണ്ടത്- നേരമിരുട്ടിയാൽ കോട്ടയിൽ നിൽക്കരുത്. യാതൊരു സുരക്ഷാസംവിധാനങ്ങളും ഇവിടെയില്ല. സായാഹ്നക്കാഴ്ച കാണാൻ സംഘമായി പോകുക. പൊലീസിന്റെയോ മറ്റ് അധികാരികളുടെയോ സേവനം ലഭ്യമാകില്ല. അടുത്തെങ്ങും ജനവാസവുമില്ല.
റൂട്ട്- കാസർ കോട്- കാഞ്ഞങ്ങാട് തീരദേശ പാതയിൽ മേൽപറമ്പിൽനിന്ന് അരകിലോമീറ്റർ ദൂരം താണ്ടിയാൽ കോട്ടയിലെത്താം.
അടുത്തുള്ള മറ്റു സ്ഥലങ്ങൾ
കാഞ്ഞങ്ങാട് ബേക്കൽ കോട്ട. കാസർകോട് മധൂർ അമ്പലം. മാലിക് ദിനാർ പള്ളി.
English Summary: Chandragiri Fort, Kerala