ഒഴുകുന്ന കടൽക്കൊട്ടാരം; പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലും ഇൗ കപ്പൽ
സൂനാമിത്തിരകൾ പോലെ കോവിഡ് ഇരമ്പിയടിക്കും മുൻപ്, കൃത്യമായി പറഞ്ഞാൽ 2019 മാർച്ച് 20 നായിരുന്നു ആ രാജകീയ വരവ്! അറബിക്കടലോരത്തെ കൊച്ചിയെന്ന അതിമനോഹര തീരത്തേക്കു ‘ക്വീൻ മേരി 2’ ഒഴുകിയടുത്തതു പുലർച്ചെ 5.30 ന്. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യു 7 ബെർത്തിൽ ആ പഞ്ചനക്ഷത്രക്കൊട്ടാരം നങ്കൂരമിട്ടതു 2483
സൂനാമിത്തിരകൾ പോലെ കോവിഡ് ഇരമ്പിയടിക്കും മുൻപ്, കൃത്യമായി പറഞ്ഞാൽ 2019 മാർച്ച് 20 നായിരുന്നു ആ രാജകീയ വരവ്! അറബിക്കടലോരത്തെ കൊച്ചിയെന്ന അതിമനോഹര തീരത്തേക്കു ‘ക്വീൻ മേരി 2’ ഒഴുകിയടുത്തതു പുലർച്ചെ 5.30 ന്. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യു 7 ബെർത്തിൽ ആ പഞ്ചനക്ഷത്രക്കൊട്ടാരം നങ്കൂരമിട്ടതു 2483
സൂനാമിത്തിരകൾ പോലെ കോവിഡ് ഇരമ്പിയടിക്കും മുൻപ്, കൃത്യമായി പറഞ്ഞാൽ 2019 മാർച്ച് 20 നായിരുന്നു ആ രാജകീയ വരവ്! അറബിക്കടലോരത്തെ കൊച്ചിയെന്ന അതിമനോഹര തീരത്തേക്കു ‘ക്വീൻ മേരി 2’ ഒഴുകിയടുത്തതു പുലർച്ചെ 5.30 ന്. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യു 7 ബെർത്തിൽ ആ പഞ്ചനക്ഷത്രക്കൊട്ടാരം നങ്കൂരമിട്ടതു 2483
സൂനാമിത്തിരകൾ പോലെ കോവിഡ് ഇരമ്പിയടിക്കും മുൻപ്, കൃത്യമായി പറഞ്ഞാൽ 2019 മാർച്ച് 20 നായിരുന്നു ആ രാജകീയ വരവ്! അറബിക്കടലോരത്തെ കൊച്ചിയെന്ന അതിമനോഹര തീരത്തേക്കു ‘ക്വീൻ മേരി 2’ ഒഴുകിയടുത്തതു പുലർച്ചെ 5.30 ന്. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യു 7 ബെർത്തിൽ ആ പഞ്ചനക്ഷത്രക്കൊട്ടാരം നങ്കൂരമിട്ടതു 2483 ടൂറിസ്റ്റുകളും 1255 ജീവനക്കാരും ഉൾപ്പെടെ 3738 യാത്രികരുമായി. ക്വീൻ മേരി 2; ലോകത്തെ ഏറ്റവും വലിയ അത്യാഡംബര വിനോദ സഞ്ചാരക്കപ്പൽ അഥവാ ക്രൂസ് വെസൽ. ഒഴുകുന്ന കടൽക്കൊട്ടാരം! ഒരു പകൽ മുഴുവൻ ആ സഞ്ചാരികൾ കൊച്ചി കണ്ടു.
ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വിദേശ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ കണ്ടു. സാന്താക്രൂസ് ബസിലിക്കയും ഇൻഡോ – പോർച്ചുഗീസ് മ്യൂസിയവും ഡച്ച് പാലസും ജൂത സെമിത്തേരിയും ജൈന ക്ഷേത്രവുമെല്ലാം കണ്ടു. കൊച്ചി കായലിലേക്കു തലയാട്ടി നിന്നു മീൻ കോരിയെടുക്കുന്ന ചീനവലകൾ കണ്ടു. കുമരകത്തിന്റെ, ആലപ്പുഴയുടെ കായൽക്കാഴ്ചകളിലേക്കും ഹൗസ് ബോട്ടുകളിലെ കരീമിൻ രുചികളിലേക്കും വേഗത്തിൽ പോയി വന്നു. കേരളത്തിൽ ചെലവഴിക്കാൻ അവർക്കു ലഭിച്ചത് ഏതാനും മണിക്കൂറുകൾ മാത്രം. രാത്രി 7 മണിയോടെ ക്വീൻ മേരി 2 കൊച്ചി തീരം വിട്ടു. അതിസമ്പന്നരായ ആ വിദേശ സഞ്ചാരികൾ അതിനകം കേരളത്തിന്റെ ടൂറിസം ഖജനാവിൽ നിക്ഷേപിച്ചതു ലക്ഷങ്ങൾ!
∙ ഒഴുകിയെത്തും അത്യാഢംബരം
കോവിഡ് പ്രതിസന്ധിയിൽ 2 വർഷം പാടേ തളർന്നു പോയ ടൂറിസം മേഖല ഉണർന്നു കഴിഞ്ഞു. ആഭ്യന്തര ടൂറിസം അതിവേഗം സാധാരണ നിലയിലേക്കു നീങ്ങുകയാണ്. എന്നാൽ, വിദേശ ടൂറിസ്റ്റുകളുടെ വരവിന് അത്ര വേഗം പോരാ. കോവിഡ് തീർത്തും വെള്ളത്തിലാക്കിയതു രാജ്യാന്തര ക്രൂസ് ടൂറിസത്തെ തന്നെ. ചൈനയിൽ ഉടലെടുത്തു കോവിഡ് ലോകം മുഴുവൻ പടർന്നതോടെ 2019 – 20 സീസണിന്റെ പകുതിയോടെ തന്നെ ആഗോള ക്രൂസ് ടൂറിസം നിലച്ചിരുന്നു.
ഭൂഖണ്ഡങ്ങൾ താണ്ടി, വിവിധ രാജ്യങ്ങളിലെ തുറമുഖ നഗരങ്ങൾ സന്ദർശിച്ച്, സമുദ്രങ്ങൾ താണ്ടിയെത്തിയിരുന്ന ക്രൂസ് വെസലുകൾ കാഴ്ചയിൽ നിന്നു മറഞ്ഞ കാലം. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങളാണു ക്രൂസ് വെസലുകളുടെ ആകർഷണം. രാജ്യാന്തര രുചികൾ വിളമ്പുന്ന വൻകിട റസ്റ്ററന്റുകൾ, ജിമ്മുകൾ, സ്കൈ റൈഡ് പോലുള്ള ആക്ടിവിറ്റികൾ, ലൈവ് ബാൻഡ് – ഡാൻസ് പ്രോഗ്രാമുകൾ, പൂൾ പാർട്ടി, ബാറുകൾ, ഇൻഡോർ ഗെയിം കോർട്ടുകൾ, സാഹസിക വിനോദങ്ങൾ, കസീനോ... ചില വെസലുകളിലെ ബാറുകളിൽ മദ്യം വിളമ്പാൻ ഹ്യൂമനോയ്ഡ് പോലുമുണ്ട്. അതെ, യന്തിരൻ!
കോവിഡ് ഭീഷണി ഇപ്പോഴും പൂർണമായി ഇല്ലാതായിട്ടില്ല എങ്കിലും ‘സഞ്ചാര ജീവിതം’ പതിയെ തിരിച്ചു പിടിക്കുകയാണു ലോകം. ആഗോളതലത്തിൽ ക്രൂസ് ടൂറിസം ഇപ്പോഴും പഴയ സ്ഥിതിയിലായിട്ടില്ല. യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ക്രൂസ് വെസലുകൾ യാത്ര തുടങ്ങിയിട്ടു മാസങ്ങളായി. യുഎസിൽ നിന്നു പല നാടുകളിലേക്കും ക്രൂസ് വെസലുകൾ ഒഴുകുന്നുണ്ട്. എങ്കിലും, പൂർണ അർഥത്തിൽ ആഗോള ക്രൂസ് ടൂറിസം ഇപ്പോഴും ആരംഭിച്ചിട്ടില്ല. ഇന്ത്യയിലേക്കു വിദേശ ക്രൂസ് വെസലുകൾ എത്തിയിട്ടു 2 വർഷം കഴിഞ്ഞു. കൊച്ചിയിൽ ഒടുവിൽ വിദേശ ക്രൂസ് കപ്പൽ എത്തിയതു 2020 ന്റെ തുടക്കത്തിൽ.
∙ പ്രതീക്ഷയോടെ കേരളം
നവംബറിൽ പുതിയ ക്രൂസ് സീസൺ ആരംഭിക്കാനിരിക്കെ, പ്രതീക്ഷയുടെ ഓളങ്ങളിലാണു കേരളം. വിദേശ ക്രൂസ് ഷിപ്പുകളുടെ ഏറ്റവും പ്രധാന സന്ദർശന കേന്ദ്രമെന്ന നിലയിൽ കൊച്ചിയും ആവേശത്തിലാണ്. ഇതിനകം 11 വിദേശ ക്രൂസ് ലൈനുകളാണു കൊച്ചി സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു നൽകിയിട്ടുള്ളത്. എങ്കിലും, അതിന്റെ മൂന്നിരട്ടി ക്രൂസ് വെസലുകളെങ്കിലും അടുത്ത വർഷം മേയ് വരെ നീളുന്ന സീസണിൽ കൊച്ചി തുറമുഖത്ത് എത്തുമെന്നാണു പ്രതീക്ഷ.
ഇന്ത്യയിലെ കോവിഡ് കണക്കുകൾ പതിയെ ഉയരുന്നതിന്റെ ആശങ്കകൾ രാജ്യാന്തര ക്രൂസ് കമ്പനികൾക്കുണ്ട്. അതുകൊണ്ടു തന്നെ തിരക്കിട്ടു ക്രൂസ് ചാർട്ട് ചെയ്യുന്നതിനു പകരം, അൽപം കൂടി കാത്തിരിക്കാമെന്ന നിലപാടിലാണ് അവർ.
സീസൺ തുടങ്ങാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളതിനാൽ അതിനു സമയവുമുണ്ട്. അതേസമയം, വിദേശ ക്രൂസ് സഞ്ചാരികളെ വരവേൽക്കാൻ കൊച്ചി തുറമുഖം ഏറെക്കുറെ ഒരുങ്ങിക്കഴിഞ്ഞു. ഇക്കുറി, പുതിയ രാജ്യാന്തര ക്രൂസ് ടെർമിനലാണു സഞ്ചാരികളെ സ്വീകരിക്കുക. 2020 മാർച്ചിൽ നിർമാണം പൂർത്തിയാക്കിയ ടെർമിനൽ 2021 ഫെബ്രുവരിയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുവെങ്കിലും ഇതുവരെ വിദേശ ക്രൂസ് ഷിപ്പുകൾ എത്തിയിട്ടില്ല. എന്നാൽ, ആഭ്യന്തര ക്രൂസ് സർവീസായ കൊർഡേലിയ പലവട്ടം കൊച്ചി സന്ദർശിച്ചു കഴിഞ്ഞു. മുംബൈ – ഗോവ – കൊച്ചി – ലക്ഷദ്വീപ് റൂട്ടിലാണു കൊർഡേലിയയുടെ യാതകൾ.
∙ ഒരുങ്ങി രാജ്യാന്തര ക്രൂസ് ടെർമിനൽ
25.72 കോടി രൂപ ചെലവിലാണു പുതിയ ക്രൂസ് ടെർമിനൽ നിർമിച്ചത്. നേരത്തെ, ക്രൂസ് ഷിപ്പുകൾ നങ്കൂരമിട്ടിരുന്ന ബിടിപി ജെട്ടിയിൽ പരമാവധി 250 മീറ്റർ വരെ നീളമുള്ള കപ്പലുകൾക്കാണ് അടുക്കാൻ കഴിയുക. എന്നാൽ, പുതിയ ക്രൂസ് ടെർമിനൽ ജെട്ടിയിൽ 420 മീറ്റർ വരെ നീളമുള്ള ഭീമൻ കപ്പലുകൾക്കു സുഗമമായി നങ്കൂരമിടാം. കൂടുതൽ വലിയ കപ്പലുകളും അതു വഴി കൂടുതൽ ടൂറിസ്റ്റുകളും എത്താൻ വഴിയൊരുങ്ങും എന്നതാണു പ്രധാന നേട്ടം. ഒട്ടേറെ ഇമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകൾ, കറൻസി എക്സ്ചേഞ്ച്, ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്ററുകൾ, കഫെറ്റീരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ ടെർമിനലിലുണ്ട്.
കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികളെല്ലാം ഒരിടത്തു തന്നെ വേഗത്തിൽ പൂർത്തിയാക്കാം. സഞ്ചാരികൾക്കു സമയം ലാഭിക്കാൻ കഴിയുമെന്നതാണു പ്രധാന നേട്ടം. മുൻകാലങ്ങളിൽ ശരാശരി 35 – 45വിദേശ ക്രൂസ് ഷിപ്പുകളാണു കൊച്ചി തുറമുഖത്ത് എത്തിയിരുന്നത്. കോവിഡ് ഭീതി പൂർണമായി അകലുകയും ക്രൂസ് ടൂറിസം സജീവമാകുകയും ചെയ്യുന്നതോടെ ഭാവിയിൽ 60 ലേറെ കപ്പലുകൾ എത്തുമെന്നാണു പ്രതീക്ഷ. ടെർമിനൽ നടത്തിപ്പിനായി സ്വകാര്യ ഓപ്പറേറ്റർമാരെ നിയോഗിക്കാനുള്ള സാധ്യത കൊച്ചി പോർട്ട് അതോറിറ്റി അധികൃതർ ചർച്ച ചെയ്യുന്നുണ്ട്.
∙ കപ്പലേറി വരും, 280 – 300 കോടി
ശരാശരി 280 – 300 കോടി രൂപയാണു വിദേശ ക്രൂസ് ടൂറിസ്റ്റുകൾ ഓരോ സീസണിലും കേരളത്തിൽ ചെലവിടുന്നത്. ചില വർഷങ്ങളിൽ സഞ്ചാരികളും ജീവനക്കാരും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം പേർ വരെ കപ്പലിറങ്ങിയിട്ടുണ്ട്, കൊച്ചിയിൽ. വിദേശ ക്രൂസ് ഷിപ്പുകളുടെ വരവിൽ രാജ്യത്ത് ഒന്നാം നിരയിലാണു കൊച്ചി തുറമുഖം. ഓരോ കപ്പലുമെത്തുമ്പോൾ പോർട്ട് അതോറിറ്റി നേടുന്നതു ലക്ഷങ്ങൾ. യുകെയും ജർമനിയും ഫ്രാൻസും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അതിസമ്പന്നരാണു ക്രൂസ് ടൂറിസ്റ്റുകളിലേറെയും. ഒരാൾ ഏകദേശം 350 – 400 ഡോളർ വീതമെങ്കിലും കേരളത്തിൽ ചെലവിടുമെന്നാണു വിലയിരുത്തൽ.
അവർ ചെലവിടുന്ന പണം കേരളത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിത മാർഗമാണ്. ക്രൂസ് കപ്പലുകളിലെ വിദേശ യാത്രയോടു കേരളീയരുടെ ആഭിമുഖ്യവും വർധിക്കുകയാണെന്നാണു കണക്കുകൾ. ക്രൂസ് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ സർവീസ് പോലുള്ള അധിക സൗകര്യങ്ങളും ആരംഭിച്ചിരുന്നു. കഷ്ടിച്ചു 12 മണിക്കൂർ മാത്രമാണു ക്രൂസ് ഷിപ്പുകൾ കൊച്ചിയിൽ ചെലവിടുന്നത്. ചെറിയ സമയത്തിൽ കേരളത്തിലെ വിദൂര ടൂറിസം സങ്കേതങ്ങൾ സന്ദർശിച്ചു മടങ്ങാൻ കഴിയാത്തതിനാൽ ഹെലികോപ്റ്റർ സർവീസുകൾക്കു സാധ്യതയേറെ.
∙ വളരണം, ആഭ്യന്തര ക്രൂസ് ടൂറിസവും
അഞ്ചോ ആറോ മാസം മാത്രമേ, വിദേശ ക്രൂസ് കപ്പലുകളും സന്ദർശകരുമുണ്ടാകൂ. ശേഷിച്ച മാസങ്ങളിൽ ക്രൂസ് ടെർമിനൽ ആളൊഴിഞ്ഞു കിടക്കും. ഈ സാഹചര്യം കൂടി പരിഗണിച്ച് ആഭ്യന്തര ക്രൂസ് ടൂറിസം വർധിപ്പിക്കാനുള്ള സാധ്യതകൾ തേടുകയാണു പോർട്ട് അതോറിറ്റി. വിദേശ ക്രൂസ് കപ്പലുകളാണു ക്രൂസ് ടൂറിസത്തിനു പ്രധാന സംഭാവന നൽകുന്നത്. ഇന്ത്യൻ തുറമുഖങ്ങളെ മാത്രം ബന്ധിപ്പിച്ചുള്ള ആഭ്യന്തര ക്രൂസ് വെസലുകൾ കൂടി കൊച്ചിയുടെ സാധ്യതകൾ ഉപയോഗിച്ചാൽ സഞ്ചാരികളുടെ വരവു കൂടും; ടൂറിസം വരുമാനവും. ആഭ്യന്തര ക്രൂസ് സർവീസുകൾ സജീവമായാൽ ക്രൂസ് ടെർമിനൽ സൗകര്യങ്ങൾ പൂർണമായി ഉപയോഗിക്കാൻ കഴിയും. വിദേശ ക്രൂസ് കപ്പലുകൾ വരാത്ത മാസങ്ങളിലും ടെർമിനൽ ഉപയോഗിക്കാൻ കഴിയണം.
കൊച്ചി തുറമുഖത്തെ ഇതര ഇന്ത്യൻ തുറമുഖങ്ങളുമായി ബന്ധിപ്പിച്ചു സർവീസ് നടത്തുന്നതു കൊർഡേലിയ ക്രൂസസ് മാത്രം. കുറെ വർഷം മുൻപ് അമറ്റ് മെജസ്റ്റി കൊച്ചി – കൊളംബോ, കൊച്ചി – മാലദ്വീപ് സർവീസുകൾ തുടങ്ങിയെങ്കിലും കാര്യമായ വിജയമുണ്ടായില്ല. പൊതുവിൽ, ഇന്ത്യയിൽ ആഭ്യന്തര ക്രൂസ് സംസ്കാരം തുഴഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. മുംബൈ – ഗോവ, മുംബൈ – ഗുജറാത്ത് റൂട്ടുകളിലാണ് ആഭ്യന്തര ക്രൂസ് വെസലുകളുടെ ആഘോഷം. അതേസമയം, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്ഐഎൻസി) പുതിയ ആഡംബര വിനോദസഞ്ചാര കപ്പലായ നെഫർടിടിക്കു ലഭിക്കുന്ന സ്വീകരണം തദ്ദേശീയമായ ക്രൂസ് ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നു. കൊച്ചി കേന്ദ്രീകരിച്ചാണു നെഫർടിടിയുടെ കടൽ യാത്രകൾ.
English Summary: Queen Mary 2 Luxury Cruise Ship