കോളജ് ജീവിതത്തിലെ സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയുമെല്ലാം ഊഷ്മളമായ ഭാവങ്ങള്‍ ബിഗ്‌സ്ക്രീനില്‍ എത്തിച്ച സിനിമയായിരുന്നു ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം. ഏറെയും പുതുമുഖങ്ങൾ അഭിനയിച്ച ചിത്രത്തില്‍ ‘കുപ്പി’യായെത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് വിശാഖ് നായര്‍. അതിനുശേഷം, പുത്തൻപണം, ചങ്ക്സ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജ് ജീവിതത്തിലെ സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയുമെല്ലാം ഊഷ്മളമായ ഭാവങ്ങള്‍ ബിഗ്‌സ്ക്രീനില്‍ എത്തിച്ച സിനിമയായിരുന്നു ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം. ഏറെയും പുതുമുഖങ്ങൾ അഭിനയിച്ച ചിത്രത്തില്‍ ‘കുപ്പി’യായെത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് വിശാഖ് നായര്‍. അതിനുശേഷം, പുത്തൻപണം, ചങ്ക്സ്, മാച്ച്ബോക്സ്, ആന അലറലോടലറൽ, ലോനപ്പന്‍റെ മാമോദീസ തുടങ്ങി നിരവധി ചിത്രങ്ങളിലും വിശാഖ് അഭിനയിച്ചു.

ADVERTISEMENT

ഈയിടെ വിവാഹിതനായ വിശാഖ് ഇപ്പോള്‍ ഭാര്യയുമൊത്ത് ഹണിമൂണ്‍ യാത്രയിലാണ്. ജൂണ്‍ ആദ്യവാരമായിരുന്നു വിശാഖിന്‍റെയും ജയപ്രിയയുടെയും വിവാഹം. ബാംഗ്ലൂരില്‍ വച്ചായിരുന്നു ചടങ്ങ്. ഹണിമൂണ്‍ യാത്രയുമായി ബന്ധപ്പെട്ട്, മാലദീപില്‍ നിന്നുള്ള ചിത്രങ്ങള്‍ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ADVERTISEMENT

ശ്രീലങ്കയുടെ തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മാലദ്വീപ് 1,192 പവിഴ ദ്വീപുകൾ ചേർന്നതാണ്. മനോഹരമായ ബീച്ചുകള്‍ക്കും ആഡംബര വാട്ടർ വില്ലകൾക്കും ഈന്തപ്പനകൾ നിറഞ്ഞ ദ്വീപുകൾക്കുമെല്ലാം പേരുകേട്ട മാലദ്വീപ്‌ ഏറ്റവും ജനപ്രിയമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. മാലെ ദ്വീപ്, മാഫുഷി ദ്വീപ്, വെലസ്സരു ദ്വീപ്, ബന്ദോസ് ദ്വീപ്, കുരാമത്തി ദ്വീപ്, കൊമണ്ഡൂ ദ്വീപ്, എല്ലൈധൂ ദ്വീപ്, വില്ലിങ്കിലി ദ്വീപ് എന്നിങ്ങനെ നിരവധി മനോഹരമായ ഹണിമൂണ്‍ ദ്വീപുകള്‍ ഇവിടെയുണ്ട്. 

ADVERTISEMENT

മാലദ്വീപിലെ സുന്ദരമായ കാലാവസ്ഥയും വൃത്തിയും ആഡംബര സൗകര്യങ്ങളുമെല്ലാം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മൺസൂൺ കാലത്ത് ഒരു ബജറ്റ് വിദേശയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികൾക്കും  ഈ ദ്വീപ് രാഷ്ട്രം ഏറെ അനുയോജ്യമാണ്. ഏപ്രിലിൽ ആരംഭിച്ച് ഒക്ടോബർ വരെ നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ മൺസൂൺ സീസൺ. മൺസൂൺ സീസണിൽ, റിസോർട്ടുകൾ യാത്രക്കാരെ ആകർഷിക്കുന്നതിനായി വിവിധ കിഴിവുകളും പാക്കേജുകളും നൽകാറുണ്ട്.

മനോഹരമായ കടൽത്തീരത്താൽ അനുഗ്രഹീതമായ മാലദ്വീപ് സ്നോർക്കെലിംഗ് പോലുള്ള സമുദ്രവിനോദങ്ങള്‍ക്കും ഏറെ അനുയോജ്യമായ സ്ഥലമാണ്,  തുറന്ന കടലിലേക്ക് ആഴ്ന്നിറങ്ങാനും സമുദ്രജീവികളെ തൊട്ടടുത്ത്‌ നിന്നു കാണാനും ഇവിടെ അവസരമുണ്ട്.

English Summary: Vaishakh Nair Shares Honeymoon Pics From Maldives