ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ; ഒറ്റ ദിവസം ട്രെയിനിൽ യാത്ര ചെയ്തത് 3 കോടിയിൽ അധികം യാത്രക്കാർ!
ചരിത്രനേട്ടം കുറിച്ച്, രാജ്യത്തിന് തന്നെ അഭിമാനമായി ഇന്ത്യൻ റെയിൽവേ. ഒരു ദിവസം മാത്രം രാജ്യത്ത് ട്രെയിനിൽ യാത്ര ചെയ്തത് മൂന്ന് കോടിയിൽ അധികം ആളുകൾ. 2024 നവംബർ നാലിനാണ് ഈ ചരിത്രനേട്ടം ഇന്ത്യൻ റെയിൽവേ സ്വന്തമാക്കിയത്. റെയിൽവേ മന്ത്രാലായം തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഇത്

ചരിത്രനേട്ടം കുറിച്ച്, രാജ്യത്തിന് തന്നെ അഭിമാനമായി ഇന്ത്യൻ റെയിൽവേ. ഒരു ദിവസം മാത്രം രാജ്യത്ത് ട്രെയിനിൽ യാത്ര ചെയ്തത് മൂന്ന് കോടിയിൽ അധികം ആളുകൾ. 2024 നവംബർ നാലിനാണ് ഈ ചരിത്രനേട്ടം ഇന്ത്യൻ റെയിൽവേ സ്വന്തമാക്കിയത്. റെയിൽവേ മന്ത്രാലായം തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഇത് രാജ്യത്തിന്റെ ഗതാഗതമേഖലയിലെ തന്നെ ശ്രദ്ധേയമായ നേട്ടമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നോൺ-സബർബൻ യാത്രക്കാരായി 120.72 ലക്ഷം യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ നവംബർ നാലിന് യാത്ര ചെയ്തത്. ഇതിൽ തന്നെ 19.43 ലക്ഷം യാത്രക്കാർ റിസർവ് ചെയ്തവരും 101.29 ലക്ഷം യാത്രക്കാർ റിസർവ് ചെയ്യാത്തവരുമാണ്. 180 ലക്ഷം പേർ സബർബർ യാത്രക്കാർ ആയിരുന്നു. ഇതോടെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ റെയിൽ ഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്തവർ മൂന്ന് കോടി കടന്നു. ഇത് ഇന്ത്യൻ റെയിൽവേയുടെ ചരിത്രനേട്ടമായി മാറുകയും ചെയ്തു.
∙ 6.85 കോടി യാത്രക്കാർ
റെയിൽവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് ഒക്ടോബർ ഒന്നു മുതൽ നവംബർ അഞ്ചു വരെയുള്ള കാലയളവിൽ ഷെഡ്യൂൾഡ് ട്രെയിനുകളിലായി ഏകദേശം 6.85കോടി പേരാണ് യാത്ര ചെയ്തത്. ഓസ്ട്രേലിയ, ന്യൂസീലാൻഡ് പോലെയുള്ള രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഇക്കാലയളവിൽ ട്രെയിൻ യാത്ര നടത്തിയവരുടെ എണ്ണം. തിരക്കേറിയ ഉത്സവകാലങ്ങളിൽ യാത്ര എളുപ്പമാക്കുന്നതിനും എല്ലാവർക്കും തീവണ്ടിയാത്ര പ്രാപ്യമാക്കുന്നതിനും ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധതയാണ് ഈ നേട്ടം കാണിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
∙ 36 ദിവസം, 4521 സ്പെഷൽ ട്രെയിനുകൾ, യാത്ര ചെയ്തത് 65 ലക്ഷം പേർ
കഴിഞ്ഞുപോയ നവരാത്രി, ദീപാവലി ഉത്സവകാലത്ത് രാജ്യത്തെ റെയിൽവേ അധികമായി 4521 സ്പെഷൽ ട്രെയിനുകളാണ് ഓപ്പറേറ്റ് ചെയ്തത്. 2024 ഒക്ടോബർ ഒന്നു മുതൽ നവംബർ അഞ്ച് വരെയുള്ള കാലയളവിൽ ഈ ട്രെയിനുകളിൽ യാത്ര ചെയ്തത് 65 ലക്ഷം ആളുകളാണ്. റെയിൽവേയുടെ ഈ ഉദ്യമം നിരവധി ആളുകൾക്കാണ് സുരക്ഷിതമായി അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സഹായിച്ചത്. ഇന്ത്യൻ റെയിൽവേയുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.