എയർ ഇന്ത്യ ഗ്രൂപ്പ്, അതിന്‍റെ സ്വകാര്യവൽക്കരണാനന്തര പരിവർത്തന യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്‌ടിച്ചുകൊണ്ട് എയർ ഇന്ത്യയും വിസ്‌താരയും തമ്മിലുള്ള പ്രവർത്തന സംയോജനവും നിയമപരമായ ലയനവും പൂർത്തിയാക്കി. 2024 ഒക്ടോബർ 1-ന് ഗ്രൂപ്പിന്‍റെ ലോ കോസ്റ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്റ്റ്

എയർ ഇന്ത്യ ഗ്രൂപ്പ്, അതിന്‍റെ സ്വകാര്യവൽക്കരണാനന്തര പരിവർത്തന യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്‌ടിച്ചുകൊണ്ട് എയർ ഇന്ത്യയും വിസ്‌താരയും തമ്മിലുള്ള പ്രവർത്തന സംയോജനവും നിയമപരമായ ലയനവും പൂർത്തിയാക്കി. 2024 ഒക്ടോബർ 1-ന് ഗ്രൂപ്പിന്‍റെ ലോ കോസ്റ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എയർ ഇന്ത്യ ഗ്രൂപ്പ്, അതിന്‍റെ സ്വകാര്യവൽക്കരണാനന്തര പരിവർത്തന യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്‌ടിച്ചുകൊണ്ട് എയർ ഇന്ത്യയും വിസ്‌താരയും തമ്മിലുള്ള പ്രവർത്തന സംയോജനവും നിയമപരമായ ലയനവും പൂർത്തിയാക്കി. 2024 ഒക്ടോബർ 1-ന് ഗ്രൂപ്പിന്‍റെ ലോ കോസ്റ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എയർ ഇന്ത്യ ഗ്രൂപ്പ്, അതിന്‍റെ സ്വകാര്യവൽക്കരണാനന്തര പരിവർത്തന യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്‌ടിച്ചുകൊണ്ട് എയർ ഇന്ത്യയും വിസ്‌താരയും തമ്മിലുള്ള പ്രവർത്തന സംയോജനവും നിയമപരമായ ലയനവും പൂർത്തിയാക്കി. 2024 ഒക്ടോബർ 1-ന് ഗ്രൂപ്പിന്‍റെ ലോ കോസ്റ്റ്  എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്റ്റ് (മുമ്പ് എയർ ഏഷ്യ ഇന്ത്യ) എന്നിവയുടെ ലയനം പൂർത്തിയായിരുന്നു.

ഏകീകൃത എയർ ഇന്ത്യ ഗ്രൂപ്പ് ഇപ്പോൾ 300 വിമാനങ്ങളുമായി നൂറിലധികം ആഭ്യന്തര, രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 312 റൂട്ടുകളിലായി ആഴ്ചയിൽ 8,300 ലധികം സർവീസുകൾ നടത്തും. പുതിയ ഫുൾ സർവീസ് എയർലൈനായ എയർ ഇന്ത്യ 208 വിമാനങ്ങളുമായി 90 ലധികം ആഭ്യന്തര, രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയിൽ 5,600 ലധികം സർവീസുകള്‍ നടത്തും. എയർലൈനിന് പ്രതിദിനം 1,20,000-ത്തിലധികം യാത്രക്കാരുണ്ടാകും. കൂടാതെ 75-ലധികം കോഡ്‌ഷെയർ, ഇന്‍റർലൈൻ പങ്കാളികൾ വഴി ലോകത്തെമ്പാടുമായുള്ള 800 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കു വിപുലമായ കണക്റ്റിവിറ്റി ലഭ്യമാക്കാനും കഴിയും. 

ADVERTISEMENT

∙ 2024 നവംബർ 12-ന് ഫുൾ സർവീസ് എയർലൈനുകളായ എയർ ഇന്ത്യയുടെയും വിസ്‌താരയുടെയും ലയനം വിജയകരമായി പൂർത്തിയായി. നേരത്തെ, 2024 ഒക്‌ടോബർ 1-ന് ചെലവ് കുറഞ്ഞ എയർലൈനുകളായ എയർ ഇന്ത്യ എക്‌സ്പ്രസും എഐഎക്‌സ് കണക്റ്റും (മുമ്പ് എയർ ഏഷ്യ ഇന്ത്യ) ലയനം പൂർത്തിയാക്കിയിരുന്നു. 

∙ലയനത്തിനുശേഷം, എയർ ഇന്ത്യ ഗ്രൂപ്പിന് 55 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും 48 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുമായി സർവീസ് നടത്തുന്ന 300 വിമാനങ്ങൾ ഉണ്ടാകും. 312 റൂട്ടുകളും ആഴ്ചയിൽ 8,300 ഫ്ലൈറ്റുകളും 30,000 ൽ കൂടുതൽ  ജീവനക്കാരും ഗ്രൂപ്പിനുണ്ടാകും.

ADVERTISEMENT

·         

∙പുതിയ ഫുൾ സർവീസ് എയർലൈനായ എയർ ഇന്ത്യ 208 വിമാനങ്ങളുമായി 90 ലധികം ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയിൽ 5,600 ലധികം സർവീസുകള്‍ നടത്തും. ലോ കോസ്റ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് 90 വിമാനങ്ങളുമായി 45 ലധികം ആഭ്യന്തര, രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയിൽ 2,700 സർവീസുകള്‍ നടത്തും.

ADVERTISEMENT

∙ ലയനത്തിനുശേഷവും വിസ്‌താര ഉപഭോക്താക്കൾക്ക് നൽകിയിരുന്ന മികച്ച അനുഭവം തുടരും.  "2" എന്ന അക്കത്തിൽ ആരംഭിക്കുന്ന പ്രത്യേക നാല് അക്ക എയർ ഇന്ത്യ കോഡ് ഉപയോഗിച്ച് വിസ്‌താര വിമാനങ്ങള്‍തിരിച്ചറിയാനും കഴിയും. 

പൂർണ സേവന ലയനത്തിനുള്ള തയാറെടുപ്പ് രണ്ട് വർഷം മുൻപ് ആരംഭിച്ചിരുന്നു. വിസ്‌താരയിൽ നിന്ന് 6,000ത്തിലധികം ജീവനക്കാരെ പുതിയ ഓർഗനൈസേഷൻ ഘടനയിലേക്ക് ചേർത്തു. 4,000 ലധികം വെണ്ടർ കരാറുകൾ ഏകീകരിക്കുകയും 2,70,000 ഉപഭോക്തൃ ബുക്കിങ്ങുകൾ മൈഗ്രേറ്റ് ചെയ്യുകയും 4.5 ദശലക്ഷം ക്ലബ് വിസ്‌താര ഫ്രീക്വന്‍റ് ഫ്ലൈയർ അക്കൗണ്ടുകൾ എയർ ഇന്ത്യയുടെ പുനർരൂപകൽപ്പന ചെയ്ത ഫ്രീക്വന്‍റ് ഫ്ലൈയർ പ്രോഗ്രാമായ മഹാരാജ ക്ലബിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ലയനങ്ങളുടെ അഭൂതപൂർവമായ സ്വഭാവവും സങ്കീർണതകള്‍ക്കുമൊപ്പം ഗ്രൂപ്പിന്‍റെ വിപുലീകരണവും പരിവർത്തന പരിപാടികളും പരിഗണിച്ച്, ഈ മുഴുവൻ പ്രക്രിയയെയും  പിന്തുണയ്ക്കുകയും നിരീക്ഷിക്കുകയും ചെയ്‌ത ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. ലയനത്തിന് സിവിൽ ഏവിയേഷൻ മന്ത്രാലയം, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, ഒന്നിലധികം രാജ്യാന്തര റെഗുലേറ്റർമാർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന പങ്കാളികൾ എന്നിവരിൽ നിന്നും പിന്തുണ ലഭിച്ചു.

എയർ ഇന്ത്യയുടെയും വിസ്താരയുടെയും ലയനം എയർ ഇന്ത്യ ഗ്രൂപ്പിന്‍റെ സ്വകാര്യവൽക്കരണാനന്തര പരിവർത്തന യാത്രയുടെ ഏകീകരണവും പുനർനിർമാണ ഘട്ടവും പൂർത്തിയാക്കുന്നുവെന്നും അതിനാൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാംബെൽ വിൽസൺ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി, ആളുകൾ, ആസ്തികൾ, പ്രവർത്തനങ്ങൾ, ഏറ്റവും പ്രധാനമായി, ഉപഭോക്താക്കൾ എന്നിവയുടെ പരിവർത്തനം കഴിയുന്നത്ര തടസരഹിതമാണെന്ന് ഉറപ്പാക്കാൻ നാല് എയർലൈനുകളിലുടനീളമുള്ള ടീമുകൾ ഒരുമിച്ചും മറ്റ് പങ്കാളികളുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. സമഗ്രമായ പരിവർത്തനത്തിന് നേതൃത്വം നൽകുകയും നൂറിലധികം അധിക വിമാനങ്ങൾ ഓപ്പറേറ്റിങ് ഫ്ലീറ്റിലേക്ക് ചേർക്കാൻ പിന്തുണയ്ക്കുകയും ചെയ്ത ഞങ്ങളുടെ സ്റ്റാഫിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കുന്നു. ഒപ്പം ഒരു ഇന്ത്യൻ ഹൃദയമുള്ള ലോകോത്തര ആഗോള എയർലൈൻ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഏകീകൃത ഫുൾ സർവീസ് എയർലൈൻ എയർ ഇന്ത്യ എന്ന പേരിൽ 'എഐ' എന്ന എയർലൈൻ കോഡ് ഉപയോഗിച്ച് സർവീസ് നടത്തും.  ലയനത്തിന് ശേഷം വിസ്‌താര വിമാനങ്ങള്‍ വിസ്‌താര ക്രൂവും സേവനങ്ങളുമായി  എയർ ഇന്ത്യ പ്രവർത്തിപ്പിക്കും. വിസ്‌താര വിമാനങ്ങള്‍  "2" എന്ന അക്കത്തിൽ ആരംഭിക്കുന്ന നാല് അക്ക ഫ്ലൈറ്റ് നമ്പർ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയും (ഉദാഹരണത്തിന് യുകെ 955 എഐ 2955 ആയി മാറും). വിസ്താരയിൽ 49 ശതമാനം ഓഹരി കൈവശം വച്ചിരുന്ന സിംഗപ്പൂർ എയർലൈൻസ്, ലയനത്തെ തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പിൽ 25.1 ശതമാനം ഓഹരികളുടെ ഉടമയായി മാറും.

English Summary:

Air India and Vistara have legally merged, marking a major milestone in the airline's transformation. Learn about the new fleet size, destinations, and what this means for passengers.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT