ട്രെയിൻ യാത്രയിൽ കപ്പിൾസിനു ‘സ്മൂച്ച് കാബിന്’; ഡിജിറ്റല്‍ ടവ്വല്‍, മാറ്റത്തിന്റെ പാതയിൽ ഡിബി
യാത്രികര്‍ക്കു കൂടുതല്‍ സൗകര്യവും സ്വകാര്യതയു നല്കുന്ന സ്വകാര്യ കാബിനുകള്‍ അവതരിപ്പിച്ച് ജര്‍മന്‍ ട്രെയിന്‍ സംവിധാനമായ ഡോട്ച്ചേ ബാന്‍(ഡിബി). ജര്‍മന്‍ റെയില്‍വേയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വലിയ മാറ്റങ്ങള്‍ വരുന്നത്. ഡിബിയുടെ അതിവേഗ ഇന്റര്‍സിറ്റി എക്സ്പ്രസുകളിലായിരിക്കും(ICE)

യാത്രികര്‍ക്കു കൂടുതല്‍ സൗകര്യവും സ്വകാര്യതയു നല്കുന്ന സ്വകാര്യ കാബിനുകള്‍ അവതരിപ്പിച്ച് ജര്‍മന്‍ ട്രെയിന്‍ സംവിധാനമായ ഡോട്ച്ചേ ബാന്‍(ഡിബി). ജര്‍മന്‍ റെയില്‍വേയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വലിയ മാറ്റങ്ങള്‍ വരുന്നത്. ഡിബിയുടെ അതിവേഗ ഇന്റര്‍സിറ്റി എക്സ്പ്രസുകളിലായിരിക്കും(ICE) ആദ്യഘട്ടത്തില്‍ ഇത്തരം കാബിനുകള്‍ ലഭ്യമാക്കുക. ഡിജിറ്റല്‍ സീറ്റ് റിസര്‍വേഷനും സെന്റ് ബട്ടണുകളും അവതരിപ്പിക്കാനും ഡിബിക്ക് പദ്ധതിയുണ്ട്.
പരമാവധി രണ്ട് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന രണ്ട് മീറ്റര്‍ നീളവും 70 സെമി വീതിയുമുള്ള കംപാര്ട്ട്മെന്റുകളായിരിക്കും യാത്രികര്‍ക്ക് ലഭിക്കുക. സീറ്റുകളുടെ ആംറെസ്റ്റിലുള്ള ഒരു ബട്ടണ്‍ ഞെക്കിയാല്‍ സുതാര്യമായ ചില്ലുകള്‍ അതാര്യമാവും. ഇതോടെ കാബിനുള്ളില്‍ യാത്രികര്‍ക്ക് കൂടുതല്‍ സ്വകാര്യത ലഭിക്കുകയും ചെയ്യും. 'കൂടുതല്‍ സ്വകാര്യതയുള്ള സ്വകാര്യ സ്ഥലം' എന്നാണ് ഡിബി ഇത്തരം കാബിനുകളെ വിശേഷിപ്പിക്കുന്നത്.
യാത്രക്കിടെ ഫോണ്‍- വിഡിയോ കോളുകള്‍ കൂടുതല്‍ സ്വകാര്യമായി ചെയ്യാനും ഈ സംവിധാനം വഴി സാധിക്കും. 'സുരക്ഷിതവും സ്വകാര്യവുമായ സാഹചര്യത്തില്‍ കൂടുതല്‍ സുപ്രധാനവും സ്വകാര്യവുമായ കാര്യങ്ങള്‍ ചെയ്യാന്‍ ട്രെയിന്‍ യാത്രക്കിടെ യാത്രികര്‍ക്ക് സാധിക്കും. ഭാവിയിലെ ട്രെയിന്‍ യാത്രകള്‍ എങ്ങനെയിരിക്കുമെന്ന് അറിയാന്‍ ഇന്ന് തന്നെ ഇന്റര്‍സിറ്റി എക്സ്പ്രസിലെ ഈ കംപാര്‍ട്ട്മെന്റുകളില്‍ യാത്ര ചെയ്താല്‍ മതിയാവും' ജര്‍മന്‍ ടാബ്ലോയിഡ് ബില്‍ഡിനോട് ഡിബി ബോര്‍ഡ് അംഗം മിഖായേല്‍ പീറ്റേഴ്സണ് പ്രതികരിച്ചു.
ജര്‍മന്‍ ടാബ്ലോയിഡ് ബില്‍ഡ് പുതിയ കാബിനുകളെക്കുറിച്ച് അവരുടെ വായനക്കാര്‍ക്കിടയില്‍ ഒരു സര്‍വേയും നടത്തിയിരുന്നു. എന്തു പേരാണ് പുതിയ കാബിന് ഇടുക എന്നതായിരുന്നു സര്‍വേയിലെ ചോദ്യം. സ്മൂച്ച് കാബിന്, കഡില്‍ ചേംബര്‍, കഡില്‍ കംപാര്‍ട്ട്മെന്റ് എന്നിവയൊക്കെയായിരുന്നു കൂടുതല്‍ പേരും പറഞ്ഞ ഉത്തരം. ഇതില്‍ കൂടുതല്‍ വോട്ടു നേടിയത് സ്മൂച്ച് കാബിന് എന്ന പേരിനാണ്.
ഡിജിറ്റല്‍ ടവ്വല്‍
റിസര്‍വ് ചെയ്യാത്ത യാത്രികര്‍ക്ക് സീറ്റുകള്‍ യാത്രക്കിടെ എളുപ്പം റിസര്‍വ് ചെയ്യാനുള്ള സൗകര്യവും ഡിബി അവതരിപ്പിക്കുന്നുണ്ട്. സീറ്റുകളില്‍ പുതിയതായി അവതരിപ്പിക്കുന്ന ഡിജിറ്റല്‍ സ്ക്രീനുകളിലാണ് യാത്രികര്‍ക്കു സീറ്റ് ഉറപ്പിക്കാനാവുക. റിസര്‍വ് ചെയ്യാത്ത യാത്രികര്‍ ട്രെയിനിലെ റസ്റ്ററന്റിലോ ടൊയ്ലറ്റിലോ പോകുന്ന സമയത്ത് ഇത് ഉപകാരപ്പെടും. ഡിജിറ്റല്‍ ടവ്വല്‍ എന്നാണ് ഈ സംവിധാനത്തിന് ഡിബി പേരിട്ടിരിക്കുന്നത്. സീറ്റ് പിടിക്കാന്‍ ഇനി ടവ്വല്‍ ഉപയോഗിക്കേണ്ടെന്നു ചുരുക്കം.
ആസ്വാദ്യകരമായ മണം പുറത്തുവിടുന്ന ‘സെന്റ്’ ബട്ടണുകള്‍ അവതരിപ്പിക്കാനും ഡിബിക്ക് പദ്ധതിയുണ്ട്. പൊതുവില്‍ ട്രെയിന്‍ യാത്ര ഇതു വഴി കൂടുതല്‍ ആസ്വാദ്യകരമാകുമെന്നു പ്രതീക്ഷിക്കാം. ട്രെയിന്‍ കംപാര്‍ട്ട്മെന്റുകളുടെ വാതിലുകളോടു ചേര്‍ന്നും ലിഫ്റ്റുകളിലുമെല്ലാം ‘സെന്റ്’ ബട്ടണുകള്‍ വയ്ക്കാനാണു തീരുമാനം.
ദശലക്ഷക്കണക്കിനു യൂറോ ചെലവു വരുന്ന വിപുലമായ പുനരുദ്ധാരണ പരിപാടികളാണ് ഡിബി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണു ജര്‍മന്‍ റെയില്‍വേയില്‍ വരുന്ന ഈ മാറ്റങ്ങള്‍. 2023 ലെ ഡിബിയുടെ സ്വന്തം റിപ്പോര്‍ട്ടില്‍ ജര്‍മന്‍ റെയില്‍വേ സംവിധാനം പഴഞ്ചനാണെന്നു സ്വയം വിമര്‍ശനമുണ്ടായിരുന്നു ഇതേ തുടര്‍ന്നാണ് വലിയ മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ജര്‍മന്‍ സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ റെയില്‍വേ കമ്പനിയാണ് ഡിബി അഥവാ ഡോട്ച്ചേ ബാന്‍.