യുഎഇ ദേശീയ ദിനം, അവധി ദിവസങ്ങൾ ആഘോഷമാക്കാം
ഡിസംബര്‍ രണ്ടിന് യുഎഇ 53-ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. 1971ല്‍ റാസ് അല്‍ ഖൈമയില്‍ വെച്ച് ആറ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് യുഎഇ ആയതിന്റെ ഓര്‍മദിനമാണ് ദേശീയ ദിനമായി കൊണ്ടാടുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് മരുഭൂമിയുടെ സൗന്ദര്യവും യുഎഇയുടെ പാരമ്പര്യവും ആസ്വദിച്ചുകൊണ്ട് നഗരജീവിതത്തിന്റെ

ഡിസംബര്‍ രണ്ടിന് യുഎഇ 53-ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. 1971ല്‍ റാസ് അല്‍ ഖൈമയില്‍ വെച്ച് ആറ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് യുഎഇ ആയതിന്റെ ഓര്‍മദിനമാണ് ദേശീയ ദിനമായി കൊണ്ടാടുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് മരുഭൂമിയുടെ സൗന്ദര്യവും യുഎഇയുടെ പാരമ്പര്യവും ആസ്വദിച്ചുകൊണ്ട് നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും മാറി അവധി ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് അനന്താരയുടെ ഖാസര്‍ അല്‍ സറബ് ഡെസേര്‍ട്ട് റിസോര്‍ട്ട്.
നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ഖാസര്‍ അല്‍ സറബ് ഡസേര്‍ട്ട് റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. യുഎഇയുടെ പാരമ്പര്യത്തേയും രീതികളേയും അടുത്തറിഞ്ഞുകൊണ്ട് ആഡംബര സൗകര്യങ്ങളോടെയുള്ള അവധിക്കാലം ആഘോഷിക്കാനുള്ള അവസരമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. ഡെസേര്‍ട്ട് ഒളിംപിക്‌സും വാട്ടര്‍ പോളോ ഡെസേര്‍ട്ട് ഫുട്‌ബോളും വോളിബോളും പെഡല്‍ ടൂര്‍ണമെന്റുമെല്ലാം ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അതിഥികള്‍ക്ക് തുറസായ സ്ഥലങ്ങളില്‍ നക്ഷത്രങ്ങള്‍ക്കു കീഴില്‍ ഇരുന്നുകൊണ്ട് സിനിമ കാണാനും അവസരമുണ്ട്. ഷവര്‍മ നിര്‍മാണവും സാന്‍ഡ് ആര്‍ട്ടുമെല്ലാം കുട്ടികള്‍ ഏറെ ആസ്വദിക്കും.
ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക് മരുഭൂമിയിലൂടെയുള്ള നടത്തവും ഐസ് ബാത്തും അക്വ എറോബിക്‌സുമെല്ലാമുണ്ട്. റിസോര്‍ട്ടിലെ കള്‍ച്ചറല്‍ ഫാംഹൗസായ എസ്ബയും വേറിട്ട അനുഭവം സമ്മാനിക്കും. തദ്ദേശീയമായ രീതിയിലുള്ള സാദു നെയ്ത്തും ഓഡ് സംഗീതവും അറേബ്യന്‍ കുതിരകളും മരുഭൂമിയിലെ മാനുകളും സാലുകി നായകളുമെല്ലാം ഇവിടെയുണ്ട്. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള അനന്താര സ്പാ കൂടി നടത്താതെ ഇവിടുത്തെ അവധി ആഘോഷം പൂര്‍ണമാവില്ല. മനസ്സിനും ശരീരത്തിനും പുത്തന്‍ ഉണര്‍വു നല്‍കുന്നതായിരിക്കും അനന്താരയിലേക്കുള്ള യാത്രകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് - Anantara.com , ഫോൺ : +971 2 895 3000