21 ദിവസങ്ങൾ, 13 രാജ്യങ്ങൾ; ഒന്നേകാൽ ലക്ഷം രൂപയുണ്ടെങ്കിൽ ഈ ട്രെയിൻ യാത്ര ആസ്വദിക്കാം!
ഒരു ട്രെയിൻ യാത്രയിൽ രാജ്യങ്ങൾ കാണാമെങ്കിലോ. അടിപൊളി എന്നല്ലേ മനസ്സിൽ തോന്നിയത്. എന്നാൽ ആ അടിപൊളി യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. ഒന്നേകാൽ ലക്ഷം രൂപയാണ് ഈ ദീർഘദൂര യാത്രയ്ക്ക് ചെലവ് വരുന്നത്. പോർച്ചുഗലിലെ ലാഗോസിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നിരവധി രാജ്യങ്ങൾ താണ്ടിയാണ് സിംഗപ്പൂരിലേക്ക് എത്തുന്നത്.

ഒരു ട്രെയിൻ യാത്രയിൽ രാജ്യങ്ങൾ കാണാമെങ്കിലോ. അടിപൊളി എന്നല്ലേ മനസ്സിൽ തോന്നിയത്. എന്നാൽ ആ അടിപൊളി യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. ഒന്നേകാൽ ലക്ഷം രൂപയാണ് ഈ ദീർഘദൂര യാത്രയ്ക്ക് ചെലവ് വരുന്നത്. പോർച്ചുഗലിലെ ലാഗോസിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നിരവധി രാജ്യങ്ങൾ താണ്ടിയാണ് സിംഗപ്പൂരിലേക്ക് എത്തുന്നത്. പോർച്ചുഗലിൽ നിന്ന് ആരംഭിച്ച് സ്പെയിൻ, ഫ്രാൻസ്, റഷ്യ, ചൈന, വിയറ്റ്നാം, കംബോഡിയ, തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് സിംഗപ്പൂരിലേക്ക് എത്തുന്നത്. ഇത്രയും ദൈർഘ്യമേറിയ ട്രെയിൻ യാത്രക്ക് ചെലവ് വരുന്നത് ഏകദേശം 1,186.65 യൂറോയാണ്. അതായത് ഏകദേശം 1,14,000 രൂപ.
പദ്ധതിയിൽ പങ്കാളികളായ രാജ്യങ്ങളിലെ വിവിധ റെയിൽവേ കമ്പനികളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ യാത്രാപദ്ധതി പ്രാബല്യത്തിൽ വന്നത്. വെറുതെ ഒരു ടിക്കറ്റ് എടുത്ത് അങ്ങു യാത്ര പോയാൽ മതിയെന്നു കരുതരുത്. കൃത്യമായ ആസൂത്രണം ഈ യാത്രയ്ക്കു പിന്നിൽ ആവശ്യമുണ്ട്. കൃത്യമായ രേഖകൾ തയാറാക്കുന്നതിന് ഒപ്പം തന്നെ പ്രധാനമാണ് 21 ദിവസം നീണ്ടു നിൽക്കുന്ന ഈ യാത്രയ്ക്കു വേണ്ട സീറ്റ് തിരഞ്ഞെടുക്കുന്നതും.
കൂടുതൽ സമയവും ട്രെയിനിൽ തന്നെ ആയതിനാൽ ജനാലയോട് ചേർന്നുള്ള സീറ്റുകൾ തിരഞ്ഞെടുക്കുന്നത് യാത്ര കൂടുതൽ മനോഹരമാക്കും. അതുപോലെ തന്നെ കണക്ഷൻ ട്രെയിൻ കണ്ടെത്തുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിയറ്റ്നാമിനും കംബോഡിയയ്ക്കും ഇടയിലും മലേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയിലും യാത്ര തുടരാൻ ചിലപ്പോൾ ബസ് സർവ്വീസുകളെ ആശ്രയിക്കേണ്ടതായും വരും.
13 രാജ്യങ്ങൾ കടന്നുപോകുന്ന ഈ യാത്രയിൽ ഏറ്റവും കുറഞ്ഞത് ഏഴ് വീസയെങ്കിലും നമ്മുടെ കൈവശം ഉണ്ടായിരിക്കണം. രണ്ട് രാജ്യങ്ങൾക്കിടയിൽ ഒരിക്കലും വിമാനത്തിലോ ബോട്ടിലോ യാത്ര ചെയ്യാൻ പാടില്ല. പോർച്ചുഗലിലെ ലാഗോസിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ അടുത്തതായി എത്തിച്ചേരുന്നത് പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലാണ്. അവിടെ നിന്ന് ഫ്രാൻസിലേക്കും ഫ്രാൻസിൽ നിന്ന് റഷ്യയിലേക്കും. റഷ്യയിൽ നിന്ന് ചൈനയിലേക്കും അവിടെ നിന്ന് വിയറ്റ്നാമിലേക്ക്. വിയറ്റ്നാമിൽ നിന്ന് കംബോഡിയ, കംബോഡിയയിൽ നിന്ന് തായ്ലൻഡ്, അവിടെ നിന്നു മലേഷ്യ എന്നിവിടങ്ങളിലേക്കാണ് യാത്ര ചെയ്യേണ്ടത്. മലേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് എത്തുന്നതോടെ യാത്ര അവസാനിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനകീയമായി ചർച്ച ചെയ്യപ്പെട്ട ഒരു കാര്യമായിരുന്നു പോർച്ചുഗലിൽ നിന്ന് സിംഗപ്പൂരിലേക്ക് ട്രെയിനിലുള്ള യാത്ര. ഇതിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ അധികൃതരും റെയിൽവേ കമ്പനികളുടെ മുൻകൈ എടുത്തതോടെ ഈ യാത്ര സാധ്യമാകുകയായിരുന്നു. ഏഷ്യൻ രാജ്യമായ ലാവോസിനും ചൈനയ്ക്കുമിടയിൽ അടുത്തിടെ തുറന്ന റെയിൽപ്പാത യൂറോപ്പിനെ ഏഷ്യയുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ചൈനയിലെ കുൻമിങ്ങിനെ ലാവോസിന്റെ തലസ്ഥാന നഗരിയായ വിയന്റിയനുമായി ബന്ധിപ്പിക്കുന്ന ലാവോസിൽ പുതിയ റെയിൽവേ ലൈൻ തുറന്നത് യാത്ര സാധ്യമാക്കി. നേരത്തെ ലണ്ടൻ - സിംഗപ്പൂർ പാത ആയിരുന്നു ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര ആയി കണക്കാക്കിയിരുന്നത്. എന്നാൽ, പോർച്ചുഗലിൽ നിന്ന് സിംഗപ്പൂർ വരെ ട്രെയിൻ യാത്ര സാധ്യമായതോടെ ഇതായി ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര.