യൂണിവേഴ്സിറ്റി ഓഫ് സറേയുമായി ചേര്‍ന്ന്, വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിദ്ധീകരിച്ച, 2024 വര്‍ഷത്തെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇൻഡക്‌സ് (ടിടിഡിഐ) റിപ്പോര്‍ട്ടില്‍ 39-ാം സ്ഥാനത്തെത്തി ഇന്ത്യ. 2021 ൽ പ്രസിദ്ധീകരിച്ച മുൻ സൂചികയിൽ ഇന്ത്യ 54-ാം സ്ഥാനത്തായിരുന്നു. ദക്ഷിണേഷ്യയിലും താഴ്ന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂണിവേഴ്സിറ്റി ഓഫ് സറേയുമായി ചേര്‍ന്ന്, വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിദ്ധീകരിച്ച, 2024 വര്‍ഷത്തെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇൻഡക്‌സ് (ടിടിഡിഐ)  റിപ്പോര്‍ട്ടില്‍  39-ാം സ്ഥാനത്തെത്തി ഇന്ത്യ. 2021 ൽ പ്രസിദ്ധീകരിച്ച മുൻ സൂചികയിൽ ഇന്ത്യ 54-ാം സ്ഥാനത്തായിരുന്നു. ദക്ഷിണേഷ്യയിലും താഴ്ന്ന ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകള്‍ ഉള്ള രാജ്യങ്ങളിലും ഏറ്റവും മുന്നിലാണ് ഇന്ത്യ. 

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ ആകെ  119 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. യുഎസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്പെയിൻ, ജപ്പാൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ വരുന്ന മറ്റു രാജ്യങ്ങളാണ്. ജർമനി ആറാം സ്ഥാനത്തും യുകെ, ചൈന, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളും ആദ്യ പത്തിൽ ഇടം നേടി. 

ADVERTISEMENT

ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ പൊതുവേ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം വികസനത്തിന്‌ കൂടുതല്‍ മികച്ച സാധ്യതകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. അനുകൂലമായ ബിസിനസ്സ് പരിതസ്ഥിതികൾ, ചലനാത്മകമായ തൊഴിൽ വിപണികൾ, തുറന്ന യാത്രാ നയങ്ങൾ, ശക്തമായ ഗതാഗത, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ, വികസനാത്മകമായ പ്രകൃതി- സാംസ്കാരിക-വിനോദേതര ആകർഷണങ്ങൾ എന്നിവ ഇതിന് സഹായകമാകുന്ന ഘടകങ്ങളാണ്.

സ്വദേശ് ദർശൻ, നാഷണല്‍ മിഷന്‍ ഓണ്‍ പില്‍ഗ്രിമേജ് റെജുവനേഷന്‍ ആന്‍ഡ്‌ സ്പിരിച്വല്‍ ഹെറിറ്റേജ് ഓഗ്മെന്റേഷന്‍ ഡ്രൈവ്(പ്രഷാദ്), അസിസ്റ്റന്‍സ് ടു സെന്‍ട്രല്‍ എജന്‍സീസ് ഫോര്‍ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് എന്നീ പദ്ധതികൾക്ക് കീഴിൽ ടൂറിസം മന്ത്രാലയം, ടൂറിസം വികസന പദ്ധതികള്‍ക്കായി സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. 

ADVERTISEMENT

കരയിലും കടലിലും ആകാശത്തും ഇന്ത്യയ്ക്ക് കിടയറ്റ ഗതാഗത സൗകര്യങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. വ്യോമഗതാഗതവും ടൂറിസ്റ്റ് സേവന അടിസ്ഥാന സൗകര്യങ്ങളും 2019 ലെ നിലവാരത്തിലേക്കു തിരിച്ചുവന്നിട്ടില്ല. . തൽഫലമായി, രാജ്യത്തിന്റെ മൊത്തത്തിലുള്ള ടിടിഡിഐ (ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇൻഡക്‌സ്) സ്‌കോർ 2019 ലെ നിലവാരത്തേക്കാൾ 2.1 ശതമാനത്തിന് താഴെയാണ്. കോവിഡ് 19 മായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍, രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവും ആഗോള ജിഡിപിയിൽ ട്രാവൽ, ടൂറിസം മേഖലയുടെ സംഭാവനയും വർധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വേള്‍ഡ് ഇക്കണോമിക് ഫോറം പറയുന്നു.

രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ മിഡിൽ ഈസ്റ്റിലാണ് ഏറ്റവും ഉയർന്ന വീണ്ടെടുക്കൽ നിരക്ക് കാണിക്കുന്നത്. 2019 ലെ നിലവാരത്തേക്കാൾ 20 ശതമാനം കൂടുതലാണ് ഇത്. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവയെല്ലാം 2023 ൽ ഏകദേശം 90 ശതമാനത്തോളം ശക്തമായ വീണ്ടെടുക്കൽ പ്രകടമാക്കി.

English Summary:

India's travel and tourism sector shows significant progress, ranking 39th globally in the 2024 Travel and Tourism Development Index. Despite challenges, India leads South Asia and shows potential for future growth.