ഒറ്റയ്ക്ക് യാത്ര പോകുന്ന പെണ്ണുങ്ങളേ... ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!
ഒറ്റയ്ക്ക് യാത്ര പോകുന്ന മിടുക്കി പെണ്‍കുട്ടികള്‍ ഇക്കാലത്ത് കൂടി വരികയാണ്. എന്തും വരട്ടെയെന്നു കരുതി, ആവേശത്തോടെ പോകുന്ന ഇത്തരം യാത്രകള്‍, ജീവിതത്തില്‍ എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന കാര്യം തീര്‍ച്ചയാണ്. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമെല്ലാം അറിവു നൽകാൻ യാത്രകള്‍ വഹിക്കുന്ന പങ്ക്

ഒറ്റയ്ക്ക് യാത്ര പോകുന്ന മിടുക്കി പെണ്‍കുട്ടികള്‍ ഇക്കാലത്ത് കൂടി വരികയാണ്. എന്തും വരട്ടെയെന്നു കരുതി, ആവേശത്തോടെ പോകുന്ന ഇത്തരം യാത്രകള്‍, ജീവിതത്തില്‍ എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന കാര്യം തീര്‍ച്ചയാണ്. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമെല്ലാം അറിവു നൽകാൻ യാത്രകള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല.
സോളോ ട്രിപ്പ് എന്നു പറയുമ്പോള്‍ പലപ്പോഴും അത് എളുപ്പമാണ് എന്നാണ് മിക്കവാറും എല്ലാവരും കരുതുന്നത്. എന്നാല്‍ അത് അങ്ങനെയല്ല. ഒറ്റക്ക് യാത്ര പോകുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. കൊണ്ടു പോകുന്ന ബാഗ് തയ്യാറാക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. എല്ലാ സാധനങ്ങളും എടുക്കുകയും വേണം, എന്നാല്‍ വലിയ ലഗേജ് ചുമക്കാനും വയ്യ എന്നാണോ? അങ്ങനെയുള്ളവര്‍ക്കുള്ള ചില സ്മാര്‍ട്ട് ടിപ്പുകളാണ് ഇനി പറയുന്നത്.
നല്ല ബാഗ് തിരഞ്ഞെടുക്കുക
കൂടെ കൊണ്ടുപോകാന്‍ മികച്ച ഒരു ബാക്ക്പാക്ക് തിരഞ്ഞെടുക്കുക എന്നതാണ് ആദ്യപടി. ഇത് ഭാരം കുറഞ്ഞതും ജലത്തെ പ്രതിരോധിക്കുന്നതും കൊണ്ടുപോകാൻ സൗകര്യപ്രദവുമായിരിക്കണം. എളുപ്പത്തിൽ തുറക്കാവുന്ന ഒന്നിലധികം കമ്പാർട്ട്‌മെന്റുകളും ഇതിന് ഉണ്ടായിരിക്കണം, ഫോൺ, വാലറ്റ്, പാസ്‌പോർട്ട്, ക്യാമറ, സൺസ്‌ക്രീൻ, വാട്ടർ ബോട്ടിൽ എന്നിങ്ങനെയുള്ള അവശ്യവസ്തുക്കള്‍ പെട്ടെന്ന് എടുക്കാന്‍ പറ്റുന്ന രീതിയില്‍ വേണം ബാഗിന് അറകള്‍ ഉണ്ടാകേണ്ടത്.
വയർലെസ് പവർ ബാങ്കും വൈഫൈയും
അവശ്യ സന്ദര്‍ഭങ്ങളില്‍ ഫോണിന്റെ ബാറ്ററി തീർന്നു പോകാതിരിക്കാൻ ഒരു വയർലെസ് പവർ ബാങ്ക് ആവശ്യമാണ്. അതേപോലെ തന്നെയാണ് ഇന്‍റര്‍നെറ്റ് കണക്ഷനും. സ്പീഡ് ഉള്ള ഒരു മൊബൈല്‍ ഡാറ്റ പ്ലാനോ പോര്‍ട്ടബിള്‍ വൈഫൈയോ ഉണ്ടാകുന്നതു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. പ്രിയപ്പെട്ടവരുമായി ലൊക്കേഷൻ പങ്കിടാനും ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും താമസ സൗകര്യങ്ങൾ ബുക്ക് ചെയ്യാനും മാപ്പ് ഉപയോഗിക്കാനുമെല്ലാം ഇന്‍റര്‍നെറ്റ് അത്യാവശ്യമാണ്.
ട്രാവല്‍ സൈസ് ഉല്‍പന്നങ്ങള്‍
യാത്ര പോകുമ്പോള്‍ വീട്ടിലുള്ള അര കിലോയുടെ ഷാമ്പൂ ബോട്ടില്‍ ആരെങ്കിലും കൂടെ കൊണ്ടുപോകുമോ? ട്രാവല്‍ സൈസിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതാണ് കൂടുതല്‍ സൗകര്യപ്രദം. ഷാംപൂ, ബോഡി വാഷ്, ലോഷനുകൾ, മറ്റ് ചർമ്മ സംരക്ഷണ വസ്തുക്കൾ, പേസ്റ്റ്, സോപ്പ് എന്നിവയെല്ലാം ട്രാവല്‍ സൈസില്‍ ഉള്ളത് വാങ്ങിക്കുക. അതേപോലെ അത്യാവശ്യത്തിനുള്ള സേഫ്റ്റി പിന്‍ കൂടി കരുതുക. ഈ സാധനങ്ങള്‍ എല്ലാം ഒരുമിച്ച് പ്രത്യേക പൗച്ചില്‍ സൂക്ഷിക്കാനും എളുപ്പമാണ്.
ഷൂസും ആഭരണങ്ങളും
ഓരോ ഡ്രെസ്സിനും യോജിച്ച ആഭരണങ്ങളും ചെരിപ്പുകളും പ്രത്യേകം പ്രത്യേകം പായ്ക്ക് ചെയ്യുന്നത് ഭാരം കൂടാന്‍ കാരണമാകും. അതിനാല്‍, എല്ലാ വസ്ത്രങ്ങള്‍ക്കും യോജിച്ച ഒന്നോ രണ്ടോ ചെരിപ്പുകളും ആഭരണങ്ങളും മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വസ്ത്രങ്ങള്‍ പായ്ക്ക് ചെയ്യുമ്പോഴും ഇതേ രീതി പിന്തുടരാം. പല രീതികളില്‍ ജോഡിയാക്കി ഉപയോഗിക്കാന്‍ കഴിയുന്നതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ വേണം എടുക്കാന്‍. ഇവ ധരിക്കാന്‍ സുഖകരമാണോ എന്നുകൂടി ശ്രദ്ധിക്കണം.
സാനിട്ടറി പാഡുകൾ
യാത്ര ചെയ്യുമ്പോള്‍ ആര്‍ത്തവം വരുന്നത് വളരെ കഷ്ടമാണ്. എന്നാല്‍ അങ്ങനെ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റാത്ത സാഹചര്യത്തില്‍, ആവശ്യത്തിന് സാനിട്ടറി പാഡുകൾ കരുതാന്‍ മറക്കരുത്. മെൻസ്ട്രൽ കപ്പുകളും കൊണ്ടുപോകാം.
ഫസ്റ്റ് എയ്ഡ്, സണ്‍സ്ക്രീന്‍
പുറത്ത് യാത്ര ചെയ്യുമ്പോള്‍ ചര്‍മ്മം സംരക്ഷിക്കാന്‍ വളരെ അത്യാവശ്യമാണ് സണ്‍സ്ക്രീന്‍. കൂടാതെ, മരുന്നുകൾ, ആൻ്റിസെപ്റ്റിക് ലോഷനുകൾ, ലിക്വിഡുകൾ, ബാൻഡ് എയ്ഡുകൾ, ആൻ്റാസിഡുകൾ, ആസ്പിരിൻ പോലുള്ള ദൈനംദിന ഉപയോഗ മരുന്നുകൾ എന്നിവ കൊണ്ടുപോകാൻ ഒരു പൗച്ച് പ്രത്യേകം കരുതുക.