ലോകത്തിലെ ഏറ്റവും മികച്ച നഗരം ഏതെന്നു ചോദിച്ചാൽ പെട്ടെന്ന് നാവിൻതുമ്പിൽ വരുന്ന ഉത്തരം ലണ്ടൻ എന്നായിരിക്കും. എന്നാൽ, ആ ഉത്തരം ആരും വെറുതെ പറയുന്നതല്ല. തുടർച്ചയായ പത്താം വർഷവും ലോകത്തിലെ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ലണ്ടൻ. ലോകത്തിലെ മറ്റ് മഹാനഗരങ്ങളായ ന്യൂയോർക്ക്, പാരിസ്, ടോക്കിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും മികച്ച നഗരം ഏതെന്നു ചോദിച്ചാൽ പെട്ടെന്ന് നാവിൻതുമ്പിൽ വരുന്ന ഉത്തരം ലണ്ടൻ എന്നായിരിക്കും. എന്നാൽ, ആ ഉത്തരം ആരും വെറുതെ പറയുന്നതല്ല. തുടർച്ചയായ പത്താം വർഷവും ലോകത്തിലെ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ലണ്ടൻ. ലോകത്തിലെ മറ്റ് മഹാനഗരങ്ങളായ ന്യൂയോർക്ക്, പാരിസ്, ടോക്കിയോ എന്നിവയെ പിന്നിലാക്കിയാണ് ലണ്ടൻ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ സാംസ്കാരികവും സാമ്പത്തികവുമായ ശക്തികേന്ദ്രമെന്ന നില കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.

Trafalgar Square London UK. Image Credit : NicolasMcComber/istockphoto

റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, സാമ്പത്തിക വികസനം എന്നീ മേഖലയിലെ പ്രമുഖ ആഗോള ഉപദേഷ്ടാവായ റെസോണൻസ് ആണ് വിവിധ കാര്യങ്ങളെ അടിസ്ഥാനമാക്കി റാങ്കിങ് നിശ്ചയിക്കുന്നത്. ഒരു മില്യണിൽ അധികം ജനസംഖ്യയുള്ള നഗരങ്ങളെ ഉൾപ്പെടുത്തിയാണ്  ഏറ്റവും മികച്ച നഗരം ഏതെന്നു വിലയിരുത്തുന്നത്. തുടക്കം മുതൽ തന്നെ ലണ്ടൻ ആയിരുന്നു പട്ടികയിൽ ഒന്നാമത് ആയിരുന്നത്. മാറുന്ന പശ്ചാത്തലത്തിലും ലണ്ടൻ അതിന്റെ ആകർഷണീയതയും സൗന്ദര്യവും തുടർച്ചയായി പ്രകടിപ്പിക്കുന്നതും ഒരു കാരണമാണ്.

ADVERTISEMENT

തിരഞ്ഞെടുപ്പ് വിദഗ്ദരായ ഇപ്സോസുമായി സഹകരിച്ച് ഇത്തവണത്തെ റാങ്കിങ്ങിൽ പൊതുജനങ്ങളുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 30 രാജ്യങ്ങളിൽ നിന്നായി 22,000 വ്യക്തികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. നൈറ്റ് ലൈഫ്, ഭക്ഷണം, ഷോപ്പിങ്, സാംസ്കാരികമായ ആകർഷകത്വം, കൂടാതെ പ്രകൃത്യാലുള്ളതും വാസ്തുവിദ്യാപരവുമായ പരിസ്ഥിതിയുടെ ഗുണനിലവാരം എന്നിവയും പ്രധാന ഘടകങ്ങളാണ്. ഉയർന്ന നിലവാരമുള്ള സർവകലാശാലകളുടെ സാന്നിധ്യവും അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക വിമാനത്താവളങ്ങൾ വഴിയുള്ള കണക്ടിവിറ്റിയും ലണ്ടൻ ഒന്നാമത് എത്തുന്നതിനുള്ള പ്രധാന കാര്യങ്ങളിൽ ഒന്നായി മാറി.

റാങ്കിങ്ങിന് ട്രിപ്പ് അഡ്വൈസർ പോലെയുള്ള വെബ്സൈറ്റുകളെ ആശ്രയിക്കുന്നതിനാൽ പാശ്ചാത്യ പക്ഷപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റെസോണൻസ് സി ഇ ഒയും പ്രസിഡന്റുമായ ക്രിസ് ഫെയിർ പറഞ്ഞു. അങ്ങനെയാണെങ്കിൽ പോലും ലണ്ടന്റെ കാലാതീതമായ ആകർഷണം തള്ളിക്കളയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ലണ്ടന്റെ ഏറ്റവും വലിയ ആകർഷണം തന്നെ ഇവിടെയുള്ള പ്രസിദ്ധമായ സ്മാരകങ്ങളാണ്. കൂടാതെ, സാമ്പത്തിക മേഖല കുതിച്ചുയരുന്നതും വളർന്നുവരുന്ന സാങ്കേതിക വിദ്യയുമെല്ലാം ലണ്ടൻ ആകർഷകമാകുന്നതിന്റെ കാരണങ്ങളാണ്. നഗരത്തിന്റെ സമ്പന്നമായ ചരിത്രം, സമകാലിക സൗകര്യങ്ങൾ, മികച്ച ജീവിത നിലവാരം എന്നിവയുടെ സുഗമമായ സംയോജനമാണ് ലണ്ടൻ ഇത്രയേറെ ലോകജനതയെ ആകർഷിക്കുന്നത്.

പൗരാണികത നിലനിർത്തിക്കൊണ്ടു തന്നെയാണ് ഈ നഗരം നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതും. ഇതെല്ലാം വിനോദസഞ്ചാരികളെയും ലോകമെങ്ങുമുള്ള മറ്റ് ജനവിഭാഗങ്ങളെയും ഇവിടേക്ക് ആകർഷിക്കുന്നു. അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ന്യൂയോർക്ക്, പാരിസ്, ടോക്കിയോ, സിംഗപ്പൂർ, റോം, മഡ്രിഡ്, ബാഴ്സലോണ, ബെർലിൻ, സിഡ്നി എന്നീ നഗരങ്ങളാണ് ആദ്യപത്തിൽ ഇടം പിടിച്ചത്.

English Summary:

Discover why London has been ranked the world's best city for the tenth consecutive year, surpassing global competitors like New York and Paris.