മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് ലഭ്യമാണോ?
ഒരു യാത്ര പോവുമ്പോള്‍ പോവുന്ന സ്ഥലത്തിന്റെ സവിശേഷതകളും കാണേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും താമസവും ഗതാഗതവും വസ്ത്രവും അടക്കമുള്ള കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ദീര്‍ഘയാത്രകളില്‍ പലപ്പോഴും നമ്മള്‍ പരിഗണിക്കുക പോലും ചെയ്യാതെ ഒഴിവാക്കുന്ന കാര്യമാണ് ട്രാവല്‍ ഇന്‍ഷുറന്‍സുകള്‍.

ഒരു യാത്ര പോവുമ്പോള്‍ പോവുന്ന സ്ഥലത്തിന്റെ സവിശേഷതകളും കാണേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും താമസവും ഗതാഗതവും വസ്ത്രവും അടക്കമുള്ള കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ദീര്‍ഘയാത്രകളില്‍ പലപ്പോഴും നമ്മള്‍ പരിഗണിക്കുക പോലും ചെയ്യാതെ ഒഴിവാക്കുന്ന കാര്യമാണ് ട്രാവല്‍ ഇന്‍ഷുറന്‍സുകള്‍. വിദേശയാത്രകളിലും മറ്റും പെട്ടെന്നുള്ള വൈദ്യസഹായം വേണ്ടി വന്നാലും പ്രധാന രേഖകളും ബാഗും മറ്റും നഷ്ടമായാലുമെല്ലാം രക്ഷക്കെത്തും ട്രാവല്‍ ഇന്‍ഷുറന്‍സ്. അറുപതു കഴിഞ്ഞ യാത്രികരുടെ വിദേശയാത്രകളിലെങ്കിലും ട്രാവല്‍ ഇന്‍ഷുറന്‍സുകളെ അവിഭാജ്യഘടകമായി കരുതേണ്ടതുണ്ട്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് ലഭ്യമാണോ എന്ന കാര്യത്തില്‍ പോലും ഭൂരിഭാഗം പേര്‍ക്കും വ്യക്തതയില്ല. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും 60 വയസു കഴിഞ്ഞവര്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. എന്നാല്‍ പ്രീമിയം തുക കൂടുതലാണെന്നു മാത്രം. ടാറ്റ എഐജി പോലുള്ള കമ്പനികള്‍ 70 വയസാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രായപരിധിയായി വച്ചിരിക്കുന്നത്. പണം നല്‍കാതെയുള്ള ചികിത്സ ലഭ്യമാക്കുന്നത് അടക്കമുള്ള സൗകര്യങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭ്യമാണ്.
എന്തൊക്കെയാണ് ട്രാവല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുകയെന്നതാണ് മറ്റൊരു സര്‍വസാധാരണ സംശയം. ആശുപത്രിയില്‍ കിടത്തി ചികിത്സക്കു വേണ്ടി വരുന്ന ചെലവുകള്‍, വ്യക്തിഗത ആക്‌സിഡന്റ് കവര്‍, ഡെന്റല്‍ എമര്‍ജന്‍സി കവര്‍, ബാഗ് നഷ്ടപ്പെട്ടാല്‍, പാസ്‌പോര്‍ട്ട് നഷ്ടമായാല്‍, ബാഗ് ലഭിക്കാന്‍ വൈകിയാല്‍, വിമാനം വൈകിയാലോ റദ്ദാക്കിയാലോ എന്നിങ്ങനെ യാത്രകളിലെ നിരവധി പ്രതിസന്ധികളെ ഭയക്കാതെ യാത്ര പോവാന്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് വഴി സാധിക്കും.
പല മെഡിക്കല്‍ ഇന്‍ഷുറന്‍സുകളിലും വൈദ്യസഹായം ലഭ്യമാക്കാന്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നും വ്യോമ മാര്‍ഗം അടക്കം രക്ഷപ്പെടുത്താനുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ 24/7 പ്രവര്‍ത്തന സജ്ജമായ ഹെല്‍പ് ലൈന്‍ നമ്പറുകളും ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് കമ്പനികള്‍ നല്‍കാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, അപകടത്തില്‍ എല്ലുകള്‍ പൊട്ടല്‍ എന്നിങ്ങനെയുള്ള അവസരങ്ങളിലെല്ലാം യാത്രികര്‍ക്ക് ഇന്‍ഷുറന്‍സ് രക്ഷയാവാറുണ്ട്.
ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടാത്ത കാര്യങ്ങളുമുണ്ട്. ഇതേക്കുറിച്ചും യാത്രികര്‍ക്ക് അറിവു വേണം. സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴുള്ള അപകടങ്ങളും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള അപകടങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ പെടില്ല. നേരത്തെയുള്ള അസുഖങ്ങളെ തുടര്‍ന്നുള്ള ചികിത്സയും ട്രാവല്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരില്ല. പോളിസി വിശദാംശങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷം മാത്രം ഇന്‍ഷുറന്‍സ് എടുക്കുക.
യാത്രക്കായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വിദേശ രാജ്യങ്ങള്‍ക്ക് അനുസരിച്ച് പ്രീമിയം തുകയും വ്യത്യാസപ്പെടും. ഉദാഹരണത്തിന് അമേരിക്കയിലേക്കും കാനഡയിലേക്കുമാണ് യാത്രയെങ്കില്‍ ഉയര്‍ന്ന പ്രീമിയം അടക്കേണ്ടി വരും. നിങ്ങള്‍ പോവുന്ന രാജ്യത്തും സ്ഥലങ്ങളിലും എടുക്കുന്ന ഇന്‍ഷുറന്‍സിന് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളുണ്ടോ എന്നും വിശദമായി നോക്കേണ്ടതുണ്ട്. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മുഴുവനായും വായിച്ചു മനസിലാക്കാന്‍ ശ്രമിക്കുന്നതും ഗുണം ചെയ്യും.