ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടെന്ന ഖ്യാതി നിലനിർത്തി ഈ രാജ്യങ്ങൾ
സിംഗപ്പൂരും ജപ്പാനുമെല്ലാം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളാവുകയും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്കു വീസ രഹിത യാത്ര ചെയ്യാനുമെല്ലാം സാധിക്കും എന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ വർഷങ്ങളായി ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടുകളുള്ള രാജ്യങ്ങളുടെ പേരുകൾ കൂടി
സിംഗപ്പൂരും ജപ്പാനുമെല്ലാം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളാവുകയും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്കു വീസ രഹിത യാത്ര ചെയ്യാനുമെല്ലാം സാധിക്കും എന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ വർഷങ്ങളായി ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടുകളുള്ള രാജ്യങ്ങളുടെ പേരുകൾ കൂടി
സിംഗപ്പൂരും ജപ്പാനുമെല്ലാം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളാവുകയും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്കു വീസ രഹിത യാത്ര ചെയ്യാനുമെല്ലാം സാധിക്കും എന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ വർഷങ്ങളായി ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടുകളുള്ള രാജ്യങ്ങളുടെ പേരുകൾ കൂടി
സിംഗപ്പൂരും ജപ്പാനുമെല്ലാം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളാവുകയും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്കു വീസ രഹിത യാത്ര ചെയ്യാനുമെല്ലാം സാധിക്കും എന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ വർഷങ്ങളായി ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടുകളുള്ള രാജ്യങ്ങളുടെ പേരുകൾ കൂടി പറഞ്ഞുപോകേണ്ടിയിരിക്കുന്നു. നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാന്റെ പാസ്പോർട്ട് ഉപയോഗിച്ച് വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിലേക്കു മാത്രമേ വീസ രഹിത പ്രവേശനം സാധ്യമാവുകയുള്ളു. അതുകൊണ്ടു തന്നെ ഹെൻലി ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടിൽ നാലാം സ്ഥാനത്താണ് പാക്കിസ്ഥാൻ.
അഫ്ഗാനിസ്ഥാൻ
ലോകത്തിലെ ഏറ്റവും ദുർബലവും മോശവുമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാന്റേതാണ്. ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്പോർട്ടായി അഫ്ഗാനിസ്ഥാൻ ഈ വർഷവും തുടരുകയാണ്. വെറും 6 രാജ്യങ്ങളിലേക്കു മാത്രമേ അഫ്ഗാൻ പാസ്പോർട്ട് വീസ രഹിത യാത്ര അനുവദിക്കുന്നുള്ളു. 26 രാജ്യങ്ങളിലേക്കാണ് ഇ വീസ.
ഇറാഖ്
അഫ്ഗാനിസ്ഥാനു തൊട്ടുപിന്നിലായിട്ടാണ് ഇറാഖിന്റെ സ്ഥാനം. ഇതിന് പിന്നിലെ പ്രാഥമിക കാരണം തീവ്രവാദമാണെങ്കിലും രാഷ്ട്രീയ അരക്ഷിതാവസ്ഥ, സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങൾ, ദാരിദ്ര്യം എന്നിവയാണ് ഇതിന് കാരണമായ മറ്റു ഘടകങ്ങൾ.
സിറിയ
പാസ്പോർട്ട് ഇൻഡക്സിൽ 30 സ്കോർ ഉള്ള സിറിയ, ലോകത്തിലെ ഏറ്റവും ദുർബലമായല പാസ്പോർട്ടുകളിൽ മൂന്നാം സ്ഥാനത്താണ്. തീവ്രവാദവും സായുധ സംഘട്ടനവുമാണ് സിറിയ ഈ സ്ഥാനത്ത് എത്താനുള്ള പ്രധാന ഘടകങ്ങളിൽ ചിലത്. രാജ്യത്തെ അരക്ഷിതാവസ്ഥയും ഒരു കാരണമാണ്.
പാക്കിസ്ഥാൻ
പാകിസ്ഥാന്റെ പാസ്പോർട്ട് ലോകത്തിലെ നാലാമത്തെ മോശം പാസ്പോർട്ടാണ്. രാജ്യത്തുനിന്നും വീസ രഹിതമായി സഞ്ചരിക്കാൻ കഴിയുന്ന രാജ്യങ്ങൾ വളരെ കുറവാണ്. ദാരിദ്ര്യവും രാഷ്ട്രീയമായ അസ്ഥിരതയുമെല്ലാം പാകിസ്ഥാനെ റാങ്കിങിൽ പിന്നോട്ടടിച്ച കാരണങ്ങളായി മാറി.
യെമൻ
രാജ്യത്ത് നിലനിൽക്കുന്ന സംഘർഷമാണ് യെമന്റെ പാസ്പോർട്ട് റാങ്കിങിൽ ദുർബലമാകുന്നതിനു പിന്നിലെ പ്രധാനപ്പെട്ട ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല രാജ്യത്തിനകത്തേക്കും പുറത്തേക്കുമായി കുറച്ച് ഫ്ളൈറ്റ് കണക്ഷനുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളു.
സൊമാലിയ
സൊമാലിയയിൽ നിലനിൽക്കുന്ന നിരവധിയായ പ്രശ്നങ്ങൾ കാരണം ഇവിടുത്തെ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്പോർട്ടുകളിൽ ഒന്നായി മാറി. ആരോഗ്യപ്രശ്നങ്ങൾ, ആഭ്യന്തര കലാപം, ദാരിദ്ര്യം, മറ്റ് സുരക്ഷാഭീഷണികൾ എന്നിവ മൂലം റാങ്കിങിൽ സൊമാലിയ തീരെ പോയിന്റ് നേടാതെ പോയി.
പലസ്തീൻ ടെറിട്ടറി
ഹെൻലി ലിസ്റ്റിലുള്ള മറ്റൊരു ദുർബലമായ പാസ്പോർട്ടാണിത്. സുരക്ഷാപ്രശ്നങ്ങളും രാഷ്ട്രീയ അസ്ഥിരതയും കാരണം പാസ്പോർട്ടിന്റെ സ്ഥിരത നഷ്ടപ്പെട്ടു. ഈ വർഷം ജൂലൈ മുതൽ പലസ്തീൻ പാസ്പോർട്ട് ഉടമകൾക്ക് 15 രാജ്യങ്ങളിലേയ്ക്കു വീസയില്ലാതെ യാത്ര ചെയ്യാനാകും.
നേപ്പാൾ
ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടുകളിലൊന്നായി നമ്മുടെ തൊട്ടപ്പുറത്തെ നേപ്പാളും റാങ്കിങിൽ ഇടംപിടിച്ചു. നേപ്പാൾ പാസ്പോർട്ട് ഉടമകൾക്ക് 38 രാജ്യങ്ങൾ വീസയില്ലാതെ സന്ദർശിക്കാൻ സാധിക്കും. അവയിൽ മിക്കതും പക്ഷേ ആഫ്രിക്കൻ രാജ്യങ്ങളാണ്.
നോർത്ത് കൊറിയ
ഭൂരിഭാഗം വരുന്ന ഉത്തരകൊറിയക്കാർക്കും രാജ്യം വിടാനുള്ള അനുവാദമില്ലാത്തതിനാൽ പാസ്പോർട്ട് പോലും വളരെ അപൂർവ്വമായി മാത്രമേ അനുവദിക്കുകയുള്ളു. എങ്കിലും നോർത്ത് കൊറിയകാർക്ക് അവരുടെ പാസ്പോർട്ടുമായി 39 രാജ്യങ്ങളിലേക്കു വീസയില്ലാതെ സഞ്ചരിക്കാം.
Content Summary : Here are the 9 weakest passports in the world in 2023