ജനങ്ങളുടെ ഇഷ്ട എയർലൈൻസായി ശ്രീലങ്കൻ എയർലൈൻസ്
2025 ലെ ഹൈബിസ് ടിവി ബിസിനസ് എക്സ് ലൻസ് അവാർഡ് കരസ്ഥമാക്കി ശ്രീലങ്കൻ എയർലൈൻസ്. തെലങ്കാനയിലെ പ്രമുഖ ഡിജിറ്റൽ ബിസിനസ് ചാനലായ ഹൈബിസ് ടിവിയാണ് ശ്രീലങ്കൻ എയർലൈൻസിനെ ബെസ്റ്റ് പീപ്പിൾസ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്.

തെലങ്കാന സർക്കാരിന്റെയും തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷന്റെയും പിന്തുണയോടു കൂടി തെലങ്കാനയിൽ തന്നെ വിവിധ മേഖലകളിൽ ബിസിനസുകൾ കരസ്ഥമാക്കിയ ശ്രദ്ധേയമായ നേട്ടങ്ങൾക്കുള്ളതാണ് ഈ അവാർഡുകൾ. ഇന്ത്യയിലും ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലും ശ്രീലങ്കൻ എയർലൈൻസിനുള്ള ജനപ്രീതിയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ഹൈദരാബാദിലെ എച്ച്ഐസിസി നൊവാടെലിൽ നടന്ന ചടങ്ങിൽ, നിരവധി പ്രമുഖർപങ്കെടുത്തു. തെലങ്കാന ഐടി-ഇലക്ട്രോണിക്സ്-വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി ഡി ശ്രീധർ ബാബു മുഖ്യാതിഥിയായി.
ഇന്ത്യയിൽ ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ട്രിച്ചി, മധുരൈ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രതിവാരം 90 സർവ്വീസുകളാണ് ശ്രീലങ്കൻ എയർലൈൻസ് നടത്തുന്നത്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്ന് കൊളംബോയിലേക്കും അതിനപ്പുറത്തേക്കും പ്രതിവാരം നാല് വിമാന സർവ്വീസുകളാണുള്ളത്. രുചിയൂറും ഇന്ത്യൻ വിഭവങ്ങളും ബ്ലോക്ബസ്റ്റർ തെലുങ്ക് പടങ്ങളും ഒക്കെ കൊണ്ട് യാത്രക്കാർക്ക് വിമാന യാത്ര ആസ്വദിക്കാം.