ഈസ്റ്റര്‍ ദിനം കുടുംബത്തോടൊപ്പം യാത്ര ചെയ്താഘോഷിച്ച് മലയാളികളുടെ പ്രിയനടന്‍ ടോവിനോ തോമസ്‌. ആഫ്രിക്കയിലെ ബോട്സ്വാനയില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈസ്റ്റര്‍ ലഞ്ചിന്‍റെ ചിത്രത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുന്ന ടോവിനോയെ കാണാം. ഭാര്യയ്ക്കൊപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റര്‍ ദിനം കുടുംബത്തോടൊപ്പം യാത്ര ചെയ്താഘോഷിച്ച് മലയാളികളുടെ പ്രിയനടന്‍ ടോവിനോ തോമസ്‌. ആഫ്രിക്കയിലെ ബോട്സ്വാനയില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈസ്റ്റര്‍ ലഞ്ചിന്‍റെ ചിത്രത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുന്ന ടോവിനോയെ കാണാം. ഭാര്യയ്ക്കൊപ്പമുള്ള മറ്റൊരു ചിത്രവും ടോവിനോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ആണ് ടോവിനോയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ടോവിനോ തോമസ് ,റിമ കല്ലിങ്കൽ , റോഷൻ മാത്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ , രാജേഷ് മാധവൻ , അഭിരാം രാധാകൃഷ്ണൻ, പ്രമോദ് വെളിയനാട് തുടങ്ങി വമ്പന്‍ താരനിരയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന ചെറുകഥയെ ആധാരമാക്കി,  1964 ൽ പുറത്തിറങ്ങിയ ഹിറ്റ്‌ മലയാള ചലച്ചിത്രമായ ഭാർഗവി നിലയത്തിന്‍റെ പുനരാവിഷ്കരണമാണിത്.  ഏപ്രിൽ 20 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയെ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ADVERTISEMENT

സിംഹങ്ങളും വജ്രഖനികളുമുള്ള ബോട്സ്വാന

ആഫ്രിക്കൻ വൻ‌കരയുടെ തെക്കുഭാഗത്തായി, കരയാൽ ചുറ്റപ്പെട്ട രാജ്യമാണ് ബോട്സ്വാന. രാജ്യത്തെ ഏറ്റവും വലിയ ഗോത്രവർഗമായ സെറ്റ്സ്വാന (Tswana) യിൽ നിന്നാണ് ബോട്സ്വാന എന്ന പേരുവന്നത്. ആഫ്രിക്കയില്‍ വജ്രഖനനത്തിനും വിനോദസഞ്ചാരത്തിനും പ്രശസ്തമാണ് ഇവിടം.

ADVERTISEMENT

ഏകദേശം 3600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കലഹാരി ട്രാൻസ്ഫോണ്ടിയർ ദേശീയോദ്യാനത്തിന്‍റെ  75ശതമാനത്തോളം ബോട്സ്വാനയിലാണ് സ്ഥിതിചെയ്യുന്നത്. ബോട്സ്വാനയിലെ പഴയ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ദക്ഷിണാഫ്രിക്കയിലെ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ഒന്നായാണ് കലഹാരി ട്രാൻസ്ഫോണ്ടിയർ നാഷണൽ പാർക്ക് ഉണ്ടായത് . കറുത്ത സടയുള്ള കലഹാരി സിംഹങ്ങളാണ് ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണം.

ബോട്സ്വാനയിലെ ആദ്യത്തെ സ്ഥിരം അമ്യൂസ്മെന്‍റ് പാർക്കായ ലയൺ പാർക്ക് റിസോർട്ടും ബോറോൺ യാച്ച് ക്ലബ്, കലഹാരി ഫിഷിംഗ് ക്ലബ്, ഗബോറോൺ ഡാം, മൊകോലോഡി നേച്ചർ റിസർവ് തുടങ്ങിയ പ്രകൃതിദത്ത ആകർഷണങ്ങളുമെല്ലാം പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്. കൂടാതെ ബോട്സ്വാന നാഷണൽ മ്യൂസിയം, കെഗോസി ബത്തോൺ, നാബെ, പൂതാഡിക്കോബോ, സുപ എൻഗ്വാനോ എന്നിങ്ങനെ ഒട്ടേറെ മ്യൂസിയങ്ങളും ബോട്സ്വാനയിലുണ്ട്.

ADVERTISEMENT

English Summary: Tovino Thomas Shares Travel pictures from Africa

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT