വലിയ ഒരു മാറ്റത്തിലേക്ക് ചുവടു വച്ച് ദുബായ്. രണ്ടു വർഷത്തേക്കുള്ള എംപ്ലോയ്മെന്റ് വീസ നടപടി ക്രമങ്ങൾ വളരെ വേഗത്തിലും എളുപ്പത്തിലുമാക്കാനാണ് ദുബായ് തയ്യാറെടുക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയഴ്സ്, മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ എന്നീ വകുപ്പുകൾ ചേർന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ ഒരു മാറ്റത്തിലേക്ക് ചുവടു വച്ച് ദുബായ്. രണ്ടു വർഷത്തേക്കുള്ള എംപ്ലോയ്മെന്റ് വീസ നടപടി ക്രമങ്ങൾ വളരെ വേഗത്തിലും എളുപ്പത്തിലുമാക്കാനാണ് ദുബായ് തയ്യാറെടുക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയഴ്സ്, മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ എന്നീ വകുപ്പുകൾ ചേർന്നാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നത്. എഐ സഹായത്തോടെ വീസ പുതുക്കൽ, ഗോൾഡൻ വീസയ്ക്കുള്ള യോഗ്യത വിപുലീകരിക്കുക, ഇന്ത്യൻ പൗരൻമാർക്ക് പ്രവേശനം കൂടുതൽ എളുപ്പമാക്കുക എന്നിവയെല്ലാം പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

ദുബായിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് രണ്ടു വർഷത്തേക്കുള്ള ദുബായ് എംപ്ലോയ്മെന്റ് വീസ നിർണായകമാണ്. യുഎഇ ആസ്ഥാനമായുള്ള തൊഴിലുടമയുടെ സ്പോൺസർഷിപ്പിൽ ജോലി ചെയ്യുന്ന വിദേശികൾക്കു രണ്ടു വർഷത്തെ തൊഴിൽ വീസ നിർബന്ധമാണ്. നിയമപരമായ താമസം, ബാങ്കിങ്, ആരോഗ്യമേഖല തുടങ്ങിയ പ്രധാന സേവനങ്ങൾ ലഭ്യമാകുക, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ യോഗ്യത നേടുക എന്നു തുടങ്ങി നിരവധി ഗുണങ്ങളാണ് എംപ്ലോയ്മെന്റ് വീസ ലഭിച്ചാൽ ലഭിക്കുക.

ADVERTISEMENT

2025 ൽ ദുബായ് എംപ്ലോയ്മെന്റ് വീസയ്ക്ക് എങ്ങനെ അപേക്ഷിക്കാം

അപേക്ഷകർക്ക് യുഎഇ ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലുടമയിൽ നിന്നും ജോലി സംബന്ധമായി ഉറപ്പ് ലഭിച്ചിരിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം. തൊഴിലുടമ അഥവാ സ്പോൺസറിന് വീസ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാവുന്നതാണ്. തൊഴിലുടമ MOHRE മുഖേന വർക് പെർമിറ്റിന് അപേക്ഷിക്കണം. വിദേശത്തു നിന്ന് തൊഴിലാളികളെ നിയമിക്കാൻ MOHRE ആണ് കമ്പനിക്ക് അനുമതി നൽകുന്നത്.

ADVERTISEMENT

അനുമതി ലഭിച്ചാൽ എൻട്രി പെർമിറ്റ് ലഭിക്കും. അപേക്ഷകന് ദുബായിലേക്ക് എത്തുകയും ഔദ്യോഗിക കാര്യങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യാം. എൻട്രി പെർമിറ്റ് 60 ദിവസ കാലാവധിയിൽ ആയിരിക്കും. അതേസമയം, ദുബായിലേക്ക് എത്തുന്നതിനു മുൻപ് നിർബന്ധമായും ഒരു മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമായിരിക്കണം. മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ ചെസ്റ്റ് എക്സ് റേയും രക്ത പരിശോധനയും നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.

യു എ ഇ റസിഡൻ്റ് ഐഡൻ്റിറ്റി കാർഡ് അഥവാ എമിറേറ്റ്സ് ഐഡി അപേക്ഷയിൽ ബയോമെട്രിക് വേരിഫിക്കേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായാൽ അപേക്ഷകന്റെ പാസ്പോർട്ടിൽ ജിഡിആർഎഫ്എ എംപ്ലോയ്മെന്റ് വീസ സ്റ്റാമ്പ് പതിപ്പിക്കും. ഇതോടെ നിയമപരമായ അനുവാദം ലഭിച്ചു കഴിഞ്ഞു.

ADVERTISEMENT

അതേസമയം, 2025ൽ വീസ പുതുക്കാൻ എത്തുന്നവർക്ക് എഐ പവേർഡ് വീസ പുതുക്കൽ ആണ് നടക്കുന്നത്. അതുകൊണ്ടു തന്നെ വളരെ വേഗത്തിൽ കാര്യങ്ങൾ പൂർത്തിയാകും. അധ്യാപകർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കു പത്തു വർഷത്തേക്ക് ഗോൾഡൻ വീസ ലഭിക്കും. കൂടുതലും വീസ പ്രോസസിങ് നടപടി ക്രമങ്ങൾ ഇപ്പോൾ ഓൺലൈൻ ആയാണ് നടക്കുന്നത്. യോഗ്യതയുള്ള ഇന്ത്യൻ പൗരൻമാർക്ക് വീസ ഓൺ അറൈവൽ ആയി ലഭിക്കും. മാസം 4000 ദിർഹം വരുമാനമുള്ളവർക്ക് ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവരെ സ്പോൺസർ ചെയ്യാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് ഇക്കാര്യം ശ്രദ്ധിക്കുക

ആറു മാസം എങ്കിലും കാലാവധി ശേഷിക്കുന്ന പാസ്പോർട്ട് ഉണ്ടായിരിക്കണം. യുഎഇ ആസ്ഥാനമായുള്ള തൊഴിലുടമ നൽകിയിരിക്കുന്ന ഉറപ്പായ ജോബ് ഓഫറും നിർബന്ധമാണ്. ജോലിക്ക് ആവശ്യമായിട്ടുള്ള വിദ്യാഭ്യാസ, പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ , മെഡിക്കൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, MOHRE വർക് പെർമിറ്റ് അംഗീകാരം എന്നിവയും ഉണ്ടായിരിക്കണം.

English Summary:

Secure your future with a two-year Dubai work visa. Learn who is eligible, the application process, required documents, and new AI-powered visa renewals. Apply for your Dubai job visa today!