കോടിമതയിൽ നിന്നുള്ള ബോട്ട് സർവീസ് നിലച്ചു
കോടിമത ∙ പോളയും പൊക്കുപാലവും വില്ലൻ. കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്കു ബോട്ടില്ല. കൊടൂരാറിലെ പോള നീങ്ങാത്തതും ചുങ്കത്ത് മുപ്പത് പാലത്തിന്റെ തകരാറും കാരണവും കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസ് നിലച്ചു. പകരം വെട്ടിക്കാട് നിന്നുമാണ് ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്നത്. ദിവസേന 5 സർവീസുകൾ വീതമാണ്

കോടിമത ∙ പോളയും പൊക്കുപാലവും വില്ലൻ. കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്കു ബോട്ടില്ല. കൊടൂരാറിലെ പോള നീങ്ങാത്തതും ചുങ്കത്ത് മുപ്പത് പാലത്തിന്റെ തകരാറും കാരണവും കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസ് നിലച്ചു. പകരം വെട്ടിക്കാട് നിന്നുമാണ് ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്നത്. ദിവസേന 5 സർവീസുകൾ വീതമാണ് ആലപ്പുഴയിൽ നിന്നും കോട്ടയത്തു നിന്നുമുണ്ടായിരുന്നത്.
ആലപ്പുഴ എസി റോഡിന്റെ പണി നടക്കുന്നതിനാൽ ഒട്ടേറെ യാത്രക്കാരാണ് കോടിമതയിൽ നിന്നുള്ള ബോട്ടിനെ ആശ്രയിച്ചിരുന്നത്. ആറിലൂടെയും വേമ്പനാട്ട് കായലിലൂടെയുമുള്ള യാത്രയ്ക്ക് വിനോദ സഞ്ചാരികളും എത്തിയിരുന്നു. ചുങ്കത്ത് മുപ്പതിലെ പൊക്കുപാലം തകരാറിലായതും പ്രശ്നമായി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാലം വൈദ്യുതി മുടങ്ങിയാൽ പണി മുടക്കും. യാത്രക്കാർ ഇപ്പോൾ തിരുവാർപ്പിലെത്തി അവിടെ നിന്ന് വെട്ടിക്കാട് ജെട്ടിയിലുമെത്തിയാണു ബോട്ട് കയറുന്നത്.
പോള നീങ്ങുന്നില്ല
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറന്നിട്ടും കോടിമതയിലെ പോള നീങ്ങുന്നില്ല. പോളയുടെ നീക്കത്തിനു തടസ്സമായി ആറിൽ കടകൽപ്പുല്ല് വളർന്നു നിൽക്കുന്നു. പാലത്തിന്റെ തൂണുകളിൽ തടഞ്ഞ് നിൽക്കുന്നതിനാൽ പോളക്കൂട്ടങ്ങൾ ഇതിൽ വന്നടിയുകയാണ്. കൂടാതെ കിഴക്ക് ഭാഗത്തേക്ക് ശക്തമായി കാറ്റടിക്കുന്നതിനാൽ പോള കടലിലേക്ക് ഒഴുകി പോവുകയുമില്ല.
വരുമാന നഷ്ടം
അവധിക്കാലത്ത് ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സർവീസായിരുന്നു കോടിമത– ആലപ്പുഴ ബോട്ട് സർവീസ്. പോളയും പൊക്കുപാലവും കാരണം സർവീസ് അവതാളത്തിലായപ്പോൾ മികച്ച വരുമാനം നേടാനാകുന്ന ദിവസങ്ങളാണ് നഷ്ടമാകുന്നത്.
English Summary:Kottayam boat Service