പ്രായം കുറയ്ക്കണോ, ധൈര്യമായി യാത്രകൾ പൊയ്ക്കോളൂ
യാത്രകൾ ജീവിതത്തിന്റെ ലഹരിയായി മാറ്റിയിരിക്കുന്നവരാണോ നിങ്ങൾ. പുതിയ ദേശങ്ങളും നാടുകളും തേടി വ്യത്യസ്തരായ മനുഷ്യരായി സംവദിച്ച് ഒരു സഞ്ചാരിയായി അലഞ്ഞുതിരിയുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങളെ തേടി ഇതാ ഒരു സന്തോഷവാർത്ത. അത്രപെട്ടെന്നൊന്നും പ്രായാധിക്യത്തിന്റെ ജരാനരകൾക്കു നിങ്ങളെ പിടികൂടാൻ കഴിയില്ല.

യാത്രകൾ ജീവിതത്തിന്റെ ലഹരിയായി മാറ്റിയിരിക്കുന്നവരാണോ നിങ്ങൾ. പുതിയ ദേശങ്ങളും നാടുകളും തേടി വ്യത്യസ്തരായ മനുഷ്യരായി സംവദിച്ച് ഒരു സഞ്ചാരിയായി അലഞ്ഞുതിരിയുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങളെ തേടി ഇതാ ഒരു സന്തോഷവാർത്ത. അത്രപെട്ടെന്നൊന്നും പ്രായാധിക്യത്തിന്റെ ജരാനരകൾക്കു നിങ്ങളെ പിടികൂടാൻ കഴിയില്ല. ഓസ്ട്രേലിയയിലെ എഡിത്ത് കോവൻ യൂണിവേഴ്സിറ്റി അടുത്തിടെ നടത്തി ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പ്രായമാകുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ.
ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ നല്ല ആരോഗ്യത്തിന് യാത്ര ഒരു വലിയ പങ്കു വഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. തിയറി ഓഫ് എന്ററപ്പിയെ അടിസ്ഥാനമാക്കി ആയിരുന്നു പഠനം നടന്നത്. ഇത് പ്രപഞ്ചത്തിന്റെ ക്രമരാഹിത്യത്തിലേക്കും ജീർണതയിലേക്കുമുള്ള പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. സ്വാഭാവികമായി വാർധക്യത്തിലേക്ക് എത്തുന്ന പ്രക്രിയയെ ചെറുക്കാൻ യാത്രകൾക്കു കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. പുതിയ സ്ഥലങ്ങൾ തേടി യാത്ര ചെയ്യുന്നവർക്ക് യാത്ര ചെയ്യാത്തവരെ അപേക്ഷിച്ച് ശാരീരികമായും മാനസ്സികമായും പ്രായമാകുന്നത് കുറവ് ആയിരിക്കും. പുതിയ സ്ഥലങ്ങൾ തേടിയുള്ള ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അതുകൊണ്ടു തന്നെ മാനസികവും ശാരീരികവുമായ സമഗഗ്രമായ ഒരു ആരോഗ്യബോധം യാത്ര ഓരോ സഞ്ചാരിയിലും ഉണ്ടാക്കുന്നു.
പതിവായി യാത്ര ചെയ്യുന്നവർക്ക് എന്ററപ്പി (അടുക്കും ചിട്ടയും ഇല്ലാതിരിക്കുക) വളരെ കുറവായിരിക്കും. ചുരുക്കി പറഞ്ഞാൽ ഒരു സഞ്ചാരിയുടെ ശാരീരിക സംവിധാനങ്ങൾ സമന്വയമായും കാര്യക്ഷമമായും പ്രവർത്തിക്കും. സഞ്ചാരിയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ ഈ അവസ്ഥ നിർണായകമാണ്. പോസിറ്റീവ് ആയിട്ടുള്ള യാത്രാ അനുഭവങ്ങൾ അതിന് വളരെയേറെ സഹായിക്കുകയും ചെയ്യുന്നു. പുതിയ ചുറ്റുപാടുകളിലേക്ക് എത്തിപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കുകയും മെറ്റബോളിസം ഉയർത്തുകയും ചെയ്യുന്നു. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനാൽ ശരീരം കൂടുതൽ പ്രതിരോധശേഷിയുള്ളതും ഫലപ്രദവുമാകുന്നു. യാത്രയിൽ നിന്ന് ലഭിക്കുന്ന വിശ്രമവും മാനസിക തെളിച്ചവും പേശികളുടെയും സന്ധികളുടെയും പിരിമുറുക്കം ഒഴിവാക്കുന്നു. ചുരുക്കത്തിൽ നല്ലൊരു സ്ട്രസ് റിലീഫ് ആണ് ഓരോ യാത്രകളും. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൽ യാത്രകൾക്ക് വലിയൊരു പങ്കാണ് ഉള്ളത്.
മനസ്സും ശരീരവും ചടുലമാകണോ, യാത്രകൾ തുടങ്ങിക്കോളൂ
യാത്രകൾ സന്തോഷം നൽകുന്നതാണ്. അതുകൊണ്ടു തന്നെ യാത്രകൾ നമ്മുടെ മാനസികാരോഗ്യം മികച്ചതാക്കുന്നു. എന്നാൽ, മാനസികാരോഗ്യം മാത്രമല്ല ശാരീരിക ആരോഗ്യവും യാത്രകൾ സമ്മാനിക്കുന്നു. പുതിയ സ്ഥലങ്ങൾ തേടിയുള്ള യാത്രയിൽ ഹൈക്കിങ്ങ്, നടത്തം തുടങ്ങിയ വ്യായാമങ്ങളും ഉൾപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നു. മാത്രമല്ല എല്ലുകൾ, പേശികൾ, സന്ധികൾ എന്നിവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതായത് യാത്ര എന്നത് ഒരു വിനോദം മാത്രമല്ല അത് വാർധക്യത്തെ ചെറുക്കാനുള്ള ഒരു രീതി കൂടിയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് അടുത്ത യാത്രയ്ക്കുള്ള ബാഗ് തയാറാക്കിക്കൊള്ളൂ.