ഒരു ദിവസം കൊണ്ടു നടന്നു കണ്ടുതീർക്കാം; ഇതാ അത്തരം 6 രാജ്യങ്ങൾ
പല ലോകസഞ്ചാരികളും തങ്ങള്‍ സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണം പറയുമ്പോള്‍ കണ്ണു തള്ളിപ്പോകാറുണ്ടോ? കയ്യില്‍ കാശുണ്ടെങ്കില്‍, അത്രയധികം സമയമൊന്നും വേണ്ട ഒരുപാട് രാജ്യങ്ങള്‍ കാണാന്‍ എന്നതാണ് സത്യം. കേരളത്തിലെ ഒരു ജില്ലയെക്കാള്‍ ചെറിയ ഒട്ടേറെ രാജ്യങ്ങളുണ്ട്. ഇവ നടന്നു കണ്ടുതീര്‍ക്കാന്‍ വെറും ഒരു ദിവസം മാത്രം
പല ലോകസഞ്ചാരികളും തങ്ങള്‍ സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണം പറയുമ്പോള്‍ കണ്ണു തള്ളിപ്പോകാറുണ്ടോ? കയ്യില്‍ കാശുണ്ടെങ്കില്‍, അത്രയധികം സമയമൊന്നും വേണ്ട ഒരുപാട് രാജ്യങ്ങള്‍ കാണാന്‍ എന്നതാണ് സത്യം. കേരളത്തിലെ ഒരു ജില്ലയെക്കാള്‍ ചെറിയ ഒട്ടേറെ രാജ്യങ്ങളുണ്ട്. ഇവ നടന്നു കണ്ടുതീര്‍ക്കാന്‍ വെറും ഒരു ദിവസം മാത്രം
പല ലോകസഞ്ചാരികളും തങ്ങള്‍ സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണം പറയുമ്പോള്‍ കണ്ണു തള്ളിപ്പോകാറുണ്ടോ? കയ്യില്‍ കാശുണ്ടെങ്കില്‍, അത്രയധികം സമയമൊന്നും വേണ്ട ഒരുപാട് രാജ്യങ്ങള്‍ കാണാന്‍ എന്നതാണ് സത്യം. കേരളത്തിലെ ഒരു ജില്ലയെക്കാള്‍ ചെറിയ ഒട്ടേറെ രാജ്യങ്ങളുണ്ട്. ഇവ നടന്നു കണ്ടുതീര്‍ക്കാന്‍ വെറും ഒരു ദിവസം മാത്രം
പല സഞ്ചാരികളും സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണം പറയുമ്പോള്‍ കണ്ണു തള്ളിപ്പോകാറുണ്ടോ? കയ്യില്‍ കാശുണ്ടെങ്കില്‍, അത്രയധികം സമയമൊന്നും വേണ്ട ഒരുപാട് രാജ്യങ്ങള്‍ കാണാന്‍ എന്നതാണ് സത്യം. കേരളത്തിലെ ഒരു ജില്ലയെക്കാള്‍ ചെറിയ ഒട്ടേറെ രാജ്യങ്ങളുണ്ട്. ഇവ നടന്നു കണ്ടുതീര്‍ക്കാന്‍ വെറും ഒരു ദിവസം മാത്രം മതിയാകും! അത്തരത്തിലുള്ള ചില കുഞ്ഞുരാജ്യങ്ങളെക്കുറിച്ച് കൂടുതലറിയാം...
വത്തിക്കാന്‍ സിറ്റി
വത്തിക്കാന്‍ സിറ്റിയാണ് ഈ പട്ടികയില്‍ ഒന്നാമത്തേത്. ഇറ്റലിയിൽ റോമിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കൊച്ചുരാജ്യത്തിന് വെറും 44 ഹെക്ടർ മാത്രമാണ് വിസ്തൃതി. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയും സിസ്റ്റൈൻ ചാപ്പലിന്‍റെ മേൽക്കൂരയിലുള്ള മൈക്കലാഞ്ചലോയുടെ മാസ്റ്റർപീസുമെല്ലാം ഇവിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.
മൊണാക്കോ
അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ള മെഡിറ്ററേനിയൻ തീരപ്രദേശത്തിനും ആഡംബര കസീനോകള്‍ക്കും ഫോർമുല 1 ഗ്രാൻഡ് പ്രി മത്സരങ്ങള്‍ക്കുമെല്ലാം പേരുകേട്ട രാജ്യമാണ് മൊണാക്കോ. വെറും 2.02 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ കൊച്ചു രാഷ്ട്രം, കാഴ്ചകള്‍ക്കും ഒട്ടും പിറകിലല്ല. പലൈസ് പ്രിൻസിയർ കൊട്ടാരം മുതൽ ജാർഡിൻ എക്സോട്ടിക്കിലൂടെയുള്ള ഉല്ലാസയാത്ര വരെ ഒട്ടേറെ മനോഹര അനുഭവങ്ങള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.
ലിച്ചെൻസ്റ്റൈൻ
യൂറോപ്പിന്‍റെ ഹൃദയഭാഗത്തായി, ആല്‍പ്സ് പര്‍വതനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് ലിച്ചെൻസ്റ്റൈൻ. സ്വന്തമായി കറൻസിയോ ആർമിയോ വിമാനത്താവളമോ പോലുമില്ലാത്ത ഈ രാജ്യത്തിന് വെറും 62 ചതുരശ്രകിലോമീറ്റര്‍ മാത്രമാണ് വിസ്തൃതി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണിത്. ഇവിടുത്തെ മൂന്നിലൊന്ന് ആളുകളും കോടീശ്വരന്മാരാണെന്നാണ് കണക്കുകള്‍ പറയുന്നത്. സ്വിറ്റ്സര്‍ലന്‍ഡിനും ഓസ്ട്രിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാല്‍, ഷെങ്കന്‍ വീസയുള്ളവര്‍ക്ക് ഇവിടേക്ക് നേരിട്ടെത്താം. ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിലൊന്നു കൂടിയാണ് ലിച്ചെൻസ്റ്റൈന്‍.
സാൻ മരീനോ
ആൽപൈൻ പർവതനിരയിൽ ഇറ്റലിയുടെ അതിർത്തിക്കുള്ളിലായാണ് സാൻ മരീനോ എന്ന കൊച്ചുരാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇറ്റലിയുമായി മാത്രമേ ഇതിന് അതിർത്തിയുള്ളൂ. 62 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ വെറും 30,800 ആണ്! എന്നാല്‍, ലോകത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ. എഡി 301 മുതലുള്ള സമ്പന്നമായ ചരിത്രമുണ്ട് ഈ രാജ്യത്തിന്. മധ്യകാലത്തിന്‍റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന തെരുവുകളും ടൈറ്റാനോ പർവതത്തിലെ ഐക്കണിക് ത്രീ ടവറുകളുമെല്ലാം സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചകളാണ്.
അൻഡോറ
പടിഞ്ഞാറൻ യൂറോപ്പില്‍ പൈറീനെസ് പർവത നിരകൾക്കു സമീപം സ്പെയിനിനും ഫ്രാൻസിനും ഇടയിലായാണ് അൻഡോറ എന്ന രാജ്യത്തിന്‍റെ സ്ഥാനം. അൻഡോറയുടെ തലസ്ഥാന നഗരമായ അൻഡോറ ലാവെല്ലയാണ് യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം. വിനോദസഞ്ചാരമാണ് രാജ്യത്തെ പ്രധാന വരുമാനം. ഓരോ വർഷവും 10.2 ദശലക്ഷം ആളുകൾ അൻഡോറ സന്ദർശിക്കുന്നു എന്നാണ് കണക്ക്. ഹൈക്കിങ്, സ്കീയിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കാണ് ഇവിടം ഏറ്റവും പ്രശസ്തം. ചരിത്ര പ്രാധാന്യമുള്ള കാസ ഡി ലാ വാൾ ആണ് മറ്റൊരു ജനപ്രിയമായ കാഴ്ച.
ലക്സംബർഗ്
പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്. ബൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലക്സംബര്‍ഗിന് വെറും 2,586 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വിസ്തൃതി. ജനസംഖ്യയാകട്ടെ, 5 ലക്ഷത്തിൽ താഴെയാണ്. 2023 ലെ ജീവിത നിലവാര റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം കൂടിയാണ് ലക്‌സംബർഗ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ കാസ്‌മേറ്റ്സ് ഡു ബോക്ക്, ഗ്രാൻഡ് ഡച്ചൽ കൊട്ടാരം, നാഷനൽ മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ആർട്ട്, മോസെല്ലെ നദിക്കരയിലെ വൈനറികള്‍, നോട്രെ-ഡാം കത്തീഡ്രൽ തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്.