ചെഞ്ചായം പൂശി മേഘപാളികളും നീല ജലാശയവും; കാരാപ്പുഴയിലെ പോക്കുവെയില്‍ സായാഹ്നം
കാരാപ്പുഴ ഡാമിന്റെ നീണ്ട റിസര്‍വോയറിന്റെ തീരത്തു കൂടി പോക്കുവെയിലേറ്റു നടന്നാല്‍ സമയം പോകുന്നത് അറിയില്ല. പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് സൂര്യന്‍ ചാഞ്ഞുതുടങ്ങിയിരിക്കും. വളരെ സാവധാനം നീങ്ങുന്ന വെണ്‍മേഘക്കെട്ടുകള്‍ക്കിടയിലൂടെ സ്വര്‍ണരേണുക്കള്‍ ചരിഞ്ഞുവരും. ഈ രശ്മികള്‍ നീല ജലാശയത്തിനു മുകളിലൂടെ

കാരാപ്പുഴ ഡാമിന്റെ നീണ്ട റിസര്‍വോയറിന്റെ തീരത്തു കൂടി പോക്കുവെയിലേറ്റു നടന്നാല്‍ സമയം പോകുന്നത് അറിയില്ല. പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് സൂര്യന്‍ ചാഞ്ഞുതുടങ്ങിയിരിക്കും. വളരെ സാവധാനം നീങ്ങുന്ന വെണ്‍മേഘക്കെട്ടുകള്‍ക്കിടയിലൂടെ സ്വര്‍ണരേണുക്കള്‍ ചരിഞ്ഞുവരും. ഈ രശ്മികള്‍ നീല ജലാശയത്തിനു മുകളിലൂടെ വഴിതീര്‍ക്കുന്നുണ്ടാകും. കുടുംബവുമായി സമയം ചെലവഴിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് കാരാപ്പുഴ ഡാം. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ നിരവധിപ്പേരാണ് കാരാപ്പുഴയിലെത്തുന്നത്. കല്‍പറ്റ-ബത്തേരി റൂട്ടില്‍ കാക്കവയലില്‍നിന്നാണ് കാരാപ്പുഴയിലേക്ക് പോകേണ്ടത്. ദേശീയ പാതയില്‍നിന്ന് അധികം ദൂരമില്ലാത്തതിനാല്‍ വളരെ എളുപ്പം എത്തിച്ചേരാന്‍ സാധിക്കും.
പ്രവേശന കവാടം കടന്നു ചെന്നാല്‍ വിശലമായ പൂന്തോട്ടമാണ്. പലതരത്തിലുള്ള പൂക്കളും ഇലച്ചെടികളും നട്ടുവളര്‍ത്തി പരിപാലിച്ചിരിക്കുന്നു. കല്ലുപതിച്ച വഴിയിലൂടെ നടക്കുമ്പോള്‍ രാജപാതയിലൂടെ നടക്കുന്നതായി തോന്നും. വഴിയുടെ ഒരു വശം വിശാലമായ പുല്‍മേടാണ്. കുട്ടികള്‍ ഇവിടെ ഓടിക്കളിക്കുകയും തലകുത്തിമറിയുകയുമെല്ലാം ചെയ്യുന്നു. കോവിഡ് മൂലം ദീര്‍ഘകാലം വീടുകളില്‍ ഒതുങ്ങിപ്പോയവരാണ് മിക്ക കുട്ടികളും. ഈ ശ്വാസംമുട്ടലിനിടെ പുറത്തുപോകാന്‍ കിട്ടിയ അവസരം അവര്‍ പരമാവധി ഉപയോഗിക്കുകയാണെന്ന് കുട്ടികളുടെ പെരുമാറ്റം കണ്ടാല്‍ അറിയാം. കുട്ടികളെ ആകര്‍ഷിക്കാനായി നിരവധി കളിക്കോപ്പുകളും മറ്റും ഒരുക്കിയിട്ടുമുണ്ട്. ചില വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നതിന് പ്രത്യേകം ടിക്കറ്റ് എടുക്കണം. അതുകൂടാതെ സ്‌ലൈഡര്‍, ഊഞ്ഞാല്‍ വാച്ച്ടവര്‍ തുടങ്ങി മറ്റു വിനോദോപാധികളുമുണ്ട്.
അതിമനോഹരമായി നട്ടുവളര്‍ത്തിയിരിക്കുന്ന പൂന്തോട്ടം ഡാമിന്റെ പ്രധാന ആകര്‍ഷണമാണ്. വിശാലമായ പുല്‍മേട്ടില്‍ പൂക്കളെ നോക്കിയിരിക്കുന്നതു പോലും വളരെ സന്തോഷം നല്‍കും. വാച്ച്ടവറിനു മുകളില്‍ കയറിയാല്‍ ഡാമിന്റെ വിശാല ദൃശ്യം ആസ്വദിക്കാം. അങ്ങ് ദൂരെ അമ്പുകുത്തി മലയും ചെമ്പ്രമലയുമെല്ലാം തലയുയര്‍ത്തി നില്‍ക്കുന്നു. വയനാട്ടിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കാരാപ്പുഴയിലേക്ക് അധിക ദൂരം നടക്കാനോ കുന്നു കയറാനോ ഇല്ലെന്നതാണ് പ്രത്യേകത. അതിനാല്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ദൃശ്യഭംഗി ആസ്വദിക്കാനാകും.
ജലസേചനത്തിനായി നിര്‍മിച്ച ഡാം ഉദ്ഘാടനം ചെയ്തത് 2004 ലാണ്. വയനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാകാനുണ്ട്. ടൂറിസം സാധ്യത മുന്നില്‍കണ്ട് ഡാം അണിഞ്ഞൊരുങ്ങി സുന്ദരിയായിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളു. ഡാം വന്നതോടെ നെല്ലാറച്ചാല്‍ എന്ന സ്ഥലത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. ഡാമിന്റെ അക്കരെ നിരവധി ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കുട്ടത്തോണിയില്‍ മീന്‍ പിടിച്ച് പലരും ഉപജീവന മാര്‍ഗം കണ്ടെത്തുന്നു. വലയിട്ടും ചൂണ്ടയിട്ടും മീന്‍ പിടിത്തം സജീവമാണ്.
വയനാട്ടില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന, പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന സ്ഥലമാണ് കാരാപ്പുഴ. അതുകൊണ്ടുതന്നെ കാരാപ്പുഴയില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. വൈകുന്നേരം ഡാം പരിസരത്ത് എത്തിയാല്‍ മനോഹരമായ അസ്തമയ ദൃശ്യമാണ് കാത്തിരിക്കുന്നത്.
English Summary: Karapuzha Dam Must Visit Spot When in Wayanad