സഞ്ചാരികള്‍ക്ക് കൈ നിറയെ പണം; ഓഫറുമായി യൂറോപ്യന്‍ ദ്വീപ്!
മെഡിറ്ററേനിയനിലെ അടിപൊളി ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്ക് യാത്ര പോകാം, ഒപ്പം കൈ നിറയെ പണവും നേടാം! കേള്‍ക്കുമ്പോള്‍ തന്നെ സഞ്ചാരികള്‍ക്ക് ആവേശമുണര്‍ത്തുന്ന ഓഫറുമായി എത്തിയിരിക്കുകയാണ് യൂറോപ്പിലെ മനോഹരമായ ദ്വീപ് രാജ്യമായ മാള്‍ട്ട. കൊറോണ മൂലം തകര്‍ന്ന ടൂറിസ്റ്റ് സമ്പദ‌്വ്യവസ്ഥയെ

മെഡിറ്ററേനിയനിലെ അടിപൊളി ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്ക് യാത്ര പോകാം, ഒപ്പം കൈ നിറയെ പണവും നേടാം! കേള്‍ക്കുമ്പോള്‍ തന്നെ സഞ്ചാരികള്‍ക്ക് ആവേശമുണര്‍ത്തുന്ന ഓഫറുമായി എത്തിയിരിക്കുകയാണ് യൂറോപ്പിലെ മനോഹരമായ ദ്വീപ് രാജ്യമായ മാള്‍ട്ട. കൊറോണ മൂലം തകര്‍ന്ന ടൂറിസ്റ്റ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായാണ് ഈ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.
മാൾട്ടയിലെ ഏതെങ്കിലും ഒരു ഹോട്ടലിൽ മൂന്നു രാത്രിയോ അതിൽ കൂടുതലോ താമസിക്കാനായി ബുക്ക് ചെയ്യുന്ന വിദേശസഞ്ചാരികള്‍ക്ക് 238 ഡോളർ(17,835 രൂപ) വരെ ലഭിക്കും. ഇതിനായി വിനോദസഞ്ചാരികൾ അവരുടെ താമസം ഹോട്ടലിൽ ചെന്ന് നേരിട്ട് ബുക്ക് ചെയ്യേണ്ടതുണ്ട്. യാത്രക്കാർക്ക് ലഭിക്കുന്ന തുക അവർ താമസിക്കുന്ന ഹോട്ടലിന്‍റെ ക്ലാസിനെ ആശ്രയിച്ചിരിക്കും. മാൾട്ട ടൂറിസം അതോറിറ്റിയും ഹോട്ടലും ചേര്‍ന്നാണ് യാത്രക്കാര്‍ക്ക് ഈ പണം നല്‍കുന്നത്.
മാള്‍ട്ടയിലെ ഗോസോ ദ്വീപിൽ താമസിക്കുന്ന സഞ്ചാരികള്‍ക്ക് അൽപ്പം കൂടി ഉയർന്ന തുക ലഭിക്കും. ആകെ 35,000 യാത്രക്കാർക്ക് ഇങ്ങനെ പണം നല്‍കാനാണ് പദ്ധതി. ജൂൺ 1 നകം മാള്‍ട്ടയില്‍ ഇപ്പോള്‍ നിലവിലുള്ള കോവിഡ്- 19 നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാൾട്ടയുടെ സമ്പദ് വ്യവസ്ഥയുടെ 27 ശതമാനത്തിലധികം ടൂറിസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഓഫറുകള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ വളരെയേറെ പ്രാധാന്യമുണ്ട്.
സുന്ദരവും ഊഷ്മളവുമായ കാലാവസ്ഥയും കൗതുകമുണര്‍ത്തുന്ന വാസ്തുവിദ്യയും ചരിത്ര സ്മാരകങ്ങളുമെല്ലാമുള്ള മാള്‍ട്ട ഏറെ തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. വാലെറ്റ, ഹാല്‍ സാഫ്ലിയേനി ഹൈപ്പോജിയം, മെഗാലിത്തിക് ക്ഷേത്രങ്ങള്‍ എന്നിങ്ങനെ മൂന്ന് യുനെസ്കോ ലോക പൈതൃക സൈറ്റുകൾ ഇവിടെയുണ്ട്. കൂടാതെ ജല സാഹസിക വിനോദങ്ങള്‍ക്കും ഇവിടം പ്രസിദ്ധമാണ്. പ്രതിവർഷം 1.6 ദശലക്ഷം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്. ഇവിടത്തെ താമസക്കാരുടെ മൂന്നിരട്ടി വരും ഇത്.
കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തില്‍ യൂറോപ്യൻ യൂണിയനിലെ മറ്റേതു രാജ്യത്തേക്കാളും മുന്നിലാണ് മാള്‍ട്ട. അതുകൊണ്ടുതന്നെ, ഈ മാസം മുതൽ തന്നെ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങുമെന്ന് മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബെല പ്രഖ്യാപിച്ചിരുന്നു. മാർച്ച് 10 ന് മാൾട്ടയിൽ 510 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് പ്രതിദിനം ശരാശരി 54 പുതിയ കേസുകളായി കുറഞ്ഞു. ജൂൺ ഒന്നിന് തുറക്കാൻ ഒരുങ്ങുന്ന മാള്‍ട്ടയെ സുരക്ഷിതമായ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തിക്കാണിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മാൾട്ട വാക്സിൻ ഷോട്ടുകളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. മാൾട്ടയിലെ 42 ശതമാനം മുതിർന്നവരും ഇതിനകം ഒരു വാക്സിൻ ഷോട്ട് എടുത്തിട്ടുണ്ട്. 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 95 ശതമാനം പേർക്കും ഇതിനകം പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. 70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 86 ശതമാനം പേർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 78 ശതമാനം പേർക്കും ഇതുവരെ വാക്സിന്‍ എടുത്തു കഴിഞ്ഞിട്ടുണ്ട്.
English Summary: This European Island Nation Will Pay Tourists to Visit This Summer