ആംസ്റ്റര്‍ഡാം, ബെല്‍ജിയം, ബ്രസ്സൽസ്... ടൊവിനോയുടെ യൂറോപ്പ് യാത്ര
യൂറോപ്യന്‍ യാത്രയുടെ മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നിന്നുമുള്ള ചിത്രമാണ് ടൊവിനോ ഈയടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വെളുത്ത ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോയുടെ ചിത്രത്തിന് ലക്ഷക്കണക്കിനു ലൈക്കുകള്‍

യൂറോപ്യന്‍ യാത്രയുടെ മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നിന്നുമുള്ള ചിത്രമാണ് ടൊവിനോ ഈയടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വെളുത്ത ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോയുടെ ചിത്രത്തിന് ലക്ഷക്കണക്കിനു ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനു മുൻപ് ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള ചിത്രങ്ങളും ടൊവിനോ പങ്കുവച്ചിരുന്നു. സെലിബ്രിറ്റികള്‍ അടക്കം ഒട്ടേറെപ്പേര്‍ ഈ ചിത്രത്തിനടിയില്‍ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. ബെല്‍ജിയത്തിന്‍റെ ഔദ്യോഗികതലസ്ഥാനവും യൂറോപ്യൻ യൂണിയന്‍റെ അനൗദ്യോഗിക തലസ്ഥാനവുമാണ് ബ്രസ്സല്‍സ് നഗരം. അതിമനോഹരമായ വാസ്തുവിദ്യ മുതൽ രുചികരമായ ചോക്ലേറ്റുകളും സമ്പന്നമായ സാംസ്കാരിക പൈതൃകവും ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള കാര്യങ്ങള്‍ ഇവിടെയുണ്ട്.
സുന്ദരമായ ബോട്ടിക്കുകൾ, ആർട്ട് ഗാലറികൾ, ഗംഭീരമായ പ്ലേസ് ഡു ഗ്രാൻഡ് സാബ്ലോൺ, പുരാതനമായ കടകൾക്കും ദിവസേനയുള്ള ഫ്ലീ മാർക്കറ്റിനും പേരുകേട്ട മാരോലെസ് തുടങ്ങിയവ ചരിത്ര പ്രേമികള്‍ക്കു കൗതുകം പകരുന്ന ഇടങ്ങളാണ്.
ബ്രൂഗൽ, റൂബൻസ്, മാഗ്രിറ്റ് തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾ ഉൾപ്പെടെ യൂറോപ്യൻ കലകളുടെ വിപുലമായ ശേഖരം ഉൾക്കൊള്ളുന്ന റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് ഓഫ് ബെൽജിയം ആണ് മറ്റൊരു കാഴ്ച. കോമിക് പുസ്തക പ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ് ബെൽജിയൻ കോമിക് സ്ട്രിപ്പ് സെന്റർ. രുചികരമായ ചോക്ലേറ്റുകൾക്കും വാഫിൾസിനും പേരുകേട്ടതാണ്, ബ്രസ്സൽസ്. ഫ്രഷ് ഫ്രൂട്ട്‌സ് മുതൽ സമ്പന്നമായ ബെൽജിയൻ ചോക്ലേറ്റ് സോസ് വരെയുള്ള ടോപ്പിങുകളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.
നഗരചത്വരമായ ദി ഗ്രാൻഡ് പ്ലേസാണ് ബ്രസ്സൽസിന്‍റെ ഹൃദയമിടിപ്പ്. ലോകപ്രശസ്ത ഫ്ലവർ കാർപെറ്റ് ബിനാലെ ഇവന്റ് ഉൾപ്പെടെയുള്ള ഒട്ടേറെ പരിപാടികള്‍ ഇവിടെയാണ് നടക്കുന്നത്. കൂടാതെ, 1958 ലെ ബ്രസ്സൽസ് വേൾഡ് ഫെയറിനുവേണ്ടി നിര്‍മ്മിച്ച ആറ്റോമിയവും പ്രശസ്തമായ മന്നേക്കൻ പിസ് പ്രതിമയുമെല്ലാം ബെല്‍ജിയത്തിന്‍റെ ഐക്കോണിക് കാഴ്ചകളില്‍ പെടുന്നു. ഒരു ചെറിയ ആൺകുട്ടി ഒരു ജലധാരയിൽ മൂത്രമൊഴിക്കുന്നതിനെ ചിത്രീകരിക്കുന്ന വെങ്കല പ്രതിമയാണ് മന്നേക്കൻ പിസ്.
മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡ് ഏറ്റുവാങ്ങാനായി ആംസ്റ്റര്‍ഡാമില്‍ എത്തിയതായിരുന്നു ടോവിനോ തോമസ്. 2018 ല്‍ കേരളത്തെ പിടിച്ചുലച്ച ദുരന്തമായ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ മികവുറ്റ പ്രകടനമാണ് ടോവിനോ കാഴ്ചവച്ചത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനാണ് ടൊവിനോ.