വിദേശികള്‍ ഏറ്റവും കൂടുതല്‍ ഇന്റർനെറ്റിൽ തിരഞ്ഞ ഇന്ത്യയിലെ സ്ഥലങ്ങള്‍ ഇവയാണ്!
ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ഇന്ത്യ. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ഭക്ഷണവും ഭൂപ്രകൃതിയുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്നു. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍പതിഞ്ഞ പന്ത്രണ്ടു ടൂറിസം കേന്ദ്രങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുകയാണ് ട്രാവല്‍ വെബ്സൈറ്റായ
ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ഇന്ത്യ. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ഭക്ഷണവും ഭൂപ്രകൃതിയുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്നു. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍പതിഞ്ഞ പന്ത്രണ്ടു ടൂറിസം കേന്ദ്രങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുകയാണ് ട്രാവല്‍ വെബ്സൈറ്റായ
ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ഇന്ത്യ. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ഭക്ഷണവും ഭൂപ്രകൃതിയുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്നു. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍പതിഞ്ഞ പന്ത്രണ്ടു ടൂറിസം കേന്ദ്രങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുകയാണ് ട്രാവല്‍ വെബ്സൈറ്റായ
ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ഇന്ത്യ. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ഭക്ഷണവും ഭൂപ്രകൃതിയുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്നു. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍പതിഞ്ഞ പന്ത്രണ്ടു ടൂറിസം കേന്ദ്രങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുകയാണ് ട്രാവല്‍ വെബ്സൈറ്റായ ബുക്കിങ് ഡോട്ട്‌കോം. ഇന്ത്യയിലെ ആ സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം
1. ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാനമെന്ന നിലയിൽ, ചരിത്രത്തിന്റെയും ആധുനികതയുടെയും ലക്ഷണമൊത്ത മിശ്രണമാണ് ഡല്‍ഹി നഗരം. കരോൾ ബാഗ്, സരോജിനി നഗർ, ലജ്പത് നഗർ, ജൻപഥ്, കൊണാട്ട് പ്ലേസ്, ചാന്ദിനി ചൗക്ക്, ചാവ്രി ബസാർ, ഖാൻ മാർക്കറ്റ് എന്നിങ്ങനെ തിരക്കേറിയ മാർക്കറ്റുകളും ശാന്തമായ ലോധി ഗാർഡൻസും ചെങ്കോട്ട, കുത്തബ് മിനാർ തുടങ്ങിയ അതിശയകരമായ സ്മാരകങ്ങളും കൊതിയൂറുന്ന തെരുവ് വിഭവങ്ങളുമെല്ലാം സഞ്ചാരികളെ വീണ്ടും ഡല്‍ഹിയിലെത്തിക്കും.
2. മുംബൈ
സ്വപ്നങ്ങളുടെ നഗരമായ മുംബൈ, സഞ്ചാരികളുടെ രണ്ടാമത്തെ പ്രിയനഗരം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ബോളിവുഡിന്‍റെ ഗ്ലാമറും വൈവിധ്യമാര്‍ന്ന ജീവിതരീതികളും കൊളോണിയൽ വാസ്തുവിദ്യയുടെ മനോഹാരിതയുമെല്ലാം ഒത്തുചേര്‍ന്ന നഗരമാണ്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയും ജുഹു ബീച്ചും ധാരാവിയുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടാതെ, തുണിത്തരങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ചെരിപ്പിനുമെല്ലാം വളരെ വിലക്കുറവുള്ള വിപണികളും മുംബൈയുടെ പ്രത്യേകതയാണ്.
3. ബെംഗളൂരു
പൂന്തോട്ട നഗരത്തില്‍ നിന്നും ഇന്ത്യയുടെ സിലിക്കൺ വാലിയായി മാറിയ ബെംഗളൂരുവാണ് മൂന്നാമത്. മനോഹരമായ കാലാവസ്ഥയും പാർക്കുകളും സുന്ദരമായ തടാകങ്ങളുമെല്ലാം ബെംഗളൂരുവിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. കബ്ബണ്‍ പാര്‍ക്കും ലാല്‍ബാഗും ബന്നാര്‍ഘട്ടയും നന്ദി ഹില്‍സുമെല്ലാം വര്‍ഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
4. ജയ്പൂര്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജകീയ പൈതൃകത്തിനും ഹവാ മഹൽ, ആംബർ കോട്ട എന്നിവയുൾപ്പെടെയുള്ള അതിശയകരമായ കൊട്ടാരങ്ങൾക്കും പേരുകേട്ടതാണ്, ഇന്ത്യയുടെ പിങ്ക് സിറ്റിയായ ജയ്പൂര്‍. രാജസ്ഥാന്റെ സമ്പന്നമായ സംസ്കാരത്തിലേക്കും പാരമ്പര്യങ്ങളിലേക്കുമുള്ള ഒരു കവാടമാണ് ജയ്പൂർ, ചരിത്രസ്നേഹികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്.
5. ചെന്നൈ
ബംഗാൾ ഉൾക്കടലിന്റെ കോറമണ്ടൽ തീരത്തു സ്ഥിതി ചെയ്യുന്ന ചെന്നൈയും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട നഗരമാണ്. ദക്ഷിണേന്ത്യൻ സംസ്കാരത്തിന്‍റെ അഭിമാനമായി നിലകൊള്ളുന്ന ക്ഷേത്രങ്ങൾ, ബ്രിട്ടീഷ് കാലഘട്ടത്തിലെ മ്യൂസിയങ്ങൾ, സ്മാരകങ്ങൾ, പ്രശസ്തമായ മറീന ബീച്ച് എന്നിവയെല്ലാം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്.
6. ഹംപി
മധ്യകാലഘട്ടത്തിലെ വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപി, കർണാടകയുടെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. തുംഗഭദ്ര നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ഹംപിയില്‍, അതിമനോഹരമായ വാസ്തുവിദ്യയുടെ കാഴ്ചകള്‍ കാണാം. പുരാതനമായ ക്ഷേത്രങ്ങൾ, ഏകശിലാ ശിൽപങ്ങൾ, സ്മാരകങ്ങൾ എന്നിവയെല്ലാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
7. ലേ
ഹിമാലയത്തിന്‍റെയും കാരക്കോറം പർവ്വതനിരകളുടെയും ഇടയിലായായി, സമുദ്ര നിരപ്പിൽനിന്നും 3,500 മീറ്റർ ഉയരത്തിലാണ് ലേ സ്ഥിതി ചെയ്യുന്നത്. പ്രത്യേക തരം സംസ്കാരവും വ്യത്യസ്തമായ രുചികളും ഒപ്പം അങ്ങേയറ്റം സാഹസികതയും ഒത്തു ചേരുന്ന ലേ, സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. ഇരട്ടക്കൂനുള്ള ഒട്ടകങ്ങള്‍ക്കു പുറത്തിരുന്നു കൊണ്ടുള്ള സവാരിയും ചരിത്രമുറങ്ങുന്ന പുരാതന ബുദ്ധവിഹാരങ്ങളും ഗോമ്പകളും പര്‍വ്വതപാതകള്‍ക്കിടയിലൂടെയുള്ള ഡ്രൈവിങും ട്രെക്കിങ് പോലുള്ള സാഹസിക വിനോദങ്ങളുമെല്ലാം ലേ യാത്ര മനോഹരമായ അനുഭവമാക്കി മാറ്റുന്ന ചില കാര്യങ്ങളാണ്.
8. പട്നിടോപ്പ്
ജമ്മു കശ്മീരിലെ ശാന്തമായ ഒരു ഹിൽ സ്റ്റേഷനാണ് പട്‌നിടോപ്പ്, പച്ചയില്‍ പൊതിഞ്ഞ് സമൃദ്ധമായ പുൽമേടുകൾക്കും മഞ്ഞു പൊതിഞ്ഞ പർവ്വതങ്ങളുടെ അതിശയകരമായ കാഴ്ചകൾക്കും പേരുകേട്ടതാണ് ഇവിടം. കൂടാതെ ട്രെക്കിങ്, ക്യാംപിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കുള്ള അവസരങ്ങളുമൊരുക്കുന്ന ഈയിടം, തിരക്കുകളില്‍ നിന്നും വിട്ടുമാറി പ്രകൃതിയില്‍ അല്‍പ്പം സമയം സ്വസ്ഥമായി ചെലവിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ്.
9. പഹൽഗാം
ശ്രീനഗറിൽ നിന്ന് 90 കിലോമീറ്റർ അകലെ അനന്തനാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പഹൽഗാം മനോഹരമായ ഒരു ഹിൽസ്റ്റേഷനും ജമ്മു കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ്. ലിദ്ദാർ നദിയുടെ തീരത്താണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്, പരുക്കൻ ഭൂപ്രദേശങ്ങളും പച്ച പുൽമേടുകളും മഞ്ഞുമൂടിയ പർവതങ്ങളുമെല്ലാം കണ്ണിനു വിരുന്നൊരുക്കുന്നു. പോണി റൈഡുകൾ, സോർബിങ് തുടങ്ങിയ ആക്‌റ്റിവിറ്റികളും ട്രെക്കിങ്, ഹൈക്കിങ് തുടങ്ങിയ സാഹസികവിനോദങ്ങളും പഹല്‍ഗാമിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പഹൽഗാമിൽ സ്ഥിതി ചെയ്യുന്ന ചന്ദൻവാരി, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നായ അമർനാഥ് യാത്രയുടെ ബേസ് ക്യാംപായി പ്രവർത്തിക്കുന്നു.
10. മടിക്കേരി
പൂത്തുലഞ്ഞു നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍ തഴുകിയൊഴുകിയെത്തുന്ന സുഗന്ധവാഹിയായ കാറ്റും സമൃദ്ധമായ പച്ചപ്പും ഓറഞ്ചു തോട്ടങ്ങളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളുമെല്ലാമായി പ്രകൃതിയുടെ സൗന്ദര്യം അങ്ങേയറ്റം നിറഞ്ഞ ഇടമാണ്, കർണാടകയിലെ കൂർഗ് ജില്ലയുടെ തലസ്ഥാനമായ മടിക്കേരി. ആബി വെള്ളച്ചാട്ടവും മടിക്കേരി കോട്ടയും കുട്ട ഗ്രാമവും നാഗർഹോളെ ദേശീയോദ്യാനവുമെല്ലാം മടിക്കേരിക്കടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ്.
11. വിജയവാഡ
ആന്ധ്രപ്രദേശിന്റെ വാണിജ്യ, രാഷ്ട്രീയ, മാധ്യമ തലസ്ഥാനം എന്നറിയപ്പെടുന്ന വിജയവാഡ, ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ്. ഭവാനി ദ്വീപ്, വിക്ടോറിയ മ്യൂസിയം, ഹസ്രത്ബാൽ മസ്ജിദ്, രാജീവ് ഗാന്ധി പാർക്ക്, കൊല്ലേരു തടാകം തുടങ്ങിയവയാണ് വിജയവാഡയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങൾ, കൂടാതെ ഒട്ടനവധി പുരാതന ക്ഷേത്രങ്ങളും നിരവധി ഗുഹകളും ഉണ്ട്. ഉണ്ടവല്ലി ഗുഹകൾ, കൊണ്ടപ്പള്ളി കോട്ട, മംഗളഗിരി കുന്നുകൾ തുടങ്ങിയവയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
12. ഖജുരാഹോ
മധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങള്‍ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നാണ്. ആറുചതുരശ്ര കിലോമീറ്ററിലായി സ്ഥിതിചെയ്യുന്ന 20 ക്ഷേത്രങ്ങളിലെ മനോഹരമായ കൊത്തുപണികളും ശിൽപങ്ങളും മധ്യകാലഘട്ടത്തിലെ ഇന്ത്യൻ വാസ്തുവിദ്യയുടെയും സംസ്കാരത്തിന്റെയും ഉജ്വല ഉദാഹരണമാണ്. ഫെബ്രുവരി മാസത്തില്‍ അരങ്ങേറുന്ന പ്രസിദ്ധമായ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവല്‍ കാണാന്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നു.