ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വിമാനയാത്രകള്‍ ഇന്ന് വലിയൊരു സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. പെട്ടെന്ന് അവധിയാഘോഷിക്കാനോ ബിസിനസ് ട്രിപ്പിനോ പോകേണ്ടി വന്നാല്‍ വിമാനടിക്കറ്റ് നിരക്ക് നിങ്ങളുടെ ബജറ്റിനെ തന്നെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. എന്നാലോ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ചില വഴികളുണ്ട്.

വിമാനയാത്രകള്‍ ഇന്ന് വലിയൊരു സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. പെട്ടെന്ന് അവധിയാഘോഷിക്കാനോ ബിസിനസ് ട്രിപ്പിനോ പോകേണ്ടി വന്നാല്‍ വിമാനടിക്കറ്റ് നിരക്ക് നിങ്ങളുടെ ബജറ്റിനെ തന്നെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. എന്നാലോ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ചില വഴികളുണ്ട്. വിമാനയാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവയാണ് ഈ വഴികള്‍.
സാധ്യമെങ്കില്‍ നേരത്തെ തന്നെ ബുക്കു ചെയ്യുകയാണ് ആദ്യത്തെ വഴി. ഇത് കുറഞ്ഞ നിരക്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ സമയത്ത് യാത്ര ഉറപ്പു നല്‍കും. പ്രത്യേകിച്ച് തിരക്കേറിയ റൂട്ടുകളില്‍ സീസണിലാണ് നിങ്ങളുടെ യാത്രയെങ്കില്‍ പരമാവധി നേരത്തെ ബുക്കു ചെയ്യാന്‍ ശ്രമിക്കണം. കുറഞ്ഞത് ഏതാനും മാസങ്ങള്‍ മുമ്പെങ്കിലും ടിക്കറ്റ് ഉറപ്പിക്കണം.
യാത്ര ചെയ്യുന്ന ദിവസത്തിന്റെയും സമയത്തിന്റേയും കാര്യത്തില്‍ കടുംപിടുത്തങ്ങള്‍ പാടില്ല. അല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വെബ് സൈറ്റുകളുടെ സഹായത്തില്‍ ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്യുന്നത് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ സഹായിക്കും. വിമാനത്താവളത്തിന്റെ കാര്യത്തിലും കടുംപിടുത്തം ഒഴിവാക്കണം. പോവേണ്ട ലക്ഷ്യസ്ഥാനത്തോട് ചേര്‍ന്നുള്ള ഒന്നില്‍ കൂടുതല്‍ വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകള്‍ പരിശോധിക്കണം.
ഇന്റര്‍നെറ്റില്‍ വിമാന ടിക്കറ്റ് നിരക്ക് സെര്‍ച്ചു ചെയ്യുമ്പോള്‍ സൂക്ഷിക്കണം. ഇല്ലെങ്കില്‍ നല്ല പണി കിട്ടാന്‍ സാധ്യത കൂടുതലാണ്. പരമാവധി പ്രൈവറ്റ് അല്ലെങ്കില്‍ ഇന്‍കോഗ്നിറ്റോ മോഡില്‍ വേണം സെര്‍ച്ച് ചെയ്യാന്‍. ഇത് കുക്കീസ് വഴി നിങ്ങളുടെ സെര്‍ച്ച് വിവരങ്ങള്‍ എയര്‍ലൈനുകള്‍ക്കും ബുക്കിങ് സൈറ്റുകള്‍ക്കും ലഭ്യമാവുന്നത് കുറയ്ക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി സെര്‍ച്ചു ചെയ്യുന്ന റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കൂടിയ നിലയില്‍ കാണിക്കാന്‍ സാധ്യത കൂടുതലാണ്.
വിമാനത്താവളവും സമയവും പോലെ പ്രധാനമാണ് സഞ്ചരിക്കുന്ന എയര്‍ലൈനും. ബജറ്റ് എയര്‍ലൈന്‍ തിരഞ്ഞെടുത്താല്‍ വിമാനടിക്കറ്റ് നിരക്കിലും ഇത് പ്രതിഫലിക്കും. സൗകര്യങ്ങള്‍ കുറവായിരിക്കുമെങ്കിലും യാത്രയുടെ പേരില്‍ അധികം പോക്കറ്റ് കാലിയാവില്ല. മറ്റൊരു സാധ്യത കണക്ടിങ് ഫ്ളൈറ്റുകളുടേതാണ്. ലക്ഷ്യസ്ഥാനത്തേക്ക് കണക്ടിങ് ഫ്ളൈറ്റുകള്‍ വഴി പോവാനാവുമെങ്കില് അത് നിരക്കു കുറക്കാന്‍ സഹായിക്കും.
തുടര്‍ച്ചയായി വിമാനയാത്ര നടത്തുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് എയര്‍ലൈനുകളുടേയും ക്രെഡിറ്റ് കാര്‍ഡുകളുടേയും ലോയല്‍റ്റി പ്രോഗ്രാമുകളേയും ഉപയോഗപ്പെടുത്താം. ആവശ്യത്തിന് പോയിന്റും മൈലും ആയിട്ടുണ്ടെങ്കില്‍ സൗജന്യ യാത്ര പോലും സാധ്യമാവും. അവധി ദിവസങ്ങളിലേയും സീസണിലേയും യാത്രകള്‍ ഒഴിവാക്കിയാല്‍ അതും നിരക്കിന്റെ കാര്യത്തില്‍ ഗുണമാവും. ഏറ്റവും അവസാനത്തേതാണെങ്കിലും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണിനി പറയുന്നത്. മികച്ച നിരക്കില്‍ ടിക്കറ്റ് ലഭ്യമാണെന്ന് കണ്ടാല്‍ പിന്നെ ചിന്തിച്ചു സമയം കളയരുത്. അപ്പോള്‍ തന്നെ ബുക്കു ചെയ്യണം. വിമാന ടിക്കറ്റ് നിരക്കില്‍ വേഗത്തില്‍ മാറ്റം വരുമെന്നതു തന്നെ കാരണം. പെട്ടെന്നു തീരുമാനമെടുക്കാനുള്ള കഴിവും നിങ്ങളുടെ ആകാശയാത്രാ ചെലവുകള്‍ കുറയ്ക്കും.