രസകരമായ സ്ഥലപ്പേരുകൾ കേൾക്കുമ്പോൾ അവിടേക്ക് യാത്രാ പോകാൻ തോന്നുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്ന കോട്ടയത്തെ ചില സ്ഥലപ്പേരുകൾ ഏതൊക്കെയെന്നു നോക്കാം. രാജൻകവല, അമ്മായിമുക്ക്, മന്ദിരം...ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല കോട്ടയം മാത്രമേയുള്ളു. പരിപ്പ്, അത് വറുക്കാൻ തിരുവാർപ്പ് ',

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രസകരമായ സ്ഥലപ്പേരുകൾ കേൾക്കുമ്പോൾ അവിടേക്ക് യാത്രാ പോകാൻ തോന്നുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്ന കോട്ടയത്തെ ചില സ്ഥലപ്പേരുകൾ ഏതൊക്കെയെന്നു നോക്കാം. രാജൻകവല, അമ്മായിമുക്ക്, മന്ദിരം...ഇവയൊക്കെ കോട്ടയം ജില്ലയിലെ സ്ഥലപ്പേരുകളാണ്. ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിക്കുന്ന ഇതിനെക്കുറിച്ചുള്ള രസകരമായ കുറിപ്പ് ഇങ്ങനെയാണ്: ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല കോട്ടയം മാത്രമേയുള്ളു. പരിപ്പ്, അത് വറുക്കാൻ തിരുവാർപ്പ് ', നോൺ വേണമെങ്കിൽ കുറിച്ചി, അതു പൊതിഞ്ഞു കിട്ടുന്ന പൊതി. അത് കറിവെക്കാൻ ചെമ്പ്, മെഡിക്കൽ കോളേജ് വഴി കല്ലറ എന്ന ഞെട്ടിക്കുന്ന ബസ്സ് കോട്ടയത്ത്‌ മാത്രം. അവിടുന്ന് ദേവലോകം. കുട്ടിപ്പടിയും കൂടെ അച്ഛൻപടിയും അപ്പച്ചിപ്പടിയും  ഉള്ള നാട്....മോസ്കോയും വത്തിക്കാനും താഷ്കെന്റ് ഉം അത്യാവശ്യം വേണമെങ്കിൽ പാകിസ്ഥാൻ പോലും ഉള്ള നാട്.

Read Also :കോട്ടയം പൊളിയല്ലേ; ചുറ്റാം ഈ 30 സ്ഥലങ്ങളിലൂടെ...

ADVERTISEMENT

പന്നിമറ്റവും മീനടവും പട്ടിത്താനവും എരുമപ്പെട്ടിയും കാക്കത്തോട്, മൂങ്ങാക്കുഴി, മൂങ്ങാനി, എലിവാലി, സിംഹവനം, മാൻവെട്ടം, പുലിക്കുട്ടിശ്ശേരി, പട്ടിയാലിമറ്റം, എരുമേലി, പാമ്പാടി എന്നിങ്ങനെ പക്ഷിമൃഗങ്ങളെ സ്നേഹിക്കുന്ന നാട്. വേങ്ങത്താനം, കാഞ്ഞിരമറ്റം, കാഞ്ഞിരപ്പള്ളി, കാഞ്ഞിരത്തിൻ മൂട്, കൂവപൊയ്ക,

ആഞ്ഞിലി മൂട്, പേരച്ചുവട്, ഒട്ടയ്ക്കൽ, ആലുംമൂട്, കൊച്ചാലുംമൂട്, അമ്പഴത്തും കുന്ന്, ഇത്തിത്താനം, വാകത്താനം, നെല്ലിക്കൽ, പനച്ചിക്കാട്, പൂവത്തിളപ്പ്, മൂന്നിലവ്, ഓട്ടക്കാഞ്ഞിരം, സാക്ഷാൽ പാല എന്നിങ്ങനെ വൃക്ഷസ്നേഹം പ്രകടിപ്പിക്കുന്ന നാട്...

ADVERTISEMENT

തെക്കേത്തു കവല കൈലാത്തു കവല പുളിക്കൽ കവല, കുട്ടിക്കാട്ടു കവല, പേട്ട കവല, നൂറ്റൊന്നു കവല എന്നിങ്ങനെ കവലകൾ  ഇഷ്ടംപോലെ..... 

പാറക്കുളവും ഒറവയ്ക്കലും മണിപ്പുഴയും പള്ളിക്കത്തോടും പച്ചാതോടും എരുത്ത്പുഴയും കറുകച്ചാലും, അതിരമ്പുഴയും കൈപ്പുഴയും പാതാമ്പുഴയും പാറമ്പുഴയും  എന്നിങ്ങനെ ജല സമൃദ്ധമായ നാട്, അരീക്കര, അമനകര, മറ്റക്കര, ആർപ്പൂക്കര ഇങ്ങനെ വിവിധ കരകൾ മണർകാട്, മറ്റക്കാട് കടയനിക്കാട്, ഇലയ്ക്കാട്  തോട്ടയ്ക്കാട്, ആനിക്കാട് കപിക്കാട്, വാക്കാട് എന്നിങ്ങനെ കാടിന്റെ മക്കൾ, പരുത്തുംപാറ, തവളപ്പാറ, തോണിപ്പാറ, ചാത്തൻപാറ എന്നിങ്ങനെയുള്ള പാറമട മാഫിയ, ചങ്ങനാശ്ശേരി, നെയ്യാട്ടുശ്ശേരി,അമ്മഞ്ചേരി, വാരിശ്ശേരി എന്നിങ്ങനെ ചേരി ബന്ധം, പൊൻകുന്നം, അയർക്കുന്നം, മാണികുന്നം, പറയൻകുന്ന്, വട്ടകകുന്ന്, ചെട്ടിക്കുന്ന്, എന്നിങ്ങനെ എത്രയോ കുന്നുകൾ, വട്ട്കളവും  വട്ടുകുളവും ലോക്ഡൗൺ കാലത്ത്  അത്യാവശ്യമാണെങ്കിൽ വാറ്റ്പുരയും. കടപ്പൂര്, പുലിയന്നൂർ, നീണ്ടൂർ, അമയന്നൂർ,ളാക്കാട്ടൂർ, ഏറ്റുമാനൂർ മാഞ്ഞൂർ,തിരുവഞ്ചൂർ, കുടമാളൂർ എന്നിങ്ങനെ ഊരുകൾ...

ADVERTISEMENT

മഞ്ഞാമറ്റവും നീലൂരും മഞ്ഞാടിയും നിറസമൃദ്ധമാക്കുന്ന,  ഫാത്തിമാപുരം, മന്നം, പട്ടത്തിമുക്ക് ഒക്കെ കൂടി മതസൗഹാർദം പുലർത്തുന്ന, കടുത്തുരുത്തി, മുളയ്ക്കാംതുരുത്തി, തുരുത്തി , പറവൻതുരുത്ത്...എന്നിങ്ങനെ തുരുത്തിൽ ഉള്ളവർ, കോത്തല, എരുമത്തല, എന്നിങ്ങനെ തലകൾ.

ഇഞ്ചിയാനി,ഇളപ്പാനി, മൂന്നാനി, എന്നിങ്ങനെ ആനിമാർ  വാഴുന്നിടം വാഴൂരും...പൂഞ്ഞാറും പാക്കിലും അരീപ്പറമ്പും, ചാക്കരിമുക്കും, "ആണിന്നോടും പെണ്ണിനോടും "മാറിടം എവിടെയാ" എന്ന് കോട്ടയത്തല്ലാതെ വേറെവിടെ ചോദിച്ചാലും തല്ല് കിട്ടുന്ന മാറിടം... കോട്ടയംകാരുടെ സ്വഭാവം വ്യക്തമാക്കാൻ  ഒരു നിഷ്കളങ്ക കവലയും കോട്ടയം രീതിയിൽ എന്നാത്തിനാ വന്നേ എന്നു ചോദിക്കുന്ന വൈക്കവും.. 

ഇതിൽ ഒന്നിലും പെടാതെ  ഒരു പട.. കൂരോപ്പട ഹിന്ദി ടച്ച് വരുത്താൻ കിസ്സാൻ. അഴിമതി ചൂണ്ടി കാണിക്കാൻ കോഴ, പിന്നെ തവളക്കുഴീം ഓന്തുകവലേം അങ്ങനെ സ്ഥലപ്പേരുകൾ  കൊണ്ട്  ഞെട്ടിപ്പിക്കുന്നു കോട്ടയം കാർ....

English Summary:

Exploring Kottayam: Uncover the Unique and Quirky Place Names Going Viral