ആഗോളതാപനം മൂലം സമുദ്രനിരപ്പ് അതിവേഗം ഉയരുകയാണ്. ഇത് ലോകമെമ്പാടും നാശം വിതച്ചേക്കാം, കാരണം ഉയർന്ന ജലനിരപ്പ് ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കും. സമുദ്രനിരപ്പ് ഉയരുന്നതും തീരപ്രദേശത്തെ വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ക്ലൈമറ്റ്

ആഗോളതാപനം മൂലം സമുദ്രനിരപ്പ് അതിവേഗം ഉയരുകയാണ്. ഇത് ലോകമെമ്പാടും നാശം വിതച്ചേക്കാം, കാരണം ഉയർന്ന ജലനിരപ്പ് ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കും. സമുദ്രനിരപ്പ് ഉയരുന്നതും തീരപ്രദേശത്തെ വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ക്ലൈമറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതാപനം മൂലം സമുദ്രനിരപ്പ് അതിവേഗം ഉയരുകയാണ്. ഇത് ലോകമെമ്പാടും നാശം വിതച്ചേക്കാം, കാരണം ഉയർന്ന ജലനിരപ്പ് ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കും. സമുദ്രനിരപ്പ് ഉയരുന്നതും തീരപ്രദേശത്തെ വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ക്ലൈമറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതാപനം മൂലം സമുദ്രനിരപ്പ് അതിവേഗം ഉയരുകയാണ്. ഇത് ലോകമെമ്പാടും നാശം വിതച്ചേക്കാം, കാരണം ഉയർന്ന ജലനിരപ്പ് ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കും. സമുദ്രനിരപ്പ് ഉയരുന്നതും തീരപ്രദേശത്തെ വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ക്ലൈമറ്റ് സെൻട്രൽ എന്ന സംഘടന, സമുദ്രനിരപ്പ് ഉയരുന്നത് മൂലം ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളാണ് ഭീഷണി നേരിടുന്നതെന്ന് കാണിക്കുന്ന ഒരു ഭൂപടം സൃഷ്ടിച്ചു. അതിൽ ഇന്ന് ലോകത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങൾ, പ്രശസ്തമായ തലസ്ഥാനങ്ങളും സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളും ഉൾപ്പെടുന്നു. 2030 ഓടെ ഈ നഗരങ്ങളിൽ പലതും ഭൂമുഖത്തുനിന്നും ഇല്ലാതാകും. 

Image Credit: den-belitsky/iStock.com

ആംസ്റ്റർഡാം, നെതർലാൻഡ്സ്

ADVERTISEMENT

ലോകത്തിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന നഗരമാണ് ആംസ്റ്റർഡാം. എന്നാൽ ഓരോ വർഷം കഴിയുന്തോറും നഗരത്തിന്റെ ഭാവി പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുകയാണ്. പൊതുവെ താഴ്ന്ന രാജ്യങ്ങൾ എന്നാണ് നെതർലാൻഡ്സിനെ വിളിക്കുന്നത്. അതിനൊരു കാരണമുണ്ട്. ആംസ്റ്റർഡാം, റോട്ടർഡാം, ഹേഗ് നഗരങ്ങൾ താഴ്ന്നതും പരന്നതും വടക്കൻ കടലിനോട് ചേർന്നതുമാണ്. ഡച്ചുകാർ അവരുടെ വെള്ളപ്പൊക്ക പ്രതിരോധത്തിനു പേരുകേട്ടവരാണ്, എങ്കിലും പുതിയ സമുദ്രനിരപ്പ് പ്രവചനങ്ങൾ നോക്കുമ്പോൾ, രാജ്യത്തിന്റെ അണകൾ, അണക്കെട്ടുകൾ, വെള്ളപ്പൊക്ക ഗേറ്റുകൾ എന്നിവ വരും വർഷങ്ങളിൽ കൂടുതൽ അനിവാര്യമാകുമെന്നു തോന്നുന്നു.

New Orleans Museum of Art. Image Credit : Zack Smith

ന്യൂ ഓർലിയൻസ്, യുഎസ്എ 

നഗരത്തിൽ നിറയെ വെള്ളപ്പൊക്ക മതിലുകളുണ്ടെങ്കിലും സമുദ്രനിരപ്പ് ഉയരുന്നത് നഗരത്തിന് ഭീഷണിയാണിപ്പോൾ. 2005-ലെ കത്രീന ചുഴലിക്കാറ്റിൽ വെള്ളപ്പൊക്ക ഭിത്തികളും തകർന്നിരുന്നു, ഇത് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലാക്കിക്കളഞ്ഞു. വർഷങ്ങൾ മുന്നോട്ട് പോകുന്തോറും സമുദ്രനിരപ്പ് കൂടിവരുന്നതിനാൽ 2030 ആകുമ്പോഴേയ്ക്കും നഗരം ഇല്ലാതാകുമെന്നാണു വിദഗ്ദരുടെ അഭിപ്രായം. 

City of Basra. Photo credit should read ESSAM AL-SUDANI/AFP/Getty Images

ബസ്ര, ഇറാഖ് 

ADVERTISEMENT

പേർഷ്യൻ ഗൾഫിലേക്ക് ഒഴുകുന്ന ഒരു വലിയ നദിയായ ഷത്ത് അൽ-അറബിലാണ് ബസ്ര  എന്ന ഇറാഖിലെ പ്രധാന തുറമുഖ നഗരം. കനാലുകൾ, അരുവികൾ, ചതുപ്പുനിലങ്ങൾ എന്നിവയുടെ ശൃംഖല കാരണം, ബസ്രയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ദുർബലമാണ്. അതിലുപരിയായി, ബസ്ര ഇതിനകം ജലജന്യ രോഗങ്ങളാൽ കഷ്ടപ്പെടുന്നുമുണ്ട്, അതിനാൽ വർദ്ധിച്ചുവരുന്ന വെള്ളപ്പൊക്കം കൂടുതൽ ഭീഷണിയായേക്കാം. 2030 ഓടെ ഈ നഗരവും ചുറ്റുമുള്ള പ്രദേശങ്ങളും സമുദ്രത്തിന്റെ കൈകളിലാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

Image - Shuttuerstock/View Apart

ഹോ ചി മിൻ സിറ്റി, വിയറ്റ്നാം 

ഹോ ചി മിൻ സിറ്റിയിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങൾ അതിന്റെ കിഴക്കൻ ജില്ലകളാണ്.പ്രത്യേകിച്ച് മെകോംഗ് ഡെൽറ്റയിൽ നഗരം കൂടുതൽ ഭീഷണിയിലാകുമെന്നും കരുതപ്പെടുന്നു. 2030-ഓടെ ഹോ ചി മിൻ സിറ്റിയുടെ മധ്യഭാഗം വെള്ളത്തിനടിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

Kolkata. Image Credit : Roop_Dey/shutterstock

കൊൽക്കത്ത, ഇന്ത്യ

ADVERTISEMENT

ഫലഭൂയിഷ്ഠമായ ഭൂപ്രകൃതി കാരണം പശ്ചിമ ബംഗാളിന്റെ ഭൂരിഭാഗവും നൂറ്റാണ്ടുകളായി അഭിവൃദ്ധി പ്രാപിച്ചയിടങ്ങളാണ്. ഹോ ചി മിൻ സിറ്റി പോലെ, മഴവെള്ളം ഒഴുകിപ്പോകാൻ ഭൂമി കുറവായതിനാൽ, മഴക്കാലത്ത് നഗരം എപ്പോഴും ബുദ്ധിമുട്ടിലാകാറുണ്ട്. 2100 ൽ കൊൽക്കത്തയെന്ന നമ്മുടെ പൈതൃക നഗരം ഭൂമിയിൽ നിന്നും തുടച്ചുനീക്കപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് വിദഗ്ദർ. 

Savannah Hurricane Matthew Georgia

സവന്ന, യുഎസ്എ 

സവന്ന ഒരു ചുഴലിക്കാറ്റ് ഹോട്ട്‌സ്‌പോട്ടിലാണ് ഇരിക്കുന്നത്, എന്നാൽ അങ്ങേയറ്റത്തെ മോശം കാലാവസ്ഥ ഇല്ലെങ്കിലും ഈ ചരിത്ര നഗരത്തേയും  കടൽ വിഴുങ്ങുന്നത് കാണേണ്ടിവരും. വടക്ക് സവന്ന നദിയും തെക്ക് ഒഗീച്ചീ നദിയും നഗരത്തെ വെള്ളപ്പൊക്കത്തിലാക്കാം, അതായത് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും പ്രത്യക്ഷപ്പെടുമ്പോൾ, അതിന്റെ ഫലങ്ങൾ കൂടുതൽ മോശമായേക്കാം. സമീപഭാവിയിൽ തന്നെ ഈ നഗരം ഏറെ പ്രത്യാഘാതങ്ങൾക്കു വേദിയാകുമെന്നാണ് പറയപ്പെടുന്നത്. 

നഗോയ, ജപ്പാൻ 

ചില തീരദേശ ജാപ്പനീസ് നഗരങ്ങളുടെ ഭാവി സമുദ്രനിരപ്പ് ഉയരുന്നതിനാൽ അപകടത്തിലാണിപ്പോൾ, പ്രത്യേകിച്ച് മേയ്, ഒക്ടോബർ മാസങ്ങളിലെ ടൈഫൂൺ സീസണിൽ. ഇത്തരത്തിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നന്നായി സജ്ജരാണെങ്കിലും ജപ്പാനിലെ നാലാമത്തെ വലിയ നഗരമായ നഗോയയുടെ വ്യാവസായിക തുറമുഖത്തിന് ചില വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. നഗാര, കിസോ നദികളിൽ നിന്ന് ഉത്​ഭവിക്കുന്ന നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ വേലിയേറ്റ രേഖയ്ക്ക് താഴെയാണെന്നു കാണിക്കുന്നു.

Elephants trekking Thailand. Image Credit : pixfly/shutterstock

ബാങ്കോക്ക്, തായ്​ലൻഡ്

2020 ലെ ഒരു പഠനത്തിലെ കണ്ടെത്തൽ ആഗോളതാപനം ഏറ്റവും കൂടുതൽ ബാധിച്ച നഗരം ബാങ്കോക്കാണെന്നാണ്. ഈ തായ് തലസ്ഥാനം സമുദ്രനിരപ്പിൽ നിന്ന് 1.5 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്, വെനീസിനെപ്പോലെ, അത് മുങ്ങിക്കൊണ്ടിരിക്കുകയാണ് വളരെ, വളരെ വേഗത്തിൽ. വർഷത്തിൽ രണ്ടോ മൂന്നോ സെന്റീമീറ്റർ എന്ന കണക്കിലാണത് സംഭവിക്കുന്നതെങ്കിലും ബാങ്കോക്ക് വളരെ ഇടതൂർന്ന കളിമൺ മണ്ണിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ ഇത് വെള്ളപ്പൊക്കത്തിന് കൂടുതൽ സാധ്യതയുള്ളതാക്കുന്നു. 2030-ഓടെ, തീരപ്രദേശമായ താഖം, സമുത് പ്രകാൻ പ്രദേശങ്ങളിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലാകും, അതുപോലെ പ്രധാന വിമാനത്താവളമായ സുവർണഭൂമിയും ഇല്ലാതാകും! 

Image Credit : SHansche/istockphotos

മാലെ, മാലദ്വീപ്

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ മാലദ്വീപ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഭീഷണിയെക്കുറിച്ച് കുറച്ച് കാലമായി വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. അതിനെ നേരിടാൻ രാജ്യം ഒരു ഫ്ലോട്ടിംഗ് നഗരം നിർമ്മിക്കാൻ പോലും തുടങ്ങിയിരിക്കുന്നു. നിലവിൽ അപകടസാധ്യതയുള്ളത് മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയല്ല, മറിച്ച് അതിന്റെ അടിസ്ഥാന സൗകര്യങ്ങളും ചുറ്റുമുള്ള ദ്വീപുകളുമാണ്. വിമാനത്താവളം മുതൽ ഹുൽഹുമാലെ ദ്വീപിന്റെ ഭൂരിഭാഗവും വരെ, വേലിയേറ്റത്തിന്റെ അളവ് ഉയരുന്നത് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്നു. സമീപഭാവിയിൽ ഈ പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലാക്കുമെന്നു പറയപ്പെടുന്നു. 

Image Credit : PRImageFactory/istockphoto

വെനീസ്, ഇറ്റലി 

സമീപഭാവിയിൽ, വെനീസ് രണ്ട് ഭീഷണികളെയാണ് അഭിമുഖീകരിക്കുന്നത്: ഒന്ന് സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നത്. രണ്ട്  നഗരം തന്നെ മുങ്ങിക്കൊണ്ടിരിക്കുകയാണ്, ഓരോ വർഷവും രണ്ട് മില്ലിമീറ്റർ എന്ന കണക്കിലാണ് വെനീസ് നഗരം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ് നഗരം. വരും കാലങ്ങളിലെ കാലാവസ്ഥാ വ്യതിയാനം ഉയർന്ന വേലിയേറ്റങ്ങളുടെ ആവൃത്തി വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അടുത്ത പത്തുവർഷത്തിനുള്ളിൽ വെനീസ് എന്ന നഗരം തന്നെ ഈ ഭൂമിയിൽ നിന്നും ഇല്ലാതായിമാറുമെന്നാണ് പഠനങ്ങൾ. വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും പ്രതിസന്ധി രൂക്ഷമാകുമ്പോൾ അവ പരിപാലിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. 

English Summary:

Global Warming's Dire Impact: Cities That Might Be Underwater Soon.