വൈനിൽ മുങ്ങി കുളിക്കണോ? ഇങ്ങോട്ടു പോരൂ; സഞ്ചാരികളെ കാത്തിരിക്കുന്നത് അപൂർവ അനുഭവം
ജീവിതം വീഞ്ഞു പോലെ വീര്യമുള്ളതും ലഹരിയുള്ളതുമാണെന്നാണു പറയാറുള്ളത്. വീഞ്ഞു കുടിച്ച് അതിന്റെ ലഹരിയിൽ മുങ്ങിത്താഴാൻ ആഗ്രഹിക്കുന്നവരും ഏറെയുണ്ടാകും. അത്തരക്കാരെ കാത്തിരിക്കുന്നത് വീഞ്ഞ് പതഞ്ഞൊഴുകുന്ന ഒരു അമ്യൂസ്മെന്റ് പാർക്ക്! അത് സ്വർഗമായിരിക്കും അല്ലേ. എന്നാൽ, അത്തരത്തിലൊരു അമ്യൂസ്മെന്റ് പാർക്ക് ഈ

ജീവിതം വീഞ്ഞു പോലെ വീര്യമുള്ളതും ലഹരിയുള്ളതുമാണെന്നാണു പറയാറുള്ളത്. വീഞ്ഞു കുടിച്ച് അതിന്റെ ലഹരിയിൽ മുങ്ങിത്താഴാൻ ആഗ്രഹിക്കുന്നവരും ഏറെയുണ്ടാകും. അത്തരക്കാരെ കാത്തിരിക്കുന്ന വീഞ്ഞ് പതഞ്ഞൊഴുകുന്ന ഒരു അമ്യൂസ്മെന്റ് പാർക്ക്! സ്വപ്നത്തിലാണോ?...അല്ല അത്തരത്തിലൊരു അമ്യൂസ്മെന്റ് പാർക്ക് ഈ ഭൂമിയിലുണ്ട്. ഇത്തരം ഒരു അദ്ഭുതം നിങ്ങൾക്ക് ഒരുക്കി വച്ചിരിക്കുന്നത് വേറെ എവിടെയുമല്ല. നമ്മൾ ഒരിക്കലും സ്വപ്നം പോലും കാണാത്ത വിധത്തിലുള്ള മാജിക്കുകൾ സമ്മാനിക്കുന്ന ജപ്പാനിലാണ് ഈ അദ്ഭുതവും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയെ സംസ്കാരവുമായി സമന്വയിപ്പിക്കാൻ പ്രതിഭയുള്ളവരാണ് ജപ്പാൻകാർ. ജപ്പാനിലേക്ക് ഒരു യാത്ര നടത്തുന്നതിനെക്കുറിച്ചാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് വ്യത്യസ്തമായ നിരവധി അനുഭവങ്ങളായിരിക്കും.
ജപ്പാനിലേക്ക് നിങ്ങളൊരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നിർബന്ധമായും നിങ്ങളുടെ പട്ടികയിൽ ഹാകൊനെ കൊവാകിയെൻ യുനെസുൻ ഉണ്ടായിരിക്കണം. വൈൻ പ്രേമികൾക്ക് വേണ്ടിയാണ് ഈ അടിപൊളി സ്ഥലം ഒരുക്കിയിരിക്കുന്നത്. വീര്യമുള്ള വീഞ്ഞ് കുടിക്കാൻ മാത്രമല്ല അതിലൊന്നു മുങ്ങിക്കുളിക്കണമെന്നു നിങ്ങൾ വിചാരിച്ചിട്ടുണ്ടോ. എന്നാൽ, ഈ സ്ഥലം നിങ്ങൾക്കുള്ളതാണ്.
ആകർഷകമായ ഹാകൊനെ ഭൂപ്രകൃതികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹാകൊനെ കൊവാകിയെൻ യുനെസുൻ സന്ദർശിക്കുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് റെഡ് വൈനിൽ ഒരു കുളിയാണ്. എന്നാൽ കുളിക്കാൻ കഴിയുമെങ്കിലും ഈ വീഞ്ഞ് തൽക്കാലം കുടിക്കാമെന്നു വിചാരിക്കേണ്ട. റെഡ് വൈൻ ത്വക്കിന് വളരെ നല്ലതാണ്. റെഡ് വൈനിൽ ഒരു ആഡംബര കുളി നടത്തി കൂടുതൽ ഉന്മേഷത്തോടെ ഇതിന്റെ പുനരുജ്ജീവന ഫലങ്ങൾ അനുഭവിക്കാൻ കഴിയും. കാരണം റെഡ് വൈൻ എപ്പോഴും ചർമത്തിന് കൂടുതൽ മനോഹാരിതയും ഗുണവും നൽകും. സന്ദർശകർക്കു പ്രത്യേക വൈൻ ഷോയിൽ പങ്കെടുക്കാനും അവസരമുണ്ട്.
ഏതായാലും ജപ്പാൻ സന്ദർശിക്കുന്ന സഞ്ചാരികൾക്കു വളരെ സവിശേഷമായ ഒരു അനുഭവം ആയിരിക്കും ഇത്. വീഞ്ഞിൽ മുഴുകി, മതിമറന്ന് ഒരു പുതുജീവിതത്തിലേക്കു ഉണർന്നെഴുന്നേൽക്കാൻ സ്വാഗതം ചെയ്യുകയാണ് ഈ വൈൻ ബാത്ത് അനുഭവം. ഹാകോണിലെ ശാന്തമായ ചുറ്റുപാടിൽ വളരെ വ്യത്യസ്തമായ ഇന്ദ്രിയാനുഭവമാണ് ഇത് പ്രദാനം ചെയ്യുന്നത്. പാർക്കിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ഇവിടെ ഉണ്ടെങ്കിലും വൈൻ ബാത്ത് ആണ് അതിൽ പ്രധാനം.
വൈൻ ബാത്ത് നടക്കുന്ന സ്ഥലത്ത് അതിന്റെ ഹൃദയഭാഗത്തായി 3.6 മീറ്റർ നീളമുള്ള ഒരു കുപ്പിയുണ്ട്. വൈൻ ബാത്തിന് എത്തുന്ന സന്ദർശകർക്ക് ആവേശം പകരുന്ന ഒന്നാണിത്. കൂടാതെ, വൈൻ പരസ്പരം ദേഹത്തേക്ക് തമാശയായി ഒഴിക്കുന്ന വൈൻ ഷോയുമുണ്ടെന്നു ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷൻ വ്യക്തമാക്കി.
വൈൻ ബാത്ത് മാത്രമല്ല ജപ്പാനിൽ സന്ദർശകരെ കാത്തിരിക്കുന്നത്. കോഫീ, ജാപ്പനീസ് സെയ്ക്, ഗ്രീൻ ടീ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കുളികളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ഈ ഓരോ കുളികളും ചർമത്തെ കൂടുതൽ മനോഹരമാക്കുകയും ചർമത്തിന് കൂടുതൽ പ്രസാദം നൽകുകയും ചെയ്യുമെന്നു ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷൻ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ സജീവമായവർ വളരെ ആവേശത്തോടെയാണ് ജപ്പാനിലെ റെഡ് വൈൻ ബാത്തിന്റെ വിഡിയോകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലും മറ്റും പങ്കുവെയ്ക്കുന്നത്. ഹാകൊനെ കൊവാകിയെൻ യുനെസുൻ സന്ദർശിക്കാൻ എത്തുന്നവർ വൈൻ ബാത്തിന്റെ മാത്രമല്ല മറ്റ് തീം ബാത്തുകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. വാട്ടർ സ്ലൈഡുകളും മറ്റും പാർക്കിൽ ലഭ്യമാണ്. അതുകൊണ്ടു തന്നെ കുടുംബത്തിനൊപ്പവും കൂട്ടുകാർക്കൊപ്പവും ഇവിടേക്ക് എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണിത്.