കോവിഡിൽ കുമരകത്തെ ടൂറിസം ആടിയുലയുന്നു . ഒരു വർഷത്തിലധികമായി തുടരുന്ന കോവിഡ് അതിന്റെ രൂക്ഷതയിൽ എത്തിയതോടെ ടൂറിസം മേഖലയാകെ സ്തംഭിച്ചു നിൽക്കുന്നു. കായൽ ടൂറിസമായിരുന്നു അൽപമെങ്കിലും പച്ച പിടിച്ചു നിന്നിരുന്നത് എങ്കിൽ അതും ഇപ്പോൾ ഇല്ലാതായി. വിദേശികളും ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിൽ കുമരകത്തെ ടൂറിസം ആടിയുലയുന്നു . ഒരു വർഷത്തിലധികമായി തുടരുന്ന കോവിഡ് അതിന്റെ രൂക്ഷതയിൽ എത്തിയതോടെ ടൂറിസം മേഖലയാകെ സ്തംഭിച്ചു നിൽക്കുന്നു. കായൽ ടൂറിസമായിരുന്നു അൽപമെങ്കിലും പച്ച പിടിച്ചു നിന്നിരുന്നത് എങ്കിൽ അതും ഇപ്പോൾ ഇല്ലാതായി. 

വിദേശികളും ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളും വരാതിരുന്നപ്പോൾ തദ്ദേശിയരായ വിനോദ സഞ്ചാരികളാണു ഈ മേഖലയ്ക്ക് ചെറിയ രീതിയിൽ ഉണർവ് നൽകിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കഴിഞ്ഞ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്കു വിനോദ സഞ്ചാരികൾ എത്തിയിരുന്നു.

ADVERTISEMENT

 കോവിഡ് വീണ്ടും രൂക്ഷമായതോടെ കഴിഞ്ഞ ദിവസം മുതൽ വിനോദ സഞ്ചാരികളുടെ വരവ് തീർത്തും ഇല്ലാതായി. സംസ്ഥാനത്തുള്ള വിനോദ സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് ഹോട്ടലുളും റിസോർട്ടുകളും ഒരുക്കങ്ങൾ നടത്തിയെങ്കിലും പ്രയോജനപ്പെടാതെ പോയി. 

ADVERTISEMENT

കഴിഞ്ഞ 2 ദിവസത്തിനകം വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 78 ബുക്കിങ് റദ്ദാക്കി. കോവിഡ് പ്രതിസന്ധി മൂലം മുറി വാടകയിലും മറ്റും ഇളവ് നൽകിയാണ് വിനോദ സഞ്ചാരികളുടെ ബുക്കിങ് എടുത്തിരുന്നത്.120 വഞ്ചിവീടുകളാണ് കുമരകത്ത് ഉള്ളത്. ആദ്യ ഘട്ടത്തിലെ കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ ഏറെ പ്രതീക്ഷയോടെയാണു വഞ്ചിവീട് മേഖല കാത്തിരുന്നുത് . 

ADVERTISEMENT

വീണ്ടും കോവിഡ് രൂക്ഷമായതോടെ സഞ്ചാരികൾ എത്തുന്നില്ല . ഈ വർഷം വിഷു ദിനത്തിൽ പത്തിൽ താഴെ വഞ്ചിവീടുകളാണ് കായൽ യാത്ര നടത്തിയത്. വിഷു ദിനത്തിൽ മാത്രം വഞ്ചിവീടുകൾക്ക് 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

English Summary: Coronavirus Impact on Tourism

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT