യാത്രകളിൽ ഒഴിവാക്കാനാകാത്ത ഹോട്ടൽ താമസം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ജോലിയുടെ ഭാഗമായുള്ള യാത്രകളായാലും കുടുംബത്തിന്റേയോ സുഹൃത്തുക്കളുടേയോ കൂടെയുള്ള വിനോദയാത്രയായാലും ഹോട്ടലിലുള്ള താമസം ഒഴിവാക്കാനാവാത്ത ഒന്നാണ്. ഹോട്ടലിലെ താമസം കൂടുതല്‍ ആസ്വദിക്കാന്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ എളുപ്പം സാധിക്കും.
ജോലിയുടെ ഭാഗമായുള്ള യാത്രകളായാലും കുടുംബത്തിന്റേയോ സുഹൃത്തുക്കളുടേയോ കൂടെയുള്ള വിനോദയാത്രയായാലും ഹോട്ടലിലുള്ള താമസം ഒഴിവാക്കാനാവാത്ത ഒന്നാണ്. ഹോട്ടലിലെ താമസം കൂടുതല്‍ ആസ്വദിക്കാന്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ എളുപ്പം സാധിക്കും.
ജോലിയുടെ ഭാഗമായുള്ള യാത്രകളായാലും കുടുംബത്തിന്റേയോ സുഹൃത്തുക്കളുടേയോ കൂടെയുള്ള വിനോദയാത്രയായാലും ഹോട്ടലിലുള്ള താമസം ഒഴിവാക്കാനാവാത്ത ഒന്നാണ്. ഹോട്ടലിലെ താമസം കൂടുതല്‍ ആസ്വദിക്കാന്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ എളുപ്പം സാധിക്കും.
ജോലിയുടെ ഭാഗമായുള്ള യാത്രകളായാലും കുടുംബത്തിന്റേയോ സുഹൃത്തുക്കളുടേയോ കൂടെയുള്ള വിനോദയാത്രയായാലും ഹോട്ടലിലുള്ള താമസം ഒഴിവാക്കാനാവാത്ത ഒന്നാണ്. ഹോട്ടലിലെ താമസം കൂടുതല്‍ ആസ്വദിക്കാന്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ എളുപ്പം സാധിക്കും. ഹോട്ടലിലെ താമസങ്ങളെ എളുപ്പമാക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ എടുത്തുവയ്ക്കുന്നതു മുതല്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ വരെയുള്ള എട്ടു കാര്യങ്ങള്‍ നോക്കാം.
1. തുണി മടക്കണ്ട, ചുരുട്ടൂ!
യാത്രകള്‍ക്ക് മുമ്പായി വസ്ത്രങ്ങള്‍ എല്ലാവരും എടുത്തുവയ്ക്കും. ഭൂരിഭാഗവും വൃത്തിയില്‍ തേച്ചെടുത്ത വസ്ത്രങ്ങള്‍ മടക്കി വയ്ക്കുകയാവും ചെയ്യുക. ഔദ്യോഗിക യാത്രകള്‍ക്ക് അലക്കി തേച്ച വസ്ത്രങ്ങള്‍ ഗുണം ചെയ്യും. എന്നാല്‍ വിനോദയാത്രയാണെങ്കില്‍ വസ്ത്രങ്ങള്‍ റോള്‍ ചെയ്തു വെക്കുന്ന രീതി ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. കുറഞ്ഞ സ്ഥലത്തില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ കൊണ്ടുപോവാനാവും.
2. ഒരുമിച്ചു വയ്ക്കണം
ധരിക്കേണ്ട വസ്ത്രങ്ങള്‍ ജോഡിയായി അടിവസ്ത്രങ്ങള്‍ സഹിതം സൂക്ഷിച്ചാല്‍ എളുപ്പത്തില്‍ ഓരോ സ്ഥലത്തേക്കെത്തുമ്പോള്‍ ഓരോന്നായി എടുക്കാനാവും. അല്ലെങ്കില്‍ ബാഗ് മൊത്തം വലിച്ചു വാരിയിടുന്ന നില പലപ്പോഴും ഉണ്ടാവും.
3. ഭാരമുള്ളവ താഴെ
ബാഗില്‍ ഭാരമുള്ള വസ്തുക്കള്‍ ഏറ്റവും താഴെ വെക്കുന്നതാണ് നല്ലത്. ഇത് മറ്റു വസ്തുക്കള്‍ ഞെരിഞ്ഞമര്‍ന്നു പോവുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
4. ബ്രഷ്, പേസ്റ്റ്, മേക്ക് അപ്പ്
ബ്രഷുകളും പേസ്റ്റിനും മേക്ക് അപ്പ് സാധനങ്ങള്‍ക്കുമെല്ലാം പ്രത്യേകം കവറുകളോ ചെറിയ ബാഗുകളോ കരുതുന്നത് നന്നായിരിക്കും. എന്തെങ്കിലും കാരണവശാല്‍ ഈ സാധനങ്ങള്‍ ചോര്‍ച്ചയോ മറ്റോ ഉണ്ടായി ബാഗിലെ മറ്റു സാധനങ്ങളെ കൂടി ബാധിക്കുന്നത് ഒഴിവാക്കാന്‍ ഈ മുന്‍കരുതല്‍ സഹായിക്കും.
5. സാനിറ്റൈസര്‍
കോവിഡിനു ശേഷം ലോകം പൊതുവില്‍ വൃത്തിയുടെ കാര്യത്തിലും അണുനശീകരണത്തിലും കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ അണുക്കള്‍ പകരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
6. വസ്ത്രങ്ങള്‍
ഹോട്ടലില്‍ താമസിക്കുമ്പോഴും കാഷ്വല്‍ വസ്ത്രങ്ങള്‍ കൂടെ കരുതണം. രാത്രിയിലും മറ്റും അടുത്തുള്ള സ്ഥലങ്ങളിലേക്കു പോവുമ്പോഴും ഇത്തരം വസ്ത്രങ്ങള്‍ ഉപയോഗിക്കാനാവും. നീന്തല്‍കുളത്തിന്റെ സൗകര്യമുള്ള ഹോട്ടലുകളെങ്കില്‍ നീന്തല്‍ വസ്ത്രങ്ങള്‍ കൂടി എടുക്കുന്നതും നന്നയിരിക്കും. ഇനി കടലോരത്തോ മലകളോടോ ചേര്‍ന്നോ ഒക്കെയാണ് താമസമെങ്കില്‍ സണ്‍ഗ്ലാസും ചെരിപ്പുകളും ഹൈക്കിങ് സണ്‍സ്‌ക്രീമും ഒക്കെ കരുതുന്നതും ഗുണം ചെയ്യും.
7. ഇലക്ട്രോണിക്‌സ്
യാത്രക്കിടയില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കയ്യില്‍ കരുതാം. ക്യാമറ, ലാപ്‌ടോപ് എന്നിവക്കൊപ്പം ചാര്‍ജറുകളും എക്‌സ്റ്റേണല്‍ മെമ്മറി ഉപകരണങ്ങളുണ്ടെങ്കില്‍ അതും കരുതണം.
8. മരുന്നും അവശ്യ നമ്പറുകളും
എന്തെങ്കിലും അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരാണെങ്കില്‍ അവയും കരുതണം. നിങ്ങള്‍ പോകുന്നിടത്ത് കഴിക്കുന്ന അതേ മരുന്നുകള്‍ ലഭിച്ചുകൊള്ളണമെന്നില്ല. ജലദോഷം, പനി, പുറംവേദന, ചെറിയ മുറിവുകൾ എന്നിവ നേരിടാൻ സഹായകരമാകും. ഏറ്റവും നല്ലത് ഫസ്റ്റ് എയ്ഡ് കിറ്റ് ഒരെണ്ണം കയ്യില്‍ കരുതുന്നതാണ്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഫോണ്‍ നമ്പറുകള്‍ കൈവശം വയ്ക്കുന്നതും നല്ലതാണ്.