ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പാർക്ക് അബുദാബിയിൽ തുറന്നു. യാസി ദ്വീപിലെ തീം പാർക്കിലായിരിക്കും ഇനി ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണിത്. അഞ്ച് ഇൻഡോർ തലങ്ങളിലായി നിർമിച്ച ഈ പാർക്കിൽ സ്രാവുകൾ, വിവിധതരം മത്സ്യങ്ങള്‍, കടലാമകൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയുൾപ്പെടെ

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പാർക്ക് അബുദാബിയിൽ തുറന്നു. യാസി ദ്വീപിലെ തീം പാർക്കിലായിരിക്കും ഇനി ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണിത്. അഞ്ച് ഇൻഡോർ തലങ്ങളിലായി നിർമിച്ച ഈ പാർക്കിൽ സ്രാവുകൾ, വിവിധതരം മത്സ്യങ്ങള്‍, കടലാമകൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയുൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പാർക്ക് അബുദാബിയിൽ തുറന്നു. യാസി ദ്വീപിലെ തീം പാർക്കിലായിരിക്കും ഇനി ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണിത്. അഞ്ച് ഇൻഡോർ തലങ്ങളിലായി നിർമിച്ച ഈ പാർക്കിൽ സ്രാവുകൾ, വിവിധതരം മത്സ്യങ്ങള്‍, കടലാമകൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയുൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പാർക്ക് അബുദാബിയിൽ തുറന്നു. യാസി ദ്വീപിലെ തീം പാർക്കിലായിരിക്കും ഇനി ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണിത്. അഞ്ച് ഇൻഡോർ തലങ്ങളിലായി നിർമിച്ച ഈ പാർക്കിൽ സ്രാവുകൾ, വിവിധതരം മത്സ്യങ്ങള്‍, കടലാമകൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയുൾപ്പെടെ 150-ലധികം ഇനം കടൽ മൃഗങ്ങളുടെ പ്രദർശനമുണ്ട്. 68,000-ലധികം സമുദ്രജീവികളുള്ള ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണ് അബുദാബി ഗവൺമെന്റ് ലോകത്തിന് സമ്മാനിച്ചത്. 

Image Source: Sea World Official Site

 

ADVERTISEMENT

യാസ് ദ്വീപിലെ സജ്ജീകരിച്ചിരിക്കുന്ന ഈ പുതിയ തീം പാർക്ക് അഞ്ച് ഇൻഡോർ ലെവലുകളിലായി 1,83,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. അതിഥികൾക്ക് വിശാലമായ സമുദ്രജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന എട്ട് മാസ്മരിക മേഖലകളാണ് ഇവിടെയുള്ളത്. തീം പാർക്കിലെ ഓരോ മേഖലയും അതിഥികളെ ലോകമെമ്പാടുമുള്ള വ്യത്യസ്ത പരിതസ്ഥിതികളിലേക്ക് കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുണ്ട്.

 

1. വൺ ഓഷ്യൻ 

Image Source: Sea World Official Site

 

ADVERTISEMENT

ഇത് പാർക്കിന്റെ പ്രധാനകേന്ദ്രമാണ്, ഇത് മറ്റ് മേഖലകളിലേക്കും മൃഗസംരക്ഷണ കേന്ദ്രത്തിലേക്കും പോകുന്നതിനുള്ള എൻട്രി എന്നു പറയാം. 360 ഡിഗ്രി കാഴ്ച പ്രദാനം ചെയ്യുന്ന ഈ ഇമ്മേഴ്‌സീവ് സെന്ററിൽ 218 മീറ്റർ വീതിയും 15 മീറ്റർ ഉയരവുമുള്ള വൃത്താകൃതിയിലുള്ള സ്‌ക്രീനുണ്ട്. ഇതിനടുത്തായിട്ടാണ് അനിമൽ മ്യൂസിയമുള്ളത്. 

 

2. അബുദാബി ഓഷ്യൻ

 

ADVERTISEMENT

അറേബ്യൻ ഗൾഫിലെ സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അതിശയകരമായ ഉൾക്കാഴ്ചകൾ ലഭിക്കുന്ന സ്ഥലമാണ് അബുദാബി ഓഷ്യൻ. മുത്ത് വ്യാപാരത്തിൽ പങ്കാളികളായ ബെഡൂയിൻ കുടുംബങ്ങളുടെ സമ്പന്നമായ ചരിത്രം വാഗ്ദാനം ചെയ്യുന്ന ഇവിടം പൈതൃകത്തിന്റെയും ആവാസവ്യവസ്ഥയുടെയും കേന്ദ്രമാണ്. പേൾ ഡൈവിങ് ഷോകൾ, ടച്ച് പൂളുകൾ, അബുദാബി സൂഖ് എന്നിവ ഈ മേഖലയുടെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

Image Source: Sea World Official Site

 

3. റോക്കി പോയിന്റ്

 

യു‌എസ്‌എയുടെ പസഫിക് നോർത്ത് വെസ്റ്റിൽ സജ്ജീകരിച്ചിരിക്കുന്ന പോലെയാണ് ഇവിടുത്തെ റോക്കി പോയിന്റ്. പാറകളിൽ വിശ്രമിക്കുന്ന കടൽ സിംഹങ്ങൾ മുതൽ അവയ്ക്ക് ഭക്ഷണം നൽകുന്നത് വരെ ഈ പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നു. അതുപോലെ, പസഫിക് നോർത്ത് വെസ്റ്റിലെതുപോലെയാണ് ഇവിടുത്തെ ആവാസ വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. 

Image Source: Sea World Official Site

 

4. മൈക്രോ ഓഷ്യൻ

 

അതിഥികൾക്ക് വിദ്യാഭ്യാസവും പ്രചോദനവും പ്രദാനം ചെയ്യുന്ന ധാരാളം മേഖലകൾ അവതരിപ്പിക്കുന്ന ഏരിയയാണ് മൈക്രോ ഓഷ്യൻ. നിറയെ റൈഡുകളുള്ള ഒരു മേഖല കൂടിയാണിത്. നാല് റൈഡുകൾ, പ്ലേ ഏരിയകൾ, തത്സമയ വിനോദം എന്നിവ ഇവിടെയുണ്ട്. 

 

5. ട്രോപിക്കൽ ഓഷ്യൻ 

 

പേര് സൂചിപ്പിക്കുന്നത് പോലെ, ഡോൾഫിനുകളും പച്ചപ്പ് നിറഞ്ഞ വനവും ഇവിടെ കാണാം. ക്രിസ്റ്റൽ ക്ലിയർ ലഗൂൺ, വെള്ളച്ചാട്ടങ്ങൾ, സമുദ്രജീവികൾ എന്നിവ ഉൾക്കൊള്ളുന്നു. ഡോൾഫിന്റെ കാഴ്ചകളും വിനോദവും ഇവിടെ ആസ്വദിക്കാം. 

 

6. ആർട്ടിക്

 

ഇവിടം ധ്രുവ സമുദ്രത്തിന്റെ ഒരു നേർക്കാഴ്ച നൽകും. വാൽറസുകളും പഫിനുകളും പോലെ വൈവിധ്യമാർന്ന മൃഗങ്ങളുടെ ആവാസ കേന്ദ്രമായ ആർട്ടികിന് അതിന്റേതായ ഒരു പരിസ്ഥിതിയുണ്ട്.

 

7. അന്റാർട്ടിക്ക

 

അന്റാർട്ടിക്ക, പേര് സൂചിപ്പിക്കുന്നത് പോലെ ആർട്ടിക് ധ്രുവത്തിന്റെ വിപരീതമാണ്. ഈ മണ്ഡലത്തിന് 1 ‍ഡിഗ്രി സെൽഷ്യസ് വായുവിന്റെ താപനിലയും 7 ഡിഗ്രി സെൽഷ്യസ് ജലത്തിന്റെ താപനിലയും ഉണ്ട്, ഇത് അന്റാർട്ടിക് പെൻഗ്വിനുകൾക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇവിടെ നിങ്ങൾക്ക് പെൻഗ്വിൻ ഹാബിറ്റാറ്റ്, പെൻഗ്വിൻ പ്ലേ, കൂടതെ രുചികരമായ വിഭവങ്ങളും അനുഭവിക്കാം. 

 

8. എന്റ്ലസ് ഓഷ്യൻ

 

68,000-ലധികം ജീവികളെ ഉൾക്കൊള്ളുന്ന ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയം ഇവിടെയാണ്. അക്വേറിയം കൂടാതെ, സമുദ്രത്തിന്റെ വൈവിധ്യം അടുത്തറിയാൻ കഴിയും. അതിൽ 25 ദശലക്ഷം ലിറ്റർ വെള്ളമാണ് അക്വേറിയത്തിൽ നിറച്ചിരിക്കുന്നത്. ആരെയും ആകർഷിക്കുന്നതാണിവിടം.

English Summary:  SeaWorld Yas Island, Abu Dhabi