ഓസ്ട്രേലിയയിലെ 'ഗുണ കേവ്' നിമിഷം; പാറവിടവില്‍ യുവതി തലകീഴായി കിടന്നത് 7 മണിക്കൂര്‍!
മൊബൈല്‍ ഫോണിനു ജീവനേക്കാള്‍ വിലയുണ്ടോ? ചില കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങനെയൊരു സംശയം തോന്നാം. ഓസ്ട്രേലിയയിലെ ഹണ്ടർ വാലിയിലെ പാറക്കെട്ടുകൾക്കിടയിൽ വീണുപോയ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, അവയ്ക്കിടയില്‍ തലകീഴായി കുടുങ്ങിയ വാര്‍ത്ത ഇന്‍റര്‍നെറ്റില്‍ വൈറലാണ്. സുരക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു
മൊബൈല്‍ ഫോണിനു ജീവനേക്കാള്‍ വിലയുണ്ടോ? ചില കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങനെയൊരു സംശയം തോന്നാം. ഓസ്ട്രേലിയയിലെ ഹണ്ടർ വാലിയിലെ പാറക്കെട്ടുകൾക്കിടയിൽ വീണുപോയ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, അവയ്ക്കിടയില്‍ തലകീഴായി കുടുങ്ങിയ വാര്‍ത്ത ഇന്‍റര്‍നെറ്റില്‍ വൈറലാണ്. സുരക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു
മൊബൈല്‍ ഫോണിനു ജീവനേക്കാള്‍ വിലയുണ്ടോ? ചില കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങനെയൊരു സംശയം തോന്നാം. ഓസ്ട്രേലിയയിലെ ഹണ്ടർ വാലിയിലെ പാറക്കെട്ടുകൾക്കിടയിൽ വീണുപോയ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, അവയ്ക്കിടയില്‍ തലകീഴായി കുടുങ്ങിയ വാര്‍ത്ത ഇന്‍റര്‍നെറ്റില്‍ വൈറലാണ്. സുരക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു
മൊബൈല്‍ ഫോണിനു ജീവനേക്കാള്‍ വിലയുണ്ടോ? ചില കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങനെയൊരു സംശയം തോന്നാം. ഓസ്ട്രേലിയയിലെ ഹണ്ടർ വാലിയിലെ പാറക്കെട്ടുകൾക്കിടയിൽ വീണുപോയ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, അവയ്ക്കിടയില്‍ തലകീഴായി കുടുങ്ങിയ വാര്‍ത്ത ഇന്‍റര്‍നെറ്റില്‍ വൈറലാണ്. സുരക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുന്‍പ് 7 മണിക്കൂറോളം യുവതി ഇങ്ങനെ കിടക്കേണ്ടി വന്നു. ന്യൂ സൗത്ത് വെയിൽസ് (എൻഎസ്ഡബ്ല്യു) ആംബുലൻസ് സർവീസ് ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ഓസ്ട്രേലിയക്കാരിയായ 23 വയസ്സുകാരിക്കാണ് ഈയൊരു ദുരനുഭവം ഉണ്ടായത്. സിഡ്‌നിയിൽ നിന്ന് 120 കിലോമീറ്റർ (75 മൈൽ) അകലെയുള്ള ഹണ്ടർ വാലിയിലെ, സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം നടക്കുകയായിരുന്നു യുവതി, അപ്പോള്‍ ഫോൺ താഴെ വീണു. അത് കുനിഞ്ഞ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് വലിയ പാറകൾക്കിടയിലുള്ള 3 മീറ്റർ (ഏകദേശം 10 അടി) വിള്ളലിലേക്ക് വീഴുകയായിരുന്നു.
കൂട്ടുകാരുടെ ഫോണ്‍ കോള്‍ പ്രകാരം, ന്യൂ സൗത്ത് വെയിൽസ് (എൻഎസ്ഡബ്ല്യു) ആംബുലൻസ് സർവീസ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയപ്പോൾ, പാറകൾക്കിടയിലെ 10 സെന്റീമീറ്റർ (4-ഇഞ്ച്) വിടവുകൾക്കിടയിലുള്ള യുവതിയുടെ പാദങ്ങൾ മാത്രമാണ് അവർക്ക് കാണാൻ കഴിഞ്ഞത്.
പാറകള്‍ക്കിടയില്‍ സ്ഥലം ഇല്ലാതിരുന്നതിനാല്‍ യുവതിയെ തലകീഴായിത്തന്നെ പൊക്കിയെടുക്കണം എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അതിനായി ഒരുപാടു പാറകള്‍ ഇവിടെ നിന്നും നീക്കം ചെയ്യേണ്ടിവന്നു. ഓഫ്-റോഡ് വാഹനങ്ങൾക്ക് പോലും അപ്രാപ്യമായിരുന്ന ഈ പ്രദേശം ഒരു കുറ്റിക്കാടിനുള്ളിലായിരുന്നു എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
തുടർന്നുള്ള ഏഴ് മണിക്കൂറോളം പോലീസും ആംബുലൻസും ഫയർഫോഴ്‌സും സന്നദ്ധ രക്ഷാപ്രവർത്തകരും ചേർന്ന് കഠിന പരിശ്രമം നടത്തിയതിന്‍റെ ഫലമായി യുവതി പുറത്തു വന്നു. അത്രയും നേരം കഷ്ടപ്പെട്ടെങ്കിലും ചെറിയ പോറലുകളും ചതവുകളും മാത്രമേ യുവതിക്ക് ഉണ്ടായിരുന്നുള്ളൂ.
∙ഹണ്ടർ വാലി
സമൃദ്ധമായ മുന്തിരിത്തോട്ടങ്ങൾക്കും വൈനറികൾക്കും കൽക്കരി വ്യവസായത്തിനും പേരുകേട്ട പ്രദേശമാണ് ഓസ്‌ട്രേലിയയിലെ വടക്കൻ ന്യൂ സൗത്ത് വെയിൽസില്‍ സ്ഥിതിചെയ്യുന്ന ഹണ്ടർ വാലി. ഗ്രാമീണ ഓസ്‌ട്രേലിയയുടെ മനോഹാരിത ആസ്വദിക്കാന്‍ ലക്ഷക്കണക്കിന് സഞ്ചാരികള്‍ വര്‍ഷം തോറും ഇവിടം സന്ദര്‍ശിക്കുന്നു.
ഓസ്‌ട്രേലിയൻ വീഞ്ഞിന്റെ ജന്മസ്ഥലം എന്ന് ഹണ്ടർ വാലിയെ വിളിക്കാറുണ്ട്. 1820 കള്‍ മുതല്‍ ഇവിടം ലോകോത്തര വൈനുകൾക്കു പേരുകേട്ടതാണ്. താഴ്‌വരയിൽ ഉടനീളം 150ലധികം വൈനറികൾ ഉണ്ട്. സന്ദര്‍ശകര്‍ക്കായി വൈന്‍ ടൂറുകള്‍ മിക്ക ഇടങ്ങളിലുമുണ്ട്. വൈന്‍ ടേസ്റ്റിങ്ങും ജനപ്രിയമാണ്.
പരന്നുകിടക്കുന്ന മുന്തിരിത്തോട്ടങ്ങൾക്കും പച്ച പുതച്ച കുന്നുകൾക്കും മനോഹരമായ ഗ്രാമങ്ങൾക്കും മുകളിലൂടെയുള്ള ഹോട്ട് എയർ ബലൂൺ റൈഡുകൾ ഇവിടുത്തെ ഒരു ജനപ്രിയ ആകർഷണമാണ്. ആഡംബര ചികിത്സകൾ, യോഗ, വെൽനസ് വർക്ക് ഷോപ്പുകൾ മുതലായവ വാഗ്ദാനം ചെയ്യുന്ന നിരവധി ഹൈ-എൻഡ് സ്പാകളും ഇവിടെയുണ്ട്.
ഹണ്ടർ വാലി ഭക്ഷണപ്രിയരുടെ പറുദീസയാണ്. ആർട്ടിസൻ ചീസും കൈകൊണ്ട് നിർമ്മിച്ച ചോക്ലേറ്റുകളും മുതൽ ഫ്രഷ് ഒലിവും തേനും വരെ വൈവിധ്യമാര്‍ന്ന രുചികള്‍ക്ക് ഈ പ്രദേശം പേരുകേട്ടതാണ്. ഹണ്ടർ വാലിയിലെ പല റെസ്റ്റോറൻ്റുകളും പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്.
പത്തോളം അതിമനോഹരമായ തീം പൂന്തോട്ടങ്ങൾ ഉൾക്കൊള്ളുന്ന ഹണ്ടർ വാലി ഗാർഡൻസ് ആണ് മറ്റൊരു കാഴ്ച. 60 ഏക്കർ വിസ്തൃതിയുള്ള ഹണ്ടർ വാലി ഗാർഡൻസില്‍, ക്രിസ്മസ് സീസണിൽ, ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ക്രിസ്‌മസ് ലൈറ്റുകള്‍ തെളിയും, ഒരു മാന്ത്രിക അനുഭവമാണ്.
ബുഷ്‌വാക്കിങ്, കുതിരസവാരി, മൗണ്ടൻ ബൈക്കിങ്, ഗോൾഫ് മുതലായ ഒട്ടേറെ ഔട്ട്‌ഡോർ വിനോദങ്ങള്‍ക്ക് ഈ പ്രദേശം മികച്ചതാണ്. ജലവിനോദ പ്രേമികൾക്ക്, അടുത്തുള്ള സെൻ്റ് ക്ലെയർ തടാകത്തില്‍ മത്സ്യബന്ധനത്തിനും ബോട്ടിങ്ങിനും സൗകര്യമുണ്ട്. വന്യജീവികള്‍ക്കൊപ്പം സമയം ചെലവിടാന്‍ വെരകത ദേശീയ ഉദ്യാനം സന്ദര്‍ശിക്കാം.
പ്രസിദ്ധമായ 'ജാസ് ഇൻ ദ വൈൻസ്' പോലുള്ള സംഗീതോത്സവങ്ങൾ മുതൽ, രുചികരമായ ഭക്ഷണവും വൈൻ ഫെസ്റ്റിവലുകളും വരെ. വര്‍ഷം മുഴുവനും മുഴുവനും പരിപാടികളും ഉത്സവങ്ങളും കൊണ്ട് സജീവമാണ് ഈ പ്രദേശം. മേയ്, ജൂൺ മാസങ്ങളിൽ നടക്കുന്ന 'ഹണ്ടർ വാലി വൈൻ ആൻഡ് ഫുഡ് ഫെസ്റ്റിവല്‍' ആണ് ഇവിടെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന സമയം.