ടി 20 ലോകകപ്പ് ആതിഥേയ നഗരങ്ങളിലേക്കുള്ള ഒരു വഴികാട്ടി
ന്യൂയോർക്ക്, ടെക്സസ്, ഫ്ലോറിഡ എന്നിവിടങ്ങളിൽ ജൂണിൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി-20 ലോകകപ്പ് 2024-ന് യുഎസ്എ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ജൂൺ 9 ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ആരാധകർക്ക് ഏറെ പ്രതീക്ഷിക്കുന്ന മത്സരങ്ങളിലൊന്നാണ്. യാത്രാ പദ്ധതികൾ മികച്ച രീതിയിൽ തയാറാക്കിയാൽ

ന്യൂയോർക്ക്, ടെക്സസ്, ഫ്ലോറിഡ എന്നിവിടങ്ങളിൽ ജൂണിൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി-20 ലോകകപ്പ് 2024-ന് യുഎസ്എ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ജൂൺ 9 ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ആരാധകർക്ക് ഏറെ പ്രതീക്ഷിക്കുന്ന മത്സരങ്ങളിലൊന്നാണ്. യാത്രാ പദ്ധതികൾ മികച്ച രീതിയിൽ തയാറാക്കിയാൽ ക്രിക്കറ്റ് മത്സരം കാണുന്നതിനൊപ്പം നല്ലൊരു യാത്രയും പ്ലാൻ ചെയ്യാം.
ന്യൂയോർക്ക്
നസ്സാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം വേദികളിലൊന്നായതിനാൽ, ലോംഗ് ഐലൻഡ് ഈ യാത്രയ്ക്ക് അനുയോജ്യമായ തീരമാണ്. ലോംങ് ബീച്ചിൽ നിങ്ങളുടെ യാത്ര ആരംഭിക്കുക, അവിടെ സർഫിങ് പാഠങ്ങളും ബീച്ച് സൈഡ് ട്രപീസും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിങ്ങൾക്കു കണ്ടെത്താനാകും. ജോൺസ് ബീച്ച് സ്റ്റേറ്റ് പാർക്കിൽ സമയം ചെലവഴിക്കാം. ആംഫി തിയേറ്ററായ നോർത്ത്വെൽ ഹെൽത്ത്, ബോട്ട് യാത്ര, സുങ്കൻ ഫോറസ്റ്റിലൂടെ കാൽനടയാത്ര, LGBT ഗ്രാമമായ ചെറി ഗ്രോവ് എന്നിവ സന്ദർശിക്കാം. മുപ്പതിൽ അധികം വൈനറികളും വൈൻയാർഡ് ടൂറുകളും ഉപയോഗിച്ചു ലോംഗ് ഐലൻഡ് വൈൻ കൺട്രി ബൈക്കിൽ യാത്ര ചെയ്യാം. ഓർഗാനിക് ഫാം സ്റ്റാൻഡുകൾ, ഫാം ടു ടേബിൾ റസ്റ്ററന്റുകൾ എന്നിവ കണ്ടെത്തുക. വൈൻ, ക്രാഫ്റ്റ് ബിയർ, വിളവെടുപ്പ്, സീഫുഡ് എന്നിവ ആഘോഷിക്കുന്ന ഉത്സവങ്ങളോടൊപ്പം കടൽത്തീര ഗ്രാമങ്ങളും ഗ്രാമീണ റോഡിലെ കാഴ്ചകളും ആസ്വദിക്കാം.
നഗരം ഉറങ്ങുന്നില്ല ഇവിടെ...
ന്യൂയോർക്ക് സിറ്റി, സ്റ്റാച്യു ഓഫ് ലിബർട്ടി, എംപയർ സ്റ്റേറ്റ് ബിൽഡിങ് തുടങ്ങിയ ഐക്കണിക് ലാൻഡ്‌മാർക്കുകൾ മുതൽ ടൈംസ് സ്‌ക്വയറിലെ തിരക്കേറിയ തെരുവുകളിലൂടെയും സഞ്ചരിക്കാം. ഗ്രീൻവിച്ച് വില്ലേജ്, ഹാർലെം തുടങ്ങിയ വൈവിധ്യമാർന്ന സമീപ സ്ഥലങ്ങളിലൂടെയും യാത്രപോകാം. യാത്ര ചെയ്യാൻ താത്പര്യം ഇല്ലാത്തവർക്കു ഒരു ബ്രോഡ്‌വേ ഷോ കാണാം, അല്ലെങ്കിൽ MET, MoMA പോലുള്ള പ്രശസ്തമായ മ്യൂസിയങ്ങൾ സന്ദർശിക്കാം.
ടെക്സാസ്
ലോകപ്രശസ്തമായ ഡാലസ് കൗബോയ്സ്, ഗംഭീരമായ ഡൈനിങ്, വിനോദം, ഷോപ്പിങ് എന്നിവയാൽ സമ്പന്നമായ ഒരു നഗരമാണ് ഡാലസ്. ചരിത്രാനുഭവത്തിനായി, ഡീലി പ്ലാസയിലെ ആറാം നില മ്യൂസിയം അല്ലെങ്കിൽ ജോർജ് ഡബ്ല്യു. ബുഷ് പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയം സന്ദർശിക്കാം. ഡാലസിന്റെ വ്യത്യസ്തമായ കാഴ്ചയ്ക്കായി, 170 മീറ്റർ ഉയരമുള്ള നിരീക്ഷണ ഡെക്കിൽ നിന്ന് ഒരു കാഴ്ച കാണാൻ റീയൂണിയൻ ടവർ ജിയോ-ഡെക്കിലേക്ക് പോകാം. ചരിത്രപ്രസിദ്ധമായ വെസ്റ്റ് എൻഡിലെ ഷോപ്പിങ് വിനോദമോ നോർത്ത്പാർക്ക് സെന്ററിലെ ഉയർന്ന റീട്ടെയിൽ തെറാപ്പിയോ ഇവിടെ എത്തിയാൽ നിർബന്ധമാണ്.
ഫ്ലോറിഡ
ശാന്തമായ ചാരുതയും അതിമനോഹരമായ തീരദേശ ദൃശ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഫ്ലോറിഡ ആഗോള സഞ്ചാരികളെ ആകർഷിക്കുന്നു. ഗ്രേറ്റർ ഫോർട്ട് ലോഡർഡെയ്ൽ ഏരിയയിൽ 37 കിലോമീറ്റർ ദൈർഘ്യമുള്ള സ്വർണ തീരമുണ്ട്, അത് എട്ട് ബീച്ച് ടൗണുകളെ ഉൾക്കൊള്ളുന്നു.