തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ പോകാന്‍ എത്ര രൂപ വേണം? അതിനായി ലക്ഷക്കണക്കിന് രൂപയൊന്നും ചിലവാക്കേണ്ട ആവശ്യമില്ല. വെറും മുപ്പതിനായിരം രൂപയില്‍ താഴെ ചിലവില്‍, തെക്ക് മുതല്‍ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകള്‍ മുഴുവന്‍ സിംപിളായി കണ്ടുവരാം, അതും ട്രെയിനില്‍. സഞ്ചാരികള്‍ക്കായി പതിമൂന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ പോകാന്‍ എത്ര രൂപ വേണം? ലക്ഷക്കണക്കിന് രൂപയൊന്നും ചെലവാക്കേണ്ട ആവശ്യമില്ല. വെറും മുപ്പതിനായിരം രൂപയില്‍ താഴെ ചെലവില്‍, തെക്ക് മുതല്‍ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകള്‍ മുഴുവന്‍ സിംപിളായി കണ്ടുവരാം, അതും ട്രെയിനില്‍. സഞ്ചാരികള്‍ക്കായി പതിമൂന്നു ദിവസത്തെ ആവേശകരമായ യാത്രാപാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐ ആര്‍ സി ടി സി.

കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്ന ഭാരത് ഗൗരവ് ട്രെയിനിലെ  3 എസി, സ്ലീപ്പർ ക്ലാസുകളിലായിരിക്കും  യാത്ര. "നോർത്ത് വെസ്റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി" എന്നാണ് ഈ പാക്കേജിന്‍റെ പേര്. 12 രാത്രികളും 13 പകലുകളും നീളുന്ന യാത്ര നവംബർ 19ന് ആരംഭിക്കും. ഡിസംബർ ഒന്നിനാകും മടങ്ങിയെത്തുക. നിലവില്‍ 544 സ്റ്റാൻഡേർഡ് സീറ്റുകളും 210 കംഫർട്ട് സീറ്റുകളുമടക്കം മൊത്തം 754 സീറ്റുകളാണ് ട്രെയിനില്‍ ഉള്ളത്.

ADVERTISEMENT

സ്ലീപ്പർ ക്ലാസ്, ട്രാൻസ്ഫർ ചെയ്യാനുള്ള നോൺ എസി വാഹനങ്ങൾ, രാത്രി തങ്ങുന്ന സ്ഥലങ്ങളിൽ താമസിക്കാൻ ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ എസി മുറികൾ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ള സ്റ്റാൻഡേർഡ് സീറ്റ് ബുക്ക് ചെയ്യാന്‍ മുതിർന്നവര്‍ക്ക് 26,310 രൂപയും 5-11 വയസുള്ള കുട്ടികള്‍ക്ക് 24,600 രൂപയുമാണ് നിരക്ക്. ട്രെയിനിലെ എസി 3 ടയർ യാത്ര, ട്രാൻസ്ഫറുകൾക്കായി നോൺ എസി വാഹനങ്ങൾ, ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ രാത്രി താമസത്തിനായി ബജറ്റ് ഹോട്ടലുകളിൽ എസി മുറികൾ എന്നിവയാണ് കംഫർട്ട് സീറ്റുകള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍. ഇതിന് മുതിര്‍ന്നവര്‍ക്ക് 39,240 രൂപയും കുട്ടികള്‍ക്ക് 37,530 രൂപയുമാണ് നിരക്ക്.

രാവിലെ ചായ, വെജിറ്റേറിയൻ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സഹായങ്ങള്‍ക്കായി ഐആർസിടിസി ടൂർ മാനേജർമാര്‍ ട്രെയിനില്‍ ഉണ്ടാകും. സ്മാരകങ്ങൾക്കുള്ള പ്രവേശന ഫീസ്, ടൂർ ഗൈഡിന്‍റെ സേവനം എന്നിവ പാക്കേജിന്‍റെ ഭാഗമല്ല.

ADVERTISEMENT

കേരളത്തിലെ കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിലും മംഗളൂരുവിലും ബോർഡിങ്, ഡീബോർഡിങ് പോയിന്‍റുകള്‍ ഉണ്ടാകും. 

അഹമ്മദാബാദ്, സ്റ്റാച്യു ഓഫ് യൂണിറ്റി, ജയ്പൂർ, വൈഷ്ണോദേവി, അമൃത്സർ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ സന്ദര്‍ശനം നടത്തും.  അഹമ്മദാബാദില്‍ സബർമതി ആശ്രമം, അക്ഷര്‍ധാം, മൊധേര സൂര്യക്ഷേത്രം, അദ്ലെജ് സ്റ്റെപ്പ് വെൽ എന്നിവിടങ്ങളില്‍ കൊണ്ടുപോകും. ജയ്പൂരിലെ സിറ്റി പാലസ്, ഹവാ മഹൽ, അമേർ ഫോർട്ട് എന്നിവയും  അമൃത്സറില്‍ സുവർണ്ണ ക്ഷേത്രം, ജാലിയൻ വാലാബാഗ്, വാഗാ അതിർത്തി എന്നിവയും സന്ദര്‍ശിക്കും.

ADVERTISEMENT

കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://www.irctctourism.com

English Summary:

IRCTC's India tour package. Ahmedabad, Statue of Unity, Jaipur, Vaishnodevi and Amritsar are included in the destination list.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT