മനസ്സിനിഷ്ടപ്പെടുന്ന കാഴ്ചകൾ തേടിയിറങ്ങുന്നതാണ് ഓരോ യാത്രയും. സന്തോഷവും സംതൃപ്തിയും മനോഹരമായ നിമിഷങ്ങളും സമ്മാനിക്കുന്ന ആ യാത്രകളിൽ കൗതുകം പകരുന്ന കാഴ്ചകൾ കൂടിയാകുമ്പോൾ ഓരോ യാത്രയും എക്കാലവും ഓർമിക്കത്തക്കതാകും. ലണ്ടൻ നഗരം സമ്മാനിച്ച വിസ്മയ കാഴ്ചകളുടെ ലോകത്താണ് ദുർഗ കൃഷ്ണ. ആ നഗരത്തിന്റെ മുഖമുദ്രയായ

മനസ്സിനിഷ്ടപ്പെടുന്ന കാഴ്ചകൾ തേടിയിറങ്ങുന്നതാണ് ഓരോ യാത്രയും. സന്തോഷവും സംതൃപ്തിയും മനോഹരമായ നിമിഷങ്ങളും സമ്മാനിക്കുന്ന ആ യാത്രകളിൽ കൗതുകം പകരുന്ന കാഴ്ചകൾ കൂടിയാകുമ്പോൾ ഓരോ യാത്രയും എക്കാലവും ഓർമിക്കത്തക്കതാകും. ലണ്ടൻ നഗരം സമ്മാനിച്ച വിസ്മയ കാഴ്ചകളുടെ ലോകത്താണ് ദുർഗ കൃഷ്ണ. ആ നഗരത്തിന്റെ മുഖമുദ്രയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിനിഷ്ടപ്പെടുന്ന കാഴ്ചകൾ തേടിയിറങ്ങുന്നതാണ് ഓരോ യാത്രയും. സന്തോഷവും സംതൃപ്തിയും മനോഹരമായ നിമിഷങ്ങളും സമ്മാനിക്കുന്ന ആ യാത്രകളിൽ കൗതുകം പകരുന്ന കാഴ്ചകൾ കൂടിയാകുമ്പോൾ ഓരോ യാത്രയും എക്കാലവും ഓർമിക്കത്തക്കതാകും. ലണ്ടൻ നഗരം സമ്മാനിച്ച വിസ്മയ കാഴ്ചകളുടെ ലോകത്താണ് ദുർഗ കൃഷ്ണ. ആ നഗരത്തിന്റെ മുഖമുദ്രയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിനിഷ്ടപ്പെടുന്ന കാഴ്ചകൾ തേടിയിറങ്ങുന്നതാണ് ഓരോ യാത്രയും. സന്തോഷവും സംതൃപ്തിയും മനോഹരമായ നിമിഷങ്ങളും സമ്മാനിക്കുന്ന ആ യാത്രകളിൽ കൗതുകം പകരുന്ന കാഴ്ചകൾ കൂടിയാകുമ്പോൾ ഓരോ യാത്രയും എക്കാലവും ഓർമിക്കത്തക്കതാകും. ലണ്ടൻ നഗരം സമ്മാനിച്ച വിസ്മയ കാഴ്ചകളുടെ ലോകത്താണ് ദുർഗ കൃഷ്ണ. ആ നഗരത്തിന്റെ മുഖമുദ്രയായ ടവർ ബ്രിജിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിൽ സാരിയുടെ ചേലിലാണ് പ്രിയതാരം. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ലണ്ടൻ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട് ദുർഗ കൃഷ്ണ. 

ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് ടവർ ബ്രിഡ്ജ്. ലണ്ടനിലെ തെംസ് നദിക്കു കുറുകെയായി നിർമിച്ചിരിക്കുന്ന പാലമാണിത്. തെംസ് നദിയിലൂടെയുള്ള പ്രാദേശിക ചരക്കുഗതാഗതത്തിനായി നിര്‍മ്മിച്ച ഈ ടവര്‍ ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങളിൽ ഒന്നാണ്. ടിക്കറ്റെടുത്താൽ ടവറിനുള്ളിൽ കയറി ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്കു പോയി ഉയരത്തിലുള്ള ഇരട്ടനടപ്പാതകളിലൂടെ നടക്കുവാൻ സാധിക്കും. അവിടെ നിന്നും നോക്കിയാൽ ലണ്ടൻ നഗരത്തിന്‍റെ മനോഹരമായ ആകാശക്കാഴ്ച കാണാം. പാലത്തിന്റെ ചരിത്രവും സവിശേഷതകളും സഞ്ചാരികൾക്കു വിവരിച്ചു കൊടുക്കുന്നതിനായി ഒരു എക്സിബിഷനും ഇവിടെ നടക്കാറുണ്ട്. പാലത്തിന്‍റെ ചരിത്രം വിശദീകരിക്കുന്ന ചിത്രപ്രദർശനവും സന്ദർശകർക്കു ആസ്വദിക്കാവുന്നതാണ്. 

Image Credit: durgakrishnaartist/instagram
ADVERTISEMENT

ലണ്ടൻ ഐ അഥവാ മില്ലേനിയം വീൽ തെംസ് നദിയുടെ തെക്കൻ തീരത്തോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഒരു പ്രധാന കാഴ്ച തന്നെയാണിത്. ബ്രിട്ടിഷ് എയർവേയ്സിനാണ് ഇതിന്റെ ഉടമസ്ഥാവകാശം. ഇതിന്റെ മേൽനോട്ടം വഹിക്കുന്നതും അവരാണ്. സൈക്കിൾ ചക്രമാതൃകയിലാണ് ലണ്ടൻ ഐ നിർമിച്ചിരിക്കുന്നത്. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഈ മില്ലേനിയം വീലിന്റെ ഒരു ക്യാപ്സൂളിൽ 20 ലേറെ പേർക്കു കയറാം. 32 ക്യാപ്സൂളുകൾ ഉണ്ട്. മണിക്കൂറിൽ 900 മീറ്റർ വേഗത്തിൽ തിരിയുന്ന ചക്രം മുപ്പതു മിനിറ്റു കൊണ്ട് ഒരു കറക്കം പൂർത്തിയാക്കുന്നു. കാബിൻ ഉയരുന്നതനുസരിച്ച് ലണ്ടൻ നഗരത്തിന്റെ കാഴ്ചകൾ ദൃശ്യമാകും. പാർലമെന്റ്, ബിഗ് ബെൻ, സെന്റ് പോൾസ് കത്തീഡ്രൽ എന്നിവയുൾപ്പെടെയുള്ള വിസ്മയങ്ങൾ കൺമുമ്പിൽ തെളിയും. സഞ്ചാരികൾക്കു മറ്റെങ്ങുനിന്നും ലഭിക്കാത്ത ഒരു വിസ്മയ കാഴ്ച തന്നെയാണിത്.

Image Credit: durgakrishnaartist/instagram

ലണ്ടനിൽ പ്രധാനമായും സന്ദർശിക്കേണ്ട ഒരിടമാണ് സീ ലൈഫ് ലണ്ടൻ അക്വേറിയം. പത്തുലക്ഷത്തോളം ആളുകൾ വർഷംതോറും ഇവിടെയെത്താറുണ്ട്. 1997 ലാണ് ഇത് സന്ദർശകർക്കായി തുറന്നു കൊടുത്തത്. അദ്ഭുതപ്പെടുത്തുന്ന ഒരു ലോകം അതിഥികൾക്ക് മുമ്പിൽ തുറന്നിടാൻ സീ ലൈഫ് ലണ്ടൻ അക്വേറിയത്തിനു സാധിക്കും. ഇവിടെയെത്തിയാൽ പിരാനകൾക്ക് ഭക്ഷണം കൊടുക്കാനുള്ള അവസരം സഞ്ചാരികൾക്കു ലഭിക്കും.

ADVERTISEMENT

ലണ്ടനിലെ കാഴ്ചകളിലേക്കിറങ്ങുമ്പോൾ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ബെക്കിങ്ഹാം കൊട്ടാരം. യു കെ യിലെ കിരീടാവകാശികൾ 1837 മുതൽ താമസിച്ചു വരുന്നതു ഈ കൊട്ടാരത്തിലാണ്. പരമ്പരാഗതമായ പല ശേഖരങ്ങളും ഇവിടെ കാണുവാൻ കഴിയും. കൊട്ടാരത്തിലെ 19 സ്റ്റേറ്റ് റൂമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. പല പ്രശസ്ത ചിത്രകാരന്മാരുടെയും അപൂർവങ്ങളായ കലാസൃഷ്ടികൾ കാണുവാൻ കഴിയുന്നതാണ് ഇവിടുത്തെ പിക്ചർ ഗാലറി. സന്ദർശകർക്ക് കൊട്ടാരത്തിലേക്കു പ്രവേശിക്കണമെങ്കിൽ നിശ്ചിത തുക നൽകണം. കാലത്ത് 9.30 മുതൽ വൈകുന്നേരം 7.30 വരെയാണ് പ്രവേശനം. കൊട്ടാരത്തിൽ നടക്കുന്ന ചേഞ്ചിങ് ഓഫ് ഗാർഡ് സെറിമണി സൗജന്യമായി സന്ദർശകർക്ക് വീക്ഷിക്കാം.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടമുണ്ട് ടവർ ഓഫ് ലണ്ടൻ. തേംസ് നദിക്കരയിലാണ് ഈ വൻ നിർമിതി സ്ഥിതി ചെയ്യുന്നത്. 20 ഗോപുരങ്ങൾ ചേർന്ന, ഒരു ഗോപുര സമുച്ചയമാണ്  ടവർ ഓഫ് ലണ്ടൻ. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ട്. പല വിഭാഗങ്ങളായി തിരിച്ചാണ് ഇതിന്റെ രൂപകൽപന. രാജകിരീടം സൂക്ഷിക്കുന്ന സ്ഥലം, വെളുത്ത കൊട്ടാരം, യുദ്ധക്കളം, രാജാവിന്റെ കിടപ്പുമുറി, വന്യജീവിസ്ഥലം തുടങ്ങി അവ നീണ്ടുകിടക്കുന്നു. കൊട്ടാരത്തിനകത്തെ ജയിലിനു മാത്രം മൂന്നു പ്രധാന ഭാഗങ്ങളുണ്ട്. ദണ്ഡനമുറ നടപ്പാക്കൽ, മരണദണ്ഡന നടപ്പാക്കൽ, കൊട്ടാരത്തിനകത്തു ജയിലറ എന്നിവയാണവ. ടവർ ഓഫ് ലണ്ടനിലെ ഏറ്റവും ആകർഷകമായ കാഴ്ച രാജാവിന്റെ കിടപ്പുമുറിയാണ്. എഡ്വേഡ്  മൂന്നാമൻ എന്ന രാജാവ് 1270–ൽ നിർമിച്ചതാണ് ഈ ശയനമുറി. വർണാഭമായി അലങ്കരിച്ചുവച്ച രാജമെത്ത 1280–ൽ രാജാവിന്റെ കൽപന പ്രകാരം നിർമിച്ചതാണ്. അതിനുള്ളിലായി ശൈത്യത്തെ പ്രതിരോധിക്കാൻ തീകായാനായി പ്രത്യേകമായ സജ്ജീകരണങ്ങളുണ്ട്. 

ADVERTISEMENT

ലണ്ടൻ നഗരത്തിലെ ഏറ്റവും വലിയ പാർക്കാണ് ഹൈഡ്. 142 ഹെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തിൽ ദിവസവും എത്തുന്നവർ നിരവധിയാണ്. ജോഗിങ്, സൈക്ലിങ്, സ്‌കേറ്റിങ് എന്നുവേണ്ട എല്ലാ തരം വിനോദങ്ങൾക്കും ഏറ്റവും ഉചിതമായയിടങ്ങളിൽ ഒന്നാണിത്. മാത്രമല്ല, ടെന്നീസ് കോർട്ടുകളും കുതിര സവാരിയും കുട്ടികൾക്കായി വലിയ കളിസ്ഥലവും കൂടാതെ സെർപെൻറ്റൈൻ തടാകം, പാലം, ജോയ് ഓഫ് ലൈഫ് ഫൗണ്ടൈൻ, സ്റ്റാച്യു ഓഫ് ആഷിലിസ്, പ്രിൻസസ് ഓഫ് വെയിൽസ്‌ മെമ്മോറിയൽ ഫൗണ്ടൈൻ തുടങ്ങിയവയും ഹൈഡ് പാർക്കിലെ കാഴ്ചകളാണ്. 

ലണ്ടനിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ആകർഷണകേന്ദ്രമാണ് മാഡം തുസാഡ്‌സ് വാക്സ് മ്യൂസിയം. ഇവിടെ നിർമിച്ചുവച്ചിട്ടുള്ള മെഴുകുപ്രതിമകൾ ലോകപ്രശസ്തമാണ്. 1835–ലാണ് അന്ന മരിയ മേരി തുസാഡ്‌സ് എന്ന ഫ്രാൻസിൽ ജനിച്ച കലാകാരി മെഴുകു മ്യൂസിയം എന്ന ആശയം ലണ്ടൻ ജനതയ്ക്കു മുമ്പിൽ സമർപ്പിച്ചത്. അന്നു മുതൽ നിലയ്ക്കാത്ത ജനപ്രവാഹമാണ് ഇതു കാണാൻ. ലോകത്തെ പ്രശസ്തരായ പലരുടെയും ശിൽപങ്ങൾ ഇവിടെ കാണാനാവും. 

English Summary:

Explore London's iconic landmarks with Durga Krishna as she takes us on a journey through the city's historical and modern wonders. From Tower Bridge to Buckingham Palace, discover the magic of London.