ദുബായിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരും അവിടെ താമസിക്കുന്നവരും ദുബായിലേക്ക് ഇടയ്ക്കിടയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരും കൊതിക്കുന്ന ഒന്നാണ് ഗോൾഡൻ വീസ. പണ്ട് ആളുകൾ പാരീസിലേക്കും ന്യൂയോർക്കിലേക്കും കുടിയേറാനാണ് ആഗ്രഹിച്ചിരുന്നതെങ്കിൽ ഇന്ന് ഒരു ഒറ്റ ഉത്തരമേയുള്ളൂ, അത് യു എ ഇ ആണ്, ഒന്നുകൂടി വ്യക്തമായി

ദുബായിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരും അവിടെ താമസിക്കുന്നവരും ദുബായിലേക്ക് ഇടയ്ക്കിടയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരും കൊതിക്കുന്ന ഒന്നാണ് ഗോൾഡൻ വീസ. പണ്ട് ആളുകൾ പാരീസിലേക്കും ന്യൂയോർക്കിലേക്കും കുടിയേറാനാണ് ആഗ്രഹിച്ചിരുന്നതെങ്കിൽ ഇന്ന് ഒരു ഒറ്റ ഉത്തരമേയുള്ളൂ, അത് യു എ ഇ ആണ്, ഒന്നുകൂടി വ്യക്തമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരും അവിടെ താമസിക്കുന്നവരും ദുബായിലേക്ക് ഇടയ്ക്കിടയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരും കൊതിക്കുന്ന ഒന്നാണ് ഗോൾഡൻ വീസ. പണ്ട് ആളുകൾ പാരീസിലേക്കും ന്യൂയോർക്കിലേക്കും കുടിയേറാനാണ് ആഗ്രഹിച്ചിരുന്നതെങ്കിൽ ഇന്ന് ഒരു ഒറ്റ ഉത്തരമേയുള്ളൂ, അത് യു എ ഇ ആണ്, ഒന്നുകൂടി വ്യക്തമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരും അവിടെ താമസിക്കുന്നവരും ദുബായിലേക്ക് ഇടയ്ക്കിടയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരും കൊതിക്കുന്ന ഒന്നാണ്  ഗോൾഡൻ വീസ. പണ്ട് ആളുകൾ പാരീസിലേക്കും ന്യൂയോർക്കിലേക്കും കുടിയേറാനാണ് ആഗ്രഹിച്ചിരുന്നതെങ്കിൽ ഇന്ന് ഒരു ഒറ്റ ഉത്തരമേയുള്ളൂ, അത് യു എ ഇ ആണ്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ദുബായ് ആണ്. പണ്ടുകാലങ്ങളിൽ മിയാമി, പാരിസ്, ന്യൂയോർക്ക് എന്നിവിടങ്ങൾ ആയിരുന്നു കുടിയേറ്റക്കാരുടെ പ്രധാന സ്ഥലങ്ങൾ. എന്നാൽ,  അതിനെ എല്ലാം മറികടന്ന് ദുബായ് ഒന്നാമത് എത്തിയിരിക്കുകയാണ്. വ്യവസായം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുയോജ്യമായ അന്തരീക്ഷമാണ് എന്നതും അത്യാധുനിക സൗകര്യങ്ങളും രാഷ്ട്രീയ സ്ഥിരതയും ദുബായിയുടെ പ്രത്യേകതകളാണ്.

മധ്യേഷ്യയിലെയും യുഎഇയിലെയും പ്രധാന സാമ്പത്തിക കേന്ദ്രമായി ദുബായ് മാറുമ്പോൾ ദുബായിലേക്ക് ആകർഷിക്കപ്പെടുകയാണ് ഉയർച്ചയും വളർച്ചയും ആഗ്രഹിക്കുന്ന യുവത്വം. കൂടാതെ, വീസ നിയമങ്ങളിലെ  പുരോഗമനപരമായ യുഎഇയുടെ നിലപാടും ഒരു പ്രധാന ഘടകമാണ്. 2019 ൽ ആണ് യുഎഇ ഗോൾഡൻ വീസ അവതരിപ്പിച്ചത്. ഇത് നിരവധി നിക്ഷേപകരെയും ആരോഗ്യ -  ശാസ്ത്രരംഗത്തെ പ്രതിഭകളെയും യുഎഇയിലേക്ക് എത്തിച്ചു. ദുബായിൽ മാത്രമല്ല അബുദാബി, അജ്മാൻ, ഫുജൈറ, റാസൽ ഖൈമ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നീ യുഎഇയിലെ എല്ലാ എമിറേറ്റുകളിൽ ജോലി ചെയ്യാനും നിക്ഷേപിക്കാനും ഗോൾഡൻ വീസ അവസരം നൽകുന്നു. 

ADVERTISEMENT

എന്താണ് ഗോൾഡൻ വീസ?

സമ്പന്നരായവർക്കും ഏതെങ്കിലും മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്കുമാണ് പൊതുവേ ഗോൾഡൻ വീസ ലഭിക്കുന്നത്.  ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ,  അഭിനയരംഗത്തുള്ളവർ  എന്നിവർക്കും ഗോൾഡൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കി എളുപ്പത്തിൽ ലഭിക്കാറുണ്ട്. സാധാരണഗതിയിൽ അഞ്ചുവർഷത്തേക്കും 10 വർഷത്തേക്കും ആണ് ഗോൾഡൻ വീസ നൽകുന്നത്. കാലാവധി പൂർത്തിയായാലും സ്വയമേവ ഗോൾഡൻ വീസ പുതുക്കി ലഭിക്കും എന്നതാണ് മറ്റൊരു പ്രധാന ആകർഷണം. യുഎഇയുടെ പ്രധാന വരുമാന മാർഗം ഓയിലാണ്.  എന്നാൽ ഓയിലിനെ ആശ്രയിക്കുന്നതു കുറയ്ക്കാനും ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവ ശക്തിപ്പെടുത്താനും ലക്ഷ്യം വച്ചുകൊണ്ടാണ് ഗോൾഡൻ വീസയുമായി യുഎഇ എത്തുന്നത്. വ്യവസായികളുടെയും പ്രതിഭാശാലികളുടെയും ഒരു ആഗോള ഹബ്ബായി യുഎഇയെ മാറ്റുക എന്നതാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം.

ഷിബു ബേബി ജോണ്‍ ഗോൾഡൻ വീസ സ്വീകരിക്കുന്നു. ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്
ADVERTISEMENT

ഗോൾഡൻ വീസയുടെ പ്രധാന ഉപയോഗങ്ങൾ

പ്രാദേശിക സ്പോൺസർ ഇല്ലാതെ തന്നെ ദീർഘകാലം യുഎഇയിൽ താമസിക്കുന്നതിന് ഗോൾഡൻ വീസ അവസരം ഒരുക്കുന്നു. ഗോൾഡൻ വീസ കൈവശമുള്ളവർക്ക് ഏത് സമയത്തും യുഎഇയിലേക്കും യുഎഇയിൽ നിന്ന്  പുറത്തേക്കും സഞ്ചരിക്കാവുന്നതാണ്. ഇതിലെ മറ്റൊരു പ്രധാന ആകർഷണം എന്നു പറയുന്നത് ഏറ്റവും അടുത്ത ബന്ധുക്കളെയും ഗോൾഡൻ വീസ കൈവശമുള്ള ആൾക്ക് സ്പോൺസർ ചെയ്യാവുന്നതാണ്. അതുമാത്രമല്ല, ബിസിനസ് നടത്താനും തൊഴിലുടമകളെ തിരഞ്ഞെടുക്കാനും ഗോൾഡൻ വീസ സ്വാതന്ത്ര്യം നൽകുന്നു. സംരംഭകർക്കു തൊഴിൽപരമായ ഉയർച്ചയും വളർച്ചയും നേടിയെടുക്കാനും ഇത് സഹായിക്കുന്നു. കുടുംബാംഗങ്ങളെ മാത്രമല്ല വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യാനും ഗോൾഡൻ വീസ ഉടമകൾക്കു കഴിയും. 

ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് സംവിധായകൻ ബ്ലെസി യുഎഇ ഗോൾഡൻ വീസ ഏറ്റുവാങ്ങുന്നു. Credit: Special Arrangement
ADVERTISEMENT

എന്താണ് ഗോൾഡൻ വീസ ലഭിക്കുന്നതിനുള്ള യോഗ്യത

വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുന്നതാണ്.  ഡോക്ടർമാർ,  എഞ്ചിനീയർമാർ, കലാരംഗത്തും അഭിനയരംഗത്തും പ്രവർത്തിക്കുന്നവർ, നിക്ഷേപകർ, കായികതാരങ്ങൾ, ശാസ്ത്രജ്ഞർ, എൻജിനിയറിങ്- ശാസ്ത്ര മേഖലകളിലെ വിദഗ്ധർ, പ്രതിഭാശാലികളായ വിദ്യാർഥികൾ, പൊതുനിക്ഷേപകർ,  റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ എന്നീ  മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്കു യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആരോഗ്യമന്ത്രാലയത്തിൽ നിന്നും ശാസ്ത്ര കൗൺസിലുകളിൽ നിന്നും അനുമതി ആവശ്യമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കും കലാസാംസ്കാരിക വകുപ്പിൽ നിന്ന് അനുമതി ആവശ്യമുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കു ഡിഗ്രിയും അഞ്ചുവർഷത്തെ പരിചയവും അമ്പതിനായിരം ദിർഹം ശമ്പളവും വേണം. നിക്ഷേപകർ രണ്ടു മില്യൻ ദിർഹം നിക്ഷേപിക്കുകയും സ്വന്തമായി ബിസിനസ് നടത്തുകയും വേണം. അല്ലെങ്കിൽ 25,0000 ദിർഹം നികുതിയായി അടയ്ക്കണം. സംരംഭകർക്ക് കൃത്യമായ അംഗീകാരങ്ങളോടെ, 5,00,000 ലക്ഷം ദിർഹം മൂല്യമുള്ള പ്രോജക്ട് കൈവശം ഉണ്ടായിരിക്കണം. 

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

യുഎഇ സർക്കാരിന്റെ ഔദ്യോഗിക പോർട്ടൽ മുഖേനയാണ് യുഎഇ ഗോൾഡൻ വീസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് 'വൺ ടച്ച്'ഗോൾഡൻ വീസ സേവനം ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും കഴിയും.

English Summary:

Dubai Golden Visa: Benefits, Eligibility, and How to Apply.