ഒറ്റ നോട്ടത്തില്‍ കടല്‍ത്തീരത്ത് നിര്‍മിച്ച മാര്‍ബിള്‍ പടികള്‍ ആണെന്നേ തോന്നൂ. കടല്‍ത്തിരകള്‍ വന്നടിക്കുമ്പോഴുള്ള സംഗീതം എവിടെ നിന്നാണ് വരുന്നതെന്ന് നോക്കുമ്പോള്‍ മാത്രമാണ് ഈ പടികള്‍ ഒരു സംഗീതോപകരണം കൂടിയാണെന്ന് തിരിച്ചറിയുക. ക്രൊയേഷ്യയിലെ സാദറിലാണ് സഞ്ചാരികളുടെ കണ്ണിനും കാതിനും കുളിരേകുന്ന ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റ നോട്ടത്തില്‍ കടല്‍ത്തീരത്ത് നിര്‍മിച്ച മാര്‍ബിള്‍ പടികള്‍ ആണെന്നേ തോന്നൂ. കടല്‍ത്തിരകള്‍ വന്നടിക്കുമ്പോഴുള്ള സംഗീതം എവിടെ നിന്നാണ് വരുന്നതെന്ന് നോക്കുമ്പോള്‍ മാത്രമാണ് ഈ പടികള്‍ ഒരു സംഗീതോപകരണം കൂടിയാണെന്ന് തിരിച്ചറിയുക.  ക്രൊയേഷ്യയിലെ സാദറിലാണ് സഞ്ചാരികളുടെ കണ്ണിനും കാതിനും കുളിരേകുന്ന ഈ അദ്ഭുതക്കാഴ്ച ഉള്ളത്. വലിയ മാർബിൾ പടികൾക്കടിയിൽ ദ്വാരങ്ങളിട്ട് നിര്‍മിച്ച ഒരു പരീക്ഷണാത്മക സംഗീത ഉപകരണമാണ് ഇത്. ക്രൊയേഷ്യൻ ഭാഷയില്‍ 'മോർസ്‌കെ ഓർഗുൾജെ' എന്നാണ് ഈ ഭീമന്‍ ഓര്‍ഗന്‍റെ പേര്.

രണ്ടാംലോക മഹായുദ്ധകാലത്ത് ഏറെ നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്ന നഗരമായിരുന്നു സാദര്‍. നഗര തീരത്തെ പുനർരൂപകൽപ്പന ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ആർക്കിടെക്റ്റ് നിക്കോള ബാസിക് ആണ് ഈ ഓര്‍ഗന്‍ നിര്‍മിച്ചത്. 2005 ഏപ്രിൽ 15 ന് ഇവിടം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അന്നുമുതല്‍ വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു കാഴ്ചയാണ് ഇത്. തിരമാലകൾ വന്നടിക്കുമ്പോള്‍ ഈ ഓര്‍ഗന്‍ ക്രമരഹിതമായതും എന്നാല്‍ ആകർഷണീയവുമായ ശബ്ദങ്ങളാണ് ഉണ്ടാക്കുന്നത്. തിമിംഗലങ്ങളുടെ ശബ്ദത്തോട് ഇതിനു സാമ്യമുണ്ട്.

By Rozhnovskaya Tanya/shutterstock
ADVERTISEMENT

വ്യത്യസ്ത നീളത്തിലും വലുപ്പത്തിലുമുള്ള 35 പോളിയെത്തിലീൻ പൈപ്പുകളാണ് ഈ 'സംഗീതം' ഉണ്ടാക്കുന്നത്. ഇവയ്ക്കുള്ളില്‍ അഞ്ച് ടോണുകളുള്ള ഏഴ് വിസിലുകളുണ്ട്. തിരമാലകള്‍ അടിക്കുമ്പോള്‍ ഉണ്ടാകുന്ന കാറ്റ്, ഇതിനകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇവയില്‍ നിന്നും നാദങ്ങള്‍ ഉണ്ടാകുന്നു. ഡാൽമേഷ്യൻ ക്ലാപ സംഗീതത്തോടാണ് ഇതിനു കൂടുതല്‍ സ്വരച്ചേർച്ചയുള്ളത്.

മൊത്തം 70 മീറ്റർ നീളമുണ്ട് ഈ ഓര്‍ഗന്. ഏഴു സ്റ്റെപ്പുകളില്‍ ആയാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. സാദറിന്‍റെ തെക്കൻ ഭാഗത്തുള്ള ഈ പ്രദേശത്ത് തിരമാലകളും കാറ്റും ശക്തമാണ് എന്നതിനാലാണ് ഈ കലാസൃഷ്ടി ഇവിടെത്തന്നെ നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം പൊഴിക്കാത്ത സമയത്ത് പോലും തൂവെള്ള നിറത്തിലുള്ള ഈ മാര്‍ബിള്‍ പടികള്‍ അതീവ സുന്ദരമാണ്. സാദറിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമനക്കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു കാഴ്ച. വൈകുന്നേരങ്ങളില്‍, ഈ പടികളില്‍ ഓറഞ്ച് ച്ഛായ വ്യാപിക്കുന്ന മായികമായ കാഴ്ച കാണാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. 

By xbrchx/shutterstock
ADVERTISEMENT

2006 ൽ മികച്ച കലാസൃഷ്ടികള്‍ക്ക്‌ നല്‍കുന്ന യൂറോപ്യന്‍ പ്രൈസ് ഫോര്‍ അർബൻ പബ്ലിക് സ്പേസ് മോർസ്‌കെ ഓർഗുൾജെയെ തേടിയെത്തിയിരുന്നു.

"അഡ്രിയാറ്റിന്‍റെ വിനോദ കേന്ദ്രം" എന്നറിയപ്പെടുന്ന ക്രൊയേഷ്യൻ വിനോദസഞ്ചാര കേന്ദ്രമാണ് സാദർ. 2016 ൽ ബെൽജിയൻ പോർട്ടലായ യൂറോപ്സ് ബെസ്റ്റ് ഡെസ്റ്റിനേഷൻസ്.കോം സാദറിനെ "മികച്ച യൂറോപ്യൻ ലക്ഷ്യസ്ഥാന"മായി രേഖപ്പെടുത്തിയിരുന്നു.

ADVERTISEMENT

English Summary: The Sea Organ  Sightseeing Zadar