തെങ്കാശി കുറ്റാലം കൊട്ടാരവും തെന്മല കാഴ്ചകളും; വേനല്‍ അവധിക്കാലം ആഘോഷമാക്കാം
വേനല്‍ അവധിക്കാലം ആഘോഷമാക്കാന്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞ് സഞ്ചാരികള്‍ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. .ലുക്കൗട്ട് തടയണ കിഴക്കന്‍മേഖലയുടെ ടൂറിസം
വേനല്‍ അവധിക്കാലം ആഘോഷമാക്കാന്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞ് സഞ്ചാരികള്‍ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. .ലുക്കൗട്ട് തടയണ കിഴക്കന്‍മേഖലയുടെ ടൂറിസം
വേനല്‍ അവധിക്കാലം ആഘോഷമാക്കാന്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞ് സഞ്ചാരികള്‍ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. .ലുക്കൗട്ട് തടയണ കിഴക്കന്‍മേഖലയുടെ ടൂറിസം
വേനല്‍ അവധിക്കാലം ആഘോഷമാക്കാന്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞ് സഞ്ചാരികള്‍ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
ലുക്കൗട്ട് തടയണ
കിഴക്കന്‍മേഖലയുടെ ടൂറിസം കവാടം എന്നറിയപ്പെടുന്നതാണ് ലുക്കൗട്ട് തടയണ. കൊല്ലം - തിരുമംഗലം ദേശീയപാതയുടെ വശത്ത് നിര്‍മിച്ചിരിക്കുന്ന പവലിയനില്‍ നിന്നു താഴ്ചയിലേക്ക് നോക്കിയാല്‍ പാല്‍പോലെ പതഞ്ഞൊഴുകുന്ന കല്ലടയാറിനെ കാണാന്‍ സാധിക്കും. പരപ്പാര്‍ അണക്കെട്ടില്‍ നിന്നു ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞു നിര്‍ത്തി കനാലുകളിലേക്ക് ഒഴുക്കി വിടുന്നത് ഇവിടെ നിന്നുമാണ്.
∙ പരപ്പാര്‍ ഡാം
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവിതരണ പദ്ധതിയായ കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്റെ ജലസംഭരണിയാണ് പരപ്പാര്‍ അണക്കെട്ട്. അണക്കെട്ടിന്റെ പ്രവേശന കവാടത്തില്‍ നിന്നു ടിക്കറ്റെടുത്താന്‍ അണക്കെട്ട് കണ്ടു മടങ്ങാം.
∙ തെന്മല ഇക്കോടൂറിസം
ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസമായ തെന്മല ഇക്കോടൂറിസത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അഡ്വഞ്ചര്‍ സോണ്‍, ലെയ്ഷര്‍ സോണ്‍, ചിത്രശലഭ പാര്‍ക്ക്, മ്യൂസിക്കല്‍ ഫൗണ്ടന്‍, ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയുണ്ടിവിടെ. പരപ്പാര്‍ തടാകത്തില്‍ സഞ്ചാരികള്‍ക്കായി ബോട്ട് സവാരിയും ഒരുക്കിയിട്ടുണ്ട്.
∙ ശെന്തുരുണി ഇക്കോടൂറിസം
ശെന്തുരുണിയില്‍ ബോട്ട് സവാരി നടത്താം. വനത്തിനുള്ളില്‍ ട്രെക്കിങിന് സൗകര്യമുണ്ട്. പരപ്പാര്‍ അണക്കെട്ടിന് അടുത്തുകാണാനും തടാകത്തിന്റെ മനോഹാരിത ആസ്വദിക്കാനും കളംങ്കുന്ന് സവാരിയുണ്ട്. ഇവിടെ നിന്നു റോസ്മല കാണാനായി വാഹനവും ഒരുക്കി നല്‍കും.
∙പതിമൂന്നുകണ്ണറ പാലം
സംസ്ഥാനത്തെ ആദ്യ തീവണ്ടി പാതയിലെ ബ്രിട്ടീഷ് നിര്‍മാണത്തിന്റെ മകുടോദാഹരണമാണ് തെന്മല പതിമൂന്നുകണ്ണറ പാലം. ദേശീയപാതയ്ക്ക് സമാന്തരമായി നിര്‍മിച്ചിരിക്കുന്ന പാലം ഇന്ന് കാഴ്ചക്കാര്‍ക്ക് അദ്ഭുതമാണ്. ഈ പാലം നിരവധി തെന്നിന്ത്യന്‍ സിനിമയ്ക്ക് വേദിയായിട്ടുണ്ട്.
∙ പാലരുവി വെള്ളച്ചാട്ടം
ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റിന് സമീപത്തു നിന്നു 4 കി.മീറ്റര്‍ ഉള്‍വനത്തിലാണ് പാലരുവി. ഇക്കോടൂറിസത്തിന്റെ നിയന്ത്രണത്തിലുള്ള വാഹനത്തിലാണ് ടിക്കറ്റ് കൗണ്ടര്‍ മുതല്‍ ജലപാതം വരെയുള്ള യാത്ര.
കനത്ത വേനല്‍ ആയതിനാല്‍ വരണ്ടു കിടക്കുകയാണ്. പ്രകൃതിയുടെ ആവാസ്ഥ വ്യവസ്ഥയുടെ പുനക്രമീകരണത്തിനായി അടുത്തമാസം മുതല്‍ അടച്ചിടാന്‍ സാധ്യതയുണ്ട്. വേനല്‍ മഴ ശക്തിപ്പെടുന്നതോടെ തുറന്നു നല്‍കും.
∙അച്ചന്‍കോവില്‍
അച്ചന്‍കോവില്‍ ക്ഷേത്രം, കുംഭാവരുട്ടി - മണലാര്‍ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കാം. പുനലൂര്‍ - അലിമുക്ക് വഴി അച്ചന്‍കോവിലില്‍ എത്തിയാല്‍ തിരികെ തമിഴ്നാട് ചെങ്കോട്ട – ആര്യങ്കാവ് വഴി കൊല്ലത്തേക്ക് പോകാം.
∙മാമ്പഴത്തറ
രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന പരമ്പരാഗത പാതവഴി യാത്ര ചെയ്യാം. പുനലൂരില്‍ നിന്നു നെല്ലിപ്പള്ള – വിളക്കുവെട്ടം - ചാലിക്കര – മാമ്പഴത്തറ – കഴുതുരുട്ടി കാനന പാതവഴി ദേശീയപാതയില്‍ എത്തിയാല്‍ ആര്യങ്കാവ്, തെങ്കാശി എന്നിവിടങ്ങളിലേക്ക് പോകാം. ചാലിയക്കര മുതല്‍ കഴുതുരുട്ടി വരെയുള്ള യാത്ര ഏറെ കൗതുകം ഉണര്‍ത്തുന്നതാണ്. വന്യമൃഗങ്ങള്‍ നിറഞ്ഞ വഴിയിലൂടെയാണ് കടന്നുപോകുന്നത്.
∙തെങ്കാശി കുറ്റാലം
കേരള അതിര്‍ത്തിയായ കോട്ടവാസല്‍ പിന്നിടുമ്പോള്‍ പച്ചപുതച്ച വയലുകള്‍ കണ്ടു തുടങ്ങും. തിരുവിതാംകൂര്‍ മഹാരാജാവ് പരിവാരങ്ങള്‍ക്കൊപ്പം എത്തിയിരുന്നത് തെങ്കാശി കുറ്റാലത്താണ്. രാജഭരണകാലത്തെ കൊട്ടാരവും ദിവാന്‍ പാലസുമെല്ലാം ഇന്നുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് കൊട്ടാരങ്ങള്‍. നിലവില്‍ കുറ്റാലത്ത് വെള്ളമില്ലെങ്കിലും മഴ പെയ്താല്‍ നിറഞ്ഞൊഴുകും. പഴയ കുറ്റാലവും ഐന്തരുവിയും ഇതിനു സമീപത്താണ്.
English Summary: Make Summer Vacation Joyful, Best Places to Visit Near Kollam