ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് റസ്റ്ററന്റായ ജംബോ കിംഗ്ഡത്തോട് വിടപറഞ്ഞ് ഹോങ്കോങ്. ഇക്കഴിഞ്ഞ ജൂൺ 14 ന് രാവിലെ 7 മണിക്ക് ഹോങ്കോങ്ങിലെ ആബർഡീൻ ടൈഫൂൺ ഷെൽട്ടറിലെ ലോകപ്രശസ്തമായ ജംബോ കിംഗ്ഡം സീഫുഡ് റസ്റ്ററന്‍റ് ഓര്‍മയായി. ഒരു ഡസനോളം ടഗ്ബോട്ടുകൾ എത്തി, റെസ്റ്റോറന്‍റ് പ്രവര്‍ത്തിച്ചിരുന്ന ബോട്ടിനെ

ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് റസ്റ്ററന്റായ ജംബോ കിംഗ്ഡത്തോട് വിടപറഞ്ഞ് ഹോങ്കോങ്. ഇക്കഴിഞ്ഞ ജൂൺ 14 ന് രാവിലെ 7 മണിക്ക് ഹോങ്കോങ്ങിലെ ആബർഡീൻ ടൈഫൂൺ ഷെൽട്ടറിലെ ലോകപ്രശസ്തമായ ജംബോ കിംഗ്ഡം സീഫുഡ് റസ്റ്ററന്‍റ് ഓര്‍മയായി. ഒരു ഡസനോളം ടഗ്ബോട്ടുകൾ എത്തി, റെസ്റ്റോറന്‍റ് പ്രവര്‍ത്തിച്ചിരുന്ന ബോട്ടിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് റസ്റ്ററന്റായ ജംബോ കിംഗ്ഡത്തോട് വിടപറഞ്ഞ് ഹോങ്കോങ്. ഇക്കഴിഞ്ഞ ജൂൺ 14 ന് രാവിലെ 7 മണിക്ക് ഹോങ്കോങ്ങിലെ ആബർഡീൻ ടൈഫൂൺ ഷെൽട്ടറിലെ ലോകപ്രശസ്തമായ ജംബോ കിംഗ്ഡം സീഫുഡ് റസ്റ്ററന്‍റ് ഓര്‍മയായി. ഒരു ഡസനോളം ടഗ്ബോട്ടുകൾ എത്തി, റെസ്റ്റോറന്‍റ് പ്രവര്‍ത്തിച്ചിരുന്ന ബോട്ടിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് റസ്റ്ററന്റായ ജംബോ കിംഗ്ഡത്തോട് വിടപറഞ്ഞ് ഹോങ്കോങ്. ഇക്കഴിഞ്ഞ ജൂൺ 14 ന് രാവിലെ 7 മണിക്ക് ഹോങ്കോങ്ങിലെ ആബർഡീൻ ടൈഫൂൺ ഷെൽട്ടറിലെ ലോകപ്രശസ്തമായ ജംബോ കിംഗ്ഡം സീഫുഡ് റസ്റ്ററന്‍റ് ഓര്‍മയായി. ഒരു ഡസനോളം ടഗ്ബോട്ടുകൾ എത്തി, റെസ്റ്റോറന്‍റ് പ്രവര്‍ത്തിച്ചിരുന്ന ബോട്ടിനെ തുറമുഖത്ത് നിന്നും വലിച്ചുകൊണ്ടുപോയി. പതിറ്റാണ്ടുകളായുള്ള തങ്ങളുടെ പ്രിയപ്പെട്ട റസ്റ്ററന്റിന് അന്തിമ യാത്രയയപ്പ് നൽകാൻ പ്രദേശവാസികൾ കടൽത്തീരത്ത് ഒത്തുകൂടിയത് വികാരഭരിതമായ രംഗമായിരുന്നു.

ജംബോ ഫ്ലോട്ടിങ് റസ്റ്ററന്‍റ്

ADVERTISEMENT

അബർഡീൻ റസ്റ്ററന്റ് എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു റസ്റ്ററന്‍റിന്‍റെ ഉടമസ്ഥര്‍. ഏകദേശം 260 അടി നീളവും മൂന്ന് നിലകളുമുണ്ടായിരുന്ന ജംബോ ഫ്ലോട്ടിങ് റസ്റ്ററന്‍റിന്‍റെ, പച്ചയും ചുവപ്പും നിറത്തിലുള്ള ഭീമാകാരമായ നിയോൺ ചിഹ്നവും പ്രശസ്തമായിരുന്നു. ചൈനീസ് ഭാഷയില്‍ സ്വാഗതം എന്നെഴുതിയ ഈ ചിഹ്നം, ഹോങ്കോങ്ങുകാരുടെ ഗൃഹാതുരത്വമായിരുന്നു. മുന്‍കാലങ്ങളില്‍ ഈ പ്രധാനബോട്ട് കൂടാതെ, പാചകം ചെയ്യാനും ഭക്ഷണം ശേഖരിക്കാനും സമീപത്തുള്ള രണ്ട് കടവുകളിൽ നിന്ന് സന്ദർശകരെ കൊണ്ടുപോകാനുമെല്ലാം വേറെയും ബോട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സമീപ വർഷങ്ങളിൽ, ജംബോ ഫ്ലോട്ടിങ് റസ്റ്ററന്റ് മാത്രമായിരുന്നു പ്രവർത്തനക്ഷമമായിരുന്നത്. 

കഴിഞ്ഞ 46 വർഷമായി ഹോങ്കോങ് ഐലൻഡിലെ തെക്കൻ ഡിസ്ട്രിക്റ്റിൽ വിനോദസഞ്ചാരികൾക്കും നാട്ടുകാര്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തിക്കൊണ്ട് ഇവിടം സദാ സജീവമായിരുന്നു. ഓര്‍മകള്‍ പങ്കിടാനും വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാനുമെല്ലാമായി സ്ഥിരമായി എത്തുന്ന ആളുകള്‍ ഇവിടെയുണ്ടായിരുന്നു. മാത്രമല്ല, വിവാഹവിരുന്നുകളും സല്‍ക്കാരങ്ങളും വരെ ഇവിടെ വച്ച് നടന്നു. പേരുപോലെ തന്നെ ഒരു ചൈനീസ് രാജകൊട്ടാരത്തിന്‍റെ ശൈലിയില്‍ അലങ്കരിച്ചതായിരുന്നു ഇതിനകം.

ADVERTISEMENT

അബർഡീൻ ഹാർബറിലെ ജനസംഖ്യ കുറഞ്ഞതോടെ, തദ്ദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ ജംബോ കിംഗ്ഡം പണ്ടത്തെപ്പോലെ പോപ്പുലര്‍ അല്ലാതായി. കാലപ്പഴക്കം കൊണ്ടുള്ള പ്രശ്നങ്ങള്‍ക്കായുള്ള അറ്റകുറ്റപ്പണികളും ചെയ്യേണ്ടതുണ്ടായിരുന്നു. 2013 മുതൽ റസ്റ്ററന്റിന് നഷ്ടം നേരിടുന്നതായി കമ്പനി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഈയിടെ വന്ന കോവിഡ് -19 പകർച്ചവ്യാധിയും തുടർന്നുള്ള ലോക്ക്ഡൗണും കൂടിയായതോടെ അത് വലിയ പ്രഹരമായി.

2020 മാർച്ചിൽ, തങ്ങൾക്ക് 100 മില്യണിലധികം നഷ്ടം ഉണ്ടായതായി റസ്റ്ററന്റിന്റെ ഉടമകൾ പറഞ്ഞു, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റസ്റ്ററന്റ് അടച്ചിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ADVERTISEMENT

ഇതിന്‍റെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യം കൂടി കണക്കിലെടുത്ത് റസ്റ്ററന്റ് സംരക്ഷിക്കാൻ പലരും നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു, എന്നാല്‍ അറ്റകുറ്റപ്പണിക്ക് വളരെയധികം ചെലവ് വരുമെന്നതിനാല്‍ നിക്ഷേപകര്‍ ആരും മുന്നോട്ടു വരികയുണ്ടായില്ല. ഗവൺമെന്റും ഇതിൽ ഇടപെടാൻ ഉത്സുകരായിരുന്നില്ല. 

ജംബോയെ  പുരാവസ്തുക്കളുടെയും സ്മാരകങ്ങളുടെയും കൂട്ടത്തില്‍ കണക്കാക്കി സംരക്ഷിക്കാന്‍ പറ്റില്ലെന്ന് പുരാവസ്തു ഉപദേശക ബോർഡ് കൂടി പറഞ്ഞതോടെ അവസാന പ്രതീക്ഷയും തകര്‍ന്നു. അങ്ങനെ, ഈ ജൂണിൽ തങ്ങളുടെ പ്രവർത്തന ലൈസൻസ് കാലഹരണപ്പെടുന്നതിന് മുമ്പ്, പ്രധാന ബോട്ടായ ജംബോ ഫ്ലോട്ടിംഗ് റസ്റ്ററന്റിനെ ഹോങ്കോങ്ങിൽ നിന്ന് ദൂരെയുള്ള ഒരു കപ്പൽശാലയിലേക്ക് മാറ്റാൻ കമ്പനി  തീരുമാനിച്ചു. ബാക്കിയുള്ള ബോട്ടുകള്‍ ഇപ്പോഴും തുറമുഖത്ത് തന്നെയുണ്ട്. ഇവ എന്തുചെയ്യുമെന്ന് കമ്പനി തീരുമാനിച്ചിട്ടില്ല.

എലിസബത്ത് രാജ്ഞി, അന്തരിച്ച പ്രിൻസ് ഫിലിപ്പ്, ജിമ്മി കാർട്ടർ, ചൗ യുൻ ഫാറ്റ്, എലിസബത്ത് ടെയ്‌ലർ, ടോം ക്രൂസ് എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ റെസ്റ്റോറന്റ് സന്ദര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല, ബ്രൂസ് ലീയുടെ "എന്റർ ദി ഡ്രാഗൺ", "സ്പൈഡർമാൻ: ദി ഡ്രാഗൺസ് ചലഞ്ച്", "ഗോഡ് ഓഫ് കുക്കറി" എന്നിവയുൾപ്പെടെ നിരവധി സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

English Summary: Hong Kong bids farewell to Jumbo Kingdom, the world's largest floating restaurant